റിയാസ് എന്റെ കൂടെ ഒരു തരത്തിലും മത്സരിക്കുന്ന ആളല്ല; പക്ഷേ ആ പറഞ്ഞത് വേദനിപ്പിച്ചു, മനസ് തുറന്ന് ആരതി പൊടി

ഡോക്ടറെ കണ്ടത് മുതല്‍ എന്റെ പേരില്‍ ഒരുപാട് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. പക്ഷേ അതിനെ കുറിച്ച് ഞാനെവിടെയും വന്ന് സംസാരിച്ചിട്ടില്ല

ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധേയനായ ഡോ. റോബിന്‍ രാധാകൃഷ്ണനാണ് ഇപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

താരത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്ന് വന്നിരുന്നത്.

അടുത്തിടെ നടിയും ഫാഷന്‍ ഡിസൈനറുമായ ആരതി പൊടിയുമായിട്ടുള്ള വിവാഹനിശ്ചയത്തിന് പിന്നാലെയും ചില പ്രശ്‌നങ്ങള്‍ തലപൊക്കിയിരുന്നു.

ആരതി സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രമാണ് നിശ്ചയത്തിന് ധരിച്ചത്. അതുണ്ടാക്കിയ കഷ്ടപ്പാടുകളെ പറ്റി അവര്‍ സംസാരിക്കുകയും ചെയ്തു.

എന്നാല്‍ ഇത് കോപ്പി അടിച്ചതാണെന്ന ആരോപണവുമായിട്ടാണ് ബിഗ് ബോസ് താരം കൂടിയായ റിയാസ് സലീം എത്തിയത്. ഇതിനെതിരെ ഗുരുതരമായി പ്രതികരിച്ചിരിക്കുകയാണ് ആരതി.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആരതി പൊടി.

ഗെയിം ചെയിഞ്ചര്‍ എന്നാണ് റിയാസിനെ ആരതി വിശേഷിപ്പിച്ചിരിക്കുന്നത്.

അദ്ദേഹത്തിനെതിരെ നിയമപരമായി മുന്നോട്ട് പോവുകയാണെന്നും തന്നെയും തന്റെ പ്രൊഫഷനെയും റിയാസ് അപമാനിക്കുകയാണ് ചെയ്തതെന്നും അഭിമുഖത്തില്‍ ആരതി പറയുന്നു.

arati-podi-robin

'ഗെയിം ചെയിഞ്ചര്‍ (റിയാസ് സലിം) കൊണ്ട് വന്ന കുറേ വിവാദങ്ങള്‍ തന്നെ ഇവിടെ ഉണ്ടായിരുന്നു.

എന്റെ പേരിലടക്കമുള്ള കാര്യങ്ങളില്‍ തന്നെ ഞാന്‍ ഭയങ്കരമായി നിരാശപ്പെട്ടിരിക്കുകയാണ്. കാരണം എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല.

ആദ്യം 'ഹൂ ഈസ് ആരതി പൊടി' എന്ന് പറഞ്ഞ് ഒരു വീഡിയോ അദ്ദേഹം ചെയ്തിരുന്നു.

അവിടെയും എന്റെ കഴിവിനെയും പ്രൊഫഷനെയും പൊതുസമൂഹത്തിന് മുന്നില്‍ വന്ന് വെല്ലുവിളിക്കുകയാണ് ചെയ്തിരിക്കുന്നത്. അന്ന് ഞാനെവിടെയും പ്രതികരിക്കുക പോലും ചെയ്തില്ല.

ഞാന്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് ഓര്‍ത്ത് എല്ലാവരും ഞെട്ടിയിരുന്നു. എന്നാല്‍ അന്ന് താന്‍ പ്രതികരിക്കാതിരുന്നതിനും കാരണമുണ്ടെന്നാണ്', ആരതി പൊടി പറയുന്നത്.

