ആര്യയ്ക്കും ഫുക്രുവിനുമുള്ള മറുപടിയോ? ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രജിത് കുമാര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ കൃത്യമായി ഫോളോ ചെയ്തിരുന്ന പരിപാടികളിലൊന്നായിരുന്നു ബിഗ് ബോസ് സീസണ്‍ 2. സെലിബ്രിറ്റികളായവരും സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായവരുമൊക്കെയായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്. ഈ ഷോയില്‍ പങ്കെടുത്തതോടെയാണ് ഡോക്ടര്‍ രജിത് കുമാറിന്റെ ജീവിതവും മാറി മറിഞ്ഞത്. മികച്ച പിന്തുണയായിരുന്നു ആരാധകര്‍ അദ്ദേഹത്തിന് നല്‍കിയത്. വിമര്‍ശനപ്പെരുമഴയ്ക്കിടയിലും ആരാധകര്‍ അദ്ദേഹത്തിനൊപ്പമായിരുന്നു. അദ്ദേഹമായിരിക്കും ഷോയുടെ വിജയി എന്നായിരുന്നു ആരാധകര്‍ പ്രവചിച്ചത്.

അപ്രതീക്ഷിത സംഭവവികാസങ്ങളെത്തുടര്‍ന്നായിരുന്നു രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോന്നത്. ഇതിന് ശേഷമായാണ് ബിഗ് ബോസ് 2 അവസാനിപ്പിക്കുകയാണെന്ന അറിയിപ്പും വന്നത്. ഷോയിലെ വിജയിയായി തങ്ങള്‍ കാണുന്നത് രജിത് കുമാറിനെത്തന്നെയാണെന്ന് ആരാധകരും പറഞ്ഞിരുന്നു. ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും രജിത് കുമാര്‍ എത്തുന്നുണ്ട്. മൂപ്പന്‍സ് വ്‌ളോഗിലൂടെയാണ് അദ്ദേഹം തനിക്ക് നേരിടേണ്ടി വന്ന ആക്രമണങ്ങളെക്കുറിച്ച് രജിത് കുമാര്‍ തുറന്നുപറഞ്ഞത്.

ശാരീരികമായി മാത്രമല്ല മാനസികമായുള്ള ആക്രമങ്ങളും നേരിടേണ്ടി വന്നിരുന്നു. വയറ്റില്‍ ചവിട്ട് കിട്ടി, വിരലൊടിഞ്ഞു. ഒന്നര മണിക്കൂറേ കാണിച്ചുള്ളൂ, ബാക്കി നിങ്ങള്‍ കണ്ടിട്ടില്ലെന്നൊക്കെ പറയുന്നത് കേട്ടു. യഥാര്‍ത്ഥത്തില്‍ ഞാനാണ് അത് പറയേണ്ടതെന്നും രജിത് കുമാര്‍ പറയുന്നു. നിങ്ങളല്ല ജനങ്ങളാണ് എന്നെ ഇവിടെ നിര്‍ത്തിയതെന്നായിരുന്നു താന്‍ അവരോട് പറഞ്ഞത്. ചിന്നുവിനേയും കൈയ്യില്‍ പിടിച്ചായിരുന്നു രജിത് കുമാര്‍ സംസാരിച്ചത്. തനിക്ക് ചിന്നു വലിയൊരു ബലമായിരുന്നു. സുഹൃത് ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇടയ്ക്ക് വഴിതെറ്റിപ്പോയിരുന്നു. ബിഗ് ബോസിന് അകത്തുള്ളവരെല്ലാം സുഹൃത്തുക്കളായി മാറുമെന്നായിരുന്നു കരുതിയത്.

Rajith Kumar

മാനസികമായും ശാരീരികമായും ഏറ്റവും കൂടുതല്‍ അനുഭവിച്ചത് ആരാണെന്ന് ചോദിച്ചാല്‍ അത് ഞാനാണ്. ബിഗ് ബോസിന് തന്നെ ഇത് പറഞ്ഞ് തരാനാവും. വ്യക്തിഹത്യയുള്‍പ്പടെയുള്ള കാര്യങ്ങള്‍ അനുഭവിച്ചു. ചിലരൊക്കെ ചോദിച്ച് കേട്ടു, ഒരുമണിക്കൂറല്ലേ നിങ്ങള്‍ കണ്ടുള്ളൂ, ബാക്കി കണ്ടില്ലല്ലോയെന്ന്. ബിഗ് ബോസിലിരിക്കുന്നവര്‍ മണ്ടന്‍മാരല്ല. ഒരു ദിവസത്തെ കാര്യങ്ങളില്‍ നിന്നും പ്രധാനപ്പെട്ടതാണ് അവര്‍കാണിക്കുന്നത്. മിക്കവയിലും എനിക്ക് അപമാനവും അധിക്ഷേപവുമാണ്. രാവിലെ എന്ന അപമാനിച്ചവരോട് കുറച്ച് കഴിഞ്ഞ് സൗഹൃദം കൂടാന്‍ എനിക്കാവുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

ഒരിക്കല്‍പ്പോലും ബിഗ് ബോസിനോട് താന്‍ പരാതി പറഞ്ഞിരുന്നില്ലെന്നും രജിത് കുമാര്‍ പറയുന്നു. 51 എപ്പിസോഡ് വരെ താന്‍ കണ്ടിരുന്നു, അത് കണ്ടിട്ട് എനിക്ക് തന്നെ ഭ്രാന്ത് പിടിക്കുന്നു. പൂട്ട് മാറ്റിവെച്ചല്ലേ നീ ചവിട്ടിയതെന്ന് ഫുക്രുവിനോട് പാഷാണം ഷാജി ചോദിക്കുന്നുണ്ട്. അത് കാണിച്ചിരുന്നു. ബോധപൂര്‍വ്വമായാണ് അത് ചെയ്തത്. താന്‍ ആരോടും പരാതിപ്പെട്ടിട്ടില്ല. തനിക്കെതിരെ പലരും പരാതിപ്പെട്ടിരുന്നു. വിഷമിച്ചിരിക്കുന്നതിനിടയിലായിരുന്നു ചിന്നു എത്തിയത്. ചിന്നുവിനെ ചേര്‍ത്തുപിടിച്ചപ്പോള്‍ അതൊരു ബലമായിരുന്നു.

Recommended Video

Rajith kumar talking about fukru and manju pathrose | FilmiBeat Malayalam

എയര്‍പോര്‍ട്ടിലെ സംഭവങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. മൊബൈല്‍ കൈയ്യില്‍ കിട്ടിയതിന് ശേഷം സാര്‍ എപ്പോ വരുമെന്ന് ചോദിച്ചവരോട് സമയം കൃത്യമായി പറഞ്ഞുകൊടുത്തിരുന്നു. ഇത് പ്രചരിക്കുന്നതൊന്നും താന്‍ പറഞ്ഞിരുന്നില്ല. പവന്‍ ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിട്ട് അത് കേറിപ്പോയതൊന്നും അറിഞ്ഞില്ല. ഇത്രയും പേരെ കണ്ടപ്പോള്‍ ഞെട്ടിപ്പോയിരുന്നു. കൊറോണയെക്കുറിച്ചൊന്നും അന്ന് അറിയില്ലായിരുന്നു. താന്‍ വരുന്നതിന് മുന്‍പായിത്തന്നെ ആളുകളെ ഒഴിപ്പിക്കാമെന്നും ആരോടും നില്‍ക്കാനായി പറഞ്ഞിരുന്നില്ലെന്നും രജിത് കുമാര്‍ പറയുന്നു.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X