twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സന്തോഷ് പണ്ഡിറ്റിനോട് പ്രത്യേകിച്ചു ഇഷ്ടമോ ഇഷ്ടക്കുറവോ ഇല്ല; പക്ഷേ അദ്ദേഹം അപമാനിച്ചിരിക്കുകയാണ്, ദിയ സന

    |

    ടെലിവിഷന്‍ പരിപാടിയായ സ്റ്റാര്‍ മാജിക്കുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വരുന്നത്. നടന്‍ സന്തോഷ് പണ്ഡിറ്റ് ഷോ യില്‍ എത്തിയതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. നടിമാരായ നവ്യ നായരും നിത്യ ദാസും അതിഥികളായി എത്തിയ എപ്പിസോഡില്‍ സന്തോഷിന്റെ പാട്ടുകളെ പറ്റിയുള്ള ചര്‍ച്ച നടന്നിരുന്നു. സന്തോഷ് ആലപിക്കുന്ന പാട്ടുകളെല്ലാം കോപ്പി അടിച്ചതാണെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചതായും അതാണ് പരിപാടിയിലൂടെ നടന്നതെന്ന് ആരോപിച്ച് താരം രംഗത്ത് വന്നു.

    തന്നെ പരിപാടിയിലേക്ക് വിളിച്ച് വരുത്തി അപമാനിച്ച് വിട്ടുവെന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയില്‍ സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. എന്നാല്‍ തൊട്ടടുത്ത എപ്പിസോഡില്‍ നടന്‍ ബിനു അടിമാലിയെ സന്തോഷ് അപമാനിക്കുന്ന രംഗവും ഇപ്പോള്‍ വൈറലാവുകയാണ്. മലയാള സിനിമയില്‍ നൂറ് കോടി ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടോ എന്ന് തുടങ്ങി മോശം പരാമര്‍ശങ്ങള്‍ സന്തോഷ് നടത്തിയെന്നാണ് ആരോപണം. ഈ വിഷയത്തില്‍ പ്രതികരിച്ച നിരവധി പേരാണ് രംഗത്ത് വരുന്നത്.

     santhosh

    സ്റ്റാര്‍ മാജിക്കിലെ മത്സരാര്‍ഥിയും നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാടിന്റെ പ്രതികരണ വീഡിയോ വൈറലായിരുന്നു. പിന്നാലെ ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ദിയ സനയും സ്റ്റാര്‍ മാജിക് ഷോ യെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാക്കി എത്തിയിരിക്കുകയാണ്. ബിനു അടിമാലിയുടെ കഴിവ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എത്രയൊക്കെ നല്ലതാണെന്ന് പറഞ്ഞാലും റോങ് സ്‌റ്റേറ്റ്‌മെന്റുകളെയും വ്യക്തി അധിക്ഷേപവും നടത്തുന്നത് അംഗീകരിച്ച് കൊടുക്കാന്‍ സാധിക്കുകയില്ലെന്നാണ് ദിയ പറയുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

    ഞങ്ങള്‍ ആരെയും അവഹേളിച്ചിട്ടില്ല; സന്തോഷ് പണ്ഡിറ്റിന് ഷോ യുടെ രീതി അറിയാത്തത് കൊണ്ടാണെന്ന് അസീസ്ഞങ്ങള്‍ ആരെയും അവഹേളിച്ചിട്ടില്ല; സന്തോഷ് പണ്ഡിറ്റിന് ഷോ യുടെ രീതി അറിയാത്തത് കൊണ്ടാണെന്ന് അസീസ്

    ''ഫ്‌ളവേര്‍സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടി ഇഷ്ടമുള്ള ഒരാളാണ് ഞാന്‍. അവിടെ നടക്കുന്ന കോമഡികളെ പൊളിറ്റിക്കലി നോക്കി കാണാന്‍ ശ്രമിച്ചിട്ടില്ല. അങ്ങനെ കണ്ടാല്‍ നര്‍മ്മം കലര്‍ത്തി അവതരിപ്പിക്കുന്ന ഒരു പരിപാടികളും ആര്‍ക്കും തന്നെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാകും... എനിക്ക് തമാശകള്‍ അവതരിപ്പിക്കുന്നവരെയും മറ്റുള്ളവരെ ചിരിപ്പിക്കുന്നവരെയും ഇഷ്ടമാണ്... സന്തോഷ് പണ്ഡിറ്റിനോട് പ്രത്യേകിച്ചു ഇഷ്ടമോ ഇഷ്ടക്കുറവോ ഇല്ല... പക്ഷെ ഇവിടെ ബിനു അടിമാലി ആക്ടര്‍ ചേട്ടനെയും മലയാള സിനിമയെയും മൊത്തത്തിത്തില്‍ അപമാനിച്ചതയാണ് കാണിച്ചിരിക്കുന്നത്...

