രജിത് കുമാറിനെത്തേടി സര്‍പ്രൈസ് സമ്മാനം! ഒഫീഷ്യലാണ് ആ ഡേറ്റെന്ന് താരം! ആശംസയുമായി ഷിയാസും!
മിനിസ്‌ക്രീനിലൂടെയായിരുന്നു ഡോക്ടര്‍ രജിത് കുമാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മോഹന്‍ലാല്‍ അവതരിപ്പിച്ച പരിപാടിയായ ബിഗ് ബോസ് സീസണ്‍ 2ല്‍ മത്സരിക്കാനായി അദ്ദേഹവും എത്തിയിരുന്നു. കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലും ഒരുവിഭാഗം അദ്ദേഹത്തിന് ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്.
സ്‌കൂള്‍ ടാസ്‌ക്കിനിടയില്‍ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന് പുറത്തേക്ക് പോരേണ്ടി വന്നത്. ക്ലാസിലെ വികൃതിക്കാരനായ കുട്ടിയാവാനുള്ള ശ്രമമായിരുന്നു താന്‍ നടത്തിയതെന്നും ഇങ്ങനെയാവുമെന്ന് കരുതിയിരുന്നിലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷവും വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹം എത്തുന്നുണ്ട്. സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി സജീവമാവുകയാണെന്നും ജനങ്ങളെ സഹായിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ കാലശേഷം ഇക്കാര്യങ്ങളെല്ലാം നടത്തിക്കൊണ്ടുപോവാന്‍ പറ്റുന്ന തരത്തിലുള്ളൊരു പങ്കാളിയെയാണ് താന്‍ തിരയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാഹത്തെക്കുറിച്ച് വ്യക്തമാക്കിയത്.

രജിത് കുമാറിന്റെ പിറന്നാളാണ് കഴിഞ്ഞ ദിവസമെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഷിയാസ് കരീമുള്‍പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. ആശംസാ പോസ്റ്റുകളെല്ലാം സോഷ്യല്‍ മീഡിയിലൂടെ വൈറലായി മാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായാണ് തുറന്നുപറച്ചിലുമായി രജിത് കുമാറും എത്തിയത്. തന്റെ പിറന്നാളിനെക്കുറിച്ചായിരുന്നു അദ്ദേഹവും പറഞ്ഞത്.
തന്റെ പിറന്നാള്‍ ഒക്ടോബറിലാണെന്നും ഇത് ഒഫീഷ്യല്‍ ഡേറ്റാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ക്ഷമിക്കണം, നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചിരുന്നു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഒക്ടോബറിലെ ഡേറ്റ് പറയാമായിരുന്നില്ലേയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. ആ ദിവസം ആയാല്‍ പറയണേയെന്നും നമുക്ക് ആഘോഷിക്കാമെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.
തന്റെ വീട്ടിലേക്ക് അപ്രതീക്ഷിതമായെത്തിയ അതിഥികളെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. പുനലൂര്‍-കോന്നി-പത്തനാപുരം ഡിആര്‍കെയിലെ ചില സഹോദരങ്ങള്‍ വന്ന് അപ്രതീക്ഷിതമായി നടത്തിയ ജന്മദിനപരിപാടിയെന്ന ക്യാപ്ഷനോടെയായിരുന്നു അദ്ദേഹം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിന് കീഴിലും ആശംസാപ്രവാഹമായിരുന്നു.


Click it and Unblock the Notifications