രജിത്തിനൊപ്പം ബിഗ് ബോസ് താരം അതിഥിയുടെ അമ്മ! ഇവര്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞ് താരം
ബിഗ് ബോസ് ഷോ മലയാളത്തിലേക്ക് എത്തിയ തുടക്ക കാലത്ത് വലിയ സ്വീകാര്യത ഒന്നുമില്ലായിരുന്നെങ്കിലും ഇപ്പോള്‍ സ്ഥിതി മാറി. ഷോ യില്‍ പങ്കെടുക്കാന്‍ എത്തുന്ന താരങ്ങള്‍ വലിയ പ്രശസ്തിയിലേക്ക് ആണ് എത്തുന്നത്. ഇക്കഴിഞ്ഞ ബിഗ് ബോസ് രണ്ടാം പതിപ്പിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. മത്സരത്തിന്റെ മുക്കാല്‍ഭാഗം വരെ എത്തിയെങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയായിരുന്നു.
ഈ സീസണില്‍ വിജയ സാധ്യത കല്‍പ്പിച്ചിരുന്ന മത്സരാര്‍ഥി രജിത് കുമാറായിരുന്നു. മറ്റ് മത്സരാര്‍ഥികളെല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തി നിര്‍ത്തിയ രജിത്തിനായിരുന്നു പുറത്ത് ഏറ്റവുമധികം ആരാധക പിന്‍ബലം ഉണ്ടായിരുന്നത്. എന്നാല്‍ സഹമത്സരാര്‍ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

ബിഗ് ബോസിലെത്തുന്നതിന് മുന്‍പ് രജിത്ത് കുമാറിനെ കുറിച്ചുള്ള മുന്‍വിധികളെല്ലാം പുറത്ത് വന്നതോടെ അവസാനിച്ചിരുന്നു. ഇപ്പോള്‍ ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയ പേജുകളിലെല്ലാം സജീവമായി പ്രവര്‍ത്തിക്കുകയാണ് രജിത്. പുസ്തക വായനയും മറ്റുമൊക്കെയായി ലോക്ഡൗണ്‍ കാലം ആഘോഷ പൂര്‍ണമാക്കി കൊണ്ടിരിക്കുകയാണ്.
Recommended Video
വലിയ ആരാധക പിന്‍ബലം ഉള്ളതിനാല്‍ യൂട്യൂബിലും ചാനല്‍ തുടങ്ങിയിരുന്നു. ഇപ്പോഴിതാ രജിത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് വൈറലാവുന്നത്. രക്ഷാബന്ധന്‍ ദിനത്തോട് അനുബന്ധിച്ചുള്ള ഒരു ചിത്രമായിരുന്നു രജിത് പങ്കുവെച്ചത്. രജിത്തിന്റെ ചിത്രത്തിനൊപ്പം ഒരു സ്ത്രീയുടെ ഫോട്ടോയും ഉണ്ടായിരുന്നു. ഈ ചിത്രത്തില്‍ തന്നെ ഒരു കുറിപ്പും ഉണ്ട്.
'പ്രിയപ്പെട്ട സഹോദരാ... ഈ രക്ഷാബന്ധന്‍ ദിനത്തില്‍ നിങ്ങളാണ് ഏറ്റവും മികച്ച സഹോദരനെന്ന്് ഞാന്‍ പറയും. ഈ മുഴുവന്‍ ലോകത്തിന്റെയും അര്‍ഥം നിങ്ങളാണ് മനസിലാക്കിയത്. ഹാപ്പി രക്ഷാബന്ധന്‍' എന്നുമാണ് ചിത്രത്തില്‍ കുറിപ്പ് എഴുതിയത്. അതേ സമയം ഇത് ബിഗ് ബോസ് സീസണ്‍ ഒന്നിലെ അതിഥിയുടെ അമ്മയാണെന്നാണ് രജിത്ത് പറയുന്നത്. ചിത്രത്തിന് ക്യാപ്ഷനായിട്ടായിരുന്നു രജിത്ത് അത് സൂചിപ്പിച്ചത്. ഇതോടെ രജിത്തും അതിഥിയുടെ അമ്മയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചേദിച്ച് ആരാധകരുമെത്തി.
ഇതോടെ രജിത്തും അതിഥിയുടെ അമ്മയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചേദിച്ച് ആരാധകരുമെത്തി. കഴിഞ്ഞ സീസണിലെ ഏറ്റവും ശ്രദ്ധേയരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു അതിഥി റാവു. മുക്കാല്‍ഭാഗത്തോളം മത്സരത്തില്‍ നിന്നതിന് ശേഷമായിരുന്നു അതിഥി പുറത്ത് ആവുന്നത്. രജിത് കുമാറും അതിഥിയുടെ കുടുംബവുമായി അടുത്ത സൗഹൃദമുണ്ടെന്നാണ് പുതിയ പോസ്റ്റില്‍ നിന്നും മനസിലാവുന്നത്.


Click it and Unblock the Notifications