    star-magic-

    സന്തോഷ് പണ്ഡിറ്റ് മലയാള സിനിമയെ അപമാനിച്ച് കൊണ്ടിരിക്കുന്ന ഒരാളാണ് എന്ന് ഇവിടെ വ്യക്തമാണ്.. ഹരിശ്രീ അശോകന്‍ ചേട്ടനുള്‍പ്പെടെ ഉള്ള കലാകാരന്മാര്‍ ഉണ്ടായ വേദിയില്‍ ഇത്രക്കും നീജമായി മലയാള സിനിമയെ മൊത്തത്തില്‍ അപമാനിക്കാന്‍ സന്തോഷ് പണ്ഡിറ്റിനു ആരാണ് അനുമതി നല്‍കിയത്? സ്റ്റാര്‍ മാജിക്കില്‍ എന്നല്ല പല പരുപാടികളിലും നര്‍മ്മം അവതരിപ്പിക്കുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ള ആള്‍ തന്നെയാണ് ഞാന്‍.. പക്ഷെ ഇവിടെ സന്തോഷ് പണ്ഡിറ്റിനെതിരെ സംസാരിക്കാന്‍ അവിടെ ഉണ്ടായിരുന്ന ഒരു കലാ കാരന്മാര്‍ക്കും സാധിച്ചില്ലേ?

    ബിനു അടിമാലിയെ സന്തോഷ് പണ്ഡിറ്റ് അപമാനിച്ചോ? സ്റ്റാര്‍ മാജിക്കിന്റെ വീഡിയോയ്ക്ക് താഴെ കമന്റുമായി ആരാധകര്‍ബിനു അടിമാലിയെ സന്തോഷ് പണ്ഡിറ്റ് അപമാനിച്ചോ? സ്റ്റാര്‍ മാജിക്കിന്റെ വീഡിയോയ്ക്ക് താഴെ കമന്റുമായി ആരാധകര്‍

    Recommended Video

    സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോ ,അപമാനിച്ചെന്നാരോപണത്തില്‍ ബിനീഷ് ബാസ്റ്റിന്‍

    ബിനു ചേട്ടന്‍ എന്ന നടന്റെ കഴിവ് എല്ലാവര്‍ക്കും അറിയുന്നതാണ്.. ഓരോരുത്തരും ഇത്തരം വേദികളില്‍ എത്തിപ്പെടുന്നത് സിനിമ എന്ന മോഹവുമായാണ്... അവരെ ഒക്കെ അപമാനിക്കുന്ന സ്റ്റേറ്റ്‌മെന്റ് ആണ് സന്തോഷ് പണ്ഡിറ്റ് നടത്തിയത്. ഫ്‌ളവേര്‍സ് ഇത്തരം റോങ് സ്‌റ്റേറ്റ്‌മെന്റുകളെയും വ്യക്തി അധിക്ഷേപവും ടെലികാസ്റ്റ് ചെയ്തത് ശരിയായില്ല. ഇത് എന്റെ അഭിപ്രായമാണ്. ഫ്‌ളവേര്‍സ് ക്രൂ ഇതിന് വരും എപ്പിസോഡില്‍ മറുപടി നല്‍കണം'' എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ദിയ സന പറയുന്നത്. അതേ സമയം സ്റ്റാർ മാജിക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമൻ്റുകളുമായി നിരവധി പേരാണ് എത്തുന്നത്. എപ്പിസോഡിൻ്റെ വീഡിയോയ്ക്ക് താഴെയും താരങ്ങളുടെ പ്രതികരണത്തിനുമിടയിൽ അഭിപ്രായം രേഖപ്പെടുത്തി നിരവധി പേർ എത്തുന്നുണ്ട്.

    Read more about: diya sana santhosh pandit
    English summary
    Bigg Boss Fame Diya Sana Opens Up About Santhosh Pandit's Issue In Starmagic Show
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X