For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയെക്കുറിച്ച് രജിത് കുമാര്‍, ആഴ്ചയില്‍ 5 ദിവസവും വഴക്കായിരുന്നു, വേര്‍പിരിഞ്ഞതിനുള്ള കാരണം വേറെയായിരുന്നു

  |

  ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെ കരിയറും ജീവിതവും മാറി മറിഞ്ഞ താരങ്ങളേറെയാണ്. ഡോക്ടര്‍ രജിത് കുമാറിന് ആരാധകര്‍ അടുത്തറിഞ്ഞതും മനസ്സിലാക്കിയതും ഈ പരിപാടിയിലൂടെയായിരുന്നു. വിമര്‍ശനപ്പെരുമഴയ്ക്കിടയിലും ആരാധകര്‍ ശക്തമായ പിന്തുണയാണ് അദ്ദേഹത്തിന് നല്‍കിയത്. ബിഗ് ബോസ് വിജയിയായേക്കാവുന്ന മത്സരാര്‍ത്ഥിയായാണ് എല്ലാവരും അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സ്‌കൂള്‍ ടാസ്‌ക്കിലെ അപ്രതീക്ഷിത സംഭവവികാസങ്ങളായിരുന്നു രജിത് കുമാറിന്‌ലതിരിച്ചടിയായി മാറിയത്.

  ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും രജിത് കുമാര്‍ എത്താറുണ്ട്. ലെറ്റ് മീ ടോക് യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞിരുന്നു. ജാതി, പണം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പറഞ്ഞായിരുന്നു പ്രണയിനി തന്നെ ഒഴിവാക്കിയത്. പ്രണയം തകര്‍ന്നതില്‍ സങ്കടമുണ്ടായിരുന്നു. അത് കഴിഞ്ഞ് അധികം കഴിയുന്നതിനിടയിലായിരുന്നു. കാലടി ശ്രീശങ്കര സര്‍വകലാശാലയില്‍ ജോലി ലഭിച്ചതെന്നും രജിത് കുമാര്‍ പറയുന്നു. രജിത് കുമാര്‍ പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  പ്രണയപരാജയം

  പ്രണയപരാജയം

  പ്രണയപരാജയം തന്നെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് രജിത് കുമാര്‍ പറയുന്നു. ജോലി കിട്ടി ശമ്പളം വരാന്‍ തുടങ്ങിയതോടെ അടിച്ചുപൊളി ജീവിതത്തില്‍ ആകൃഷ്ടനാവുകയായിരുന്നു. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുമായിരുന്നു. അങ്ങനെ ഞങ്ങള്‍ ലഹരിയില്‍ മുങ്ങുകയായിരുന്നു. കുറേ പണവും നല്ല ആരോഗ്യവും ഊര്‍ജവുമൊക്കെ നഷ്ടമായിരുന്നു. പ്രണയം തകരുമ്പോള്‍ എല്ലാം തീര്‍ന്നുവെന്നും പ്രതികാര മനോഭാവവുമായി പോവരുത്. നമ്മളെ വേണ്ടെന്ന് വെച്ച് ഒരാള്‍ പോയാല്‍ അത് വേണ്ടെന്ന് വെക്കാന്‍ നമുക്കും കഴിയണം.

  സയന്റിസ്റ്റ്

  സയന്റിസ്റ്റ്

  സയന്റിസ്റ്റാവണമെന്നായിരുന്നു ആഗ്രഹിച്ചത്. അതിനായുള്ള ശ്രമങ്ങളും നടത്തിയിരുന്നു. നെയിം ബോര്‍ഡിന് താഴെ സയന്റിസ്റ്റ് എന്ന് വേണമെന്നായിരുന്നു ആഗ്രഹിച്ചത്. പ്രണയവും ലരികളുമൊക്കെയാണ് ആ മോഹം തകര്‍ത്തത്. അത് പോലെ തന്നെ വക്കീലാവാനും ആഗ്രഹിച്ചിരുന്നു. എന്തുകൊണ്ടോ അത് നടക്കാതെ പോവുകയായിരുന്നു. പഠന സമയം മുതല്‍ കലാരംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. മുകേഷ്, രമ്യ കൃഷ്ണന്‍, ജഗദീഷ് ഇവരോടൊപ്പമെല്ലാം അഭിനയിച്ചിരുന്നു. പകിട പകിട പമ്പരം, തിരകള്‍ തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിരുന്നു.