ഇവനല്ല, എന്നെ ഇതുവരെ ആക്കിയത്. ഡോ. റോബിന്‍ രാധാകൃഷ്ണനെ കാണുന്നതിന് ഏറെ മുന്‍പ് തന്നെ ഞാന്‍ എന്റേതായ കാര്യങ്ങള്‍ ചെയ്ത് വളരെ വിജയത്തില്‍ എത്തിരുന്നു.

ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനിരിക്കുമ്പോഴാണ് നിങ്ങള്‍ കണ്ടതടക്കമുള്ള ബാക്കി കാര്യങ്ങള്‍ സംഭവിക്കുന്നത്.

പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തിലുണ്ടാവുന്ന കാര്യങ്ങളെ ഒരിക്കലും തടയാന്‍ സാധിക്കില്ല.

അത്രയും പബ്ലിക്കില്‍ വന്ന് എന്നെ അപമാനിച്ചിട്ടും ഞാനൊന്നും ചെയ്യുകയോ പറയുകയോ ചെയ്തിട്ടില്ല.

അതിന് കാരണം ഞാനുമായി ഒരു തരത്തിലും മത്സരിക്കുന്ന ആള് പോലുമല്ല റിയാസ്.പിന്നെന്തിന് പ്രതികരിക്കണമന്ന് വിചാരിച്ചിട്ടാണെന്ന് ആരതി പറയുന്നു.

arati-podi-robin

ഒരുപാട് പെണ്‍കുട്ടികള്‍ക്ക് വിവാഹവസ്ത്രം തയ്യാറാക്കി കൊടുക്കുന്ന ആളാണ് ഞാന്‍.

അങ്ങനെ ഡിസൈനറായിട്ടുള്ള എനിക്ക് എന്റെ സ്വന്തം വിവാഹനിശ്ചയത്തിന് റഫറന്‍സ് എടുത്ത് ചെയ്യേണ്ട ആവശ്യമില്ലല്ലോ. അത് സ്വന്തമായി ചെയ്യാന്‍ എനിക്കറിയാം.

പിന്നെ ഇതുപോലെ കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ നോക്കുന്നവര്‍ക്ക് അത് ചെയ്യാം. ആ വര്‍ക്ക് എടുത്ത് നോക്കിയാല്‍ തന്നെ മനസിലാകും.

അത്രയധികം ശ്രദ്ധിച്ചിട്ടാണ് എന്‍ഗേജ്‌മെന്റിനുള്ള വസ്ത്രം തയ്യാറാക്കിയതെന്ന് ആരതി പറയുന്നു. അങ്ങനെ കഷ്ടപ്പെട്ട വര്‍ക്കിനെയാണ് റിയാസ് പരിഹസിച്ചത്.

ഡോക്ടറെ കണ്ടത് മുതല്‍ എന്റെ പേരില്‍ ഒരുപാട് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. പക്ഷേ അതിനെ കുറിച്ച് ഞാനെവിടെയും വന്ന് സംസാരിച്ചിട്ടില്ല.

അതിലൂടെ കിട്ടിയ പ്രശസ്തി പോലും മുതലാക്കി ആളുകളെ വിനോദിപ്പിക്കാന്‍ നിന്നിട്ടില്ല. പക്ഷേ ഈ പറഞ്ഞത് എന്നെ വല്ലാതെ വേദനിപ്പിച്ചു.

കാരണം എന്റെ പ്രൊഫഷനെയാണ് പബ്ലിക്കായി വന്ന് അപമാനിച്ചത്. അത് പല തവണയായി ചെയ്യുന്നുണ്ട്. അപ്പോഴൊക്കെ ഞാന്‍ ക്ഷമിച്ചു.

എന്നാല്‍ എനിക്കേറ്റവും പ്രിയപ്പെട്ട ദിവസം അത്രയും കഷടപ്പെട്ട് ചെയ്ത വര്‍ക്കിനെതിരെ പ്രത്യേകിച്ച് യാതൊരു കാരണവുമില്ലാതെ അപമാനിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.

ഇതിനെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്. അതല്ലെങ്കില്‍ നേരിട്ട് വന്ന് ക്ലിയര്‍ ചെയ്യണമെന്നും ആരതി സൂചിപ്പിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X