  വിവാഹ ജീവിതം

  വിവാഹ ജീവിതം

  1996 ലായിരുന്നു കോളേജില്‍ ജോലി കിട്ടിയത്. 2001ലായിരുന്നു വിവാഹമെന്നും രജിത് കുമാര്‍ പറയുന്നു. കോളേജില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു വിവാഹം. എന്നെ പഠിപ്പിച്ച ടീച്ചറുടെ നാത്തൂന്റെ മകളായിരുന്നു. നല്ല കുട്ടിയാണ്, മിടുക്കിയാണെന്നായിരുന്നു ടീച്ചര്‍ പറഞ്ഞത്. എനിക്ക് നിബന്ധനകളൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. കൊല്ലത്തെ വലിയ നായര്‍ കുടുംബത്തിലെ കുട്ടിയായിരുന്നു. എം ഫാം കാരിയായിരുന്നു.

  ജാതകം നോക്കിയിരുന്നില്ല

  ജാതകം നോക്കിയിരുന്നില്ല

  വിവാഹത്തിന് ജാതകം നോക്കിയിരുന്നില്ല. പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു. അന്നൊക്കെ നെവര്‍ മൈന്‍ഡാക്കി വിടുകയായിരുന്നു. ആ കുട്ടിക്ക് ചൊവ്വാദോഷമുണ്ടായിരുന്നു. ആഴ്ചയില്‍ 5 ദിവസവും ഞങ്ങള്‍ ഗുസ്തിയായിരിക്കും. അങ്ങനെയായിരുന്നു അവസ്ഥ. 2005 ആവുന്നതിനിടയില്‍ ഞങ്ങള്‍ക്ക് 2 കുഞ്ഞുങ്ങളുണ്ടായി. രണ്ട് കുഞ്ഞുങ്ങളും പ്രസവത്തില്‍ മരിക്കുകയായിരുന്നു. ഒത്തുപോവാന്‍ പറ്റില്ലെന്ന് മനസ്സിലാക്കിയതോടെ വേര്‍പിരിയുകയായിരുന്നു. ലക്ഷങ്ങള്‍ നഷ്ടപരിഹാരമായി കൊടുക്കേണ്ടി വന്നിരുന്നു.

  ലഹരി ഉപേക്ഷിച്ചു

  ലഹരി ഉപേക്ഷിച്ചു

  ഞാനുമായുള്ള വിവാഹമോചനം കഴിഞ്ഞതിന് ശേഷം വീട്ടുകാര്‍ ആ കുട്ടിയെ വേറൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തിരുന്നു. പ്രസവ സമയത്ത് ആ കുട്ടിയും മരിക്കുകയായിരുന്നു. ഇതിനെയാണ് ഡെലിവറിയില്‍ മരണം പോയി എന്ന് പറയുന്നത്. 2005ലായിരുന്നു കുടുംബ ജീവിതത്തിലെ തകര്‍ച്ച. ഈ സംഭവത്തിന് ശേഷമൊരു മാനസാന്തരം വന്നിരുന്നു. ഇതിന് ശേഷമായാണ് ആദ്യാത്മിക പഠിക്കാന്‍ പോയത്. രാജയോഗ മെഡിറ്റേഷന്‍ പഠിക്കുകയായിരുന്നു. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ എന്നെ മെഡിറ്റേഷന് ഇരുത്തുകയായിരുന്നു. 3 ദിവസം ഇരുന്നതോടെ എന്നെ ബാധിച്ച ലഹരികളെല്ലാം വിട്ടുപോയെന്നും രജിത് കുമാര്‍ പറയുന്നു.

  Read more about: bigg boss
  English summary
  Bigg Boss fame dr Rajith Kumar reveals about the reason behind marriage separation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X