റോബിന്‍ യുഗം അവസാനിച്ചു; ഏറ്റവും നന്നായി കളിച്ചത് ഇവരാണ്, പുതിയ ബിഗ് ബോസിന് ആശംസയുമായി റോബിന്‍
മലയാളത്തില്‍ പുതിയൊരു ബിഗ് ബോസ് തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിക്കുകയാണ്. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയിലൂടെ പുതിയ മത്സരാര്‍ഥികളെ പറ്റിയും പഴയവരെ കുറിച്ചുമൊക്കെ കഥകള്‍ പ്രചരിക്കുന്നുണ്ട്. കൂട്ടത്തില്‍ ഡോ. റോബിന്‍ രാധാകൃഷ്ണന്റെ യുഗം ഇന്ന് കൊണ്ട് അവസാനിച്ചു എന്ന കമന്റുകളും വന്ന് തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ സീസണിലെ ശക്തനായ മത്സരാര്‍ഥിയായിരുന്നു റോബിന്‍.
മത്സരം പൂര്‍ത്തിയാക്കാതെ പുറത്ത് പോവേണ്ടി വന്നെങ്കിലും റോബിനെ കാത്ത് ആയിരക്കണക്കിന് ആരാധകരാണ് പുറത്ത് ഉണ്ടായിരുന്നത്. ഷോ കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും പുതിയ ഷോ വന്നിട്ടും റോബിനെ പറ്റിയുള്ള വിശേഷങ്ങള്‍ പറഞ്ഞ് തീര്‍ന്നിരുന്നില്ല. എന്നാല്‍ അടുത്തിടെയുണ്ടായ ചില വിവാദങ്ങള്‍ താരത്തിനെ വല്ലാതെ ബാധിച്ചിരുന്നു. ഇതിനിടെ ശ്രീലങ്കയിലേക്ക് യാത്ര നടത്തിയ റോബിന്റെ വിശേഷങ്ങളാണ് പുറത്ത് വന്നത്.

മാത്രമല്ല തന്റെ യുഗം അവസാനിച്ചു എന്ന് പറയുന്നവരോട് ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടുമായിട്ടാണ് റോബിന്‍ എത്തിയിരിക്കുന്നത്. ഇത്രയും നാള്‍ തന്നെ കുറിച്ച് പൊക്കി പറഞ്ഞ ആളുകള്‍ ഇപ്പോള്‍ അതിന് അനുസരിച്ച് മാറുകയാണോ എന്ന സൂചന നല്‍കി കൊണ്ടാണ് റോബിന്‍ വാര്‍ത്തയില്‍ പ്രതിതകരിച്ചിരിക്കുന്നത്.
'ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണ്‍ തുടങ്ങുന്നതോടെ റോബിന്‍ യുഗം അവസാനിച്ചു എന്ന് കമന്റുകള്‍. ഏഷ്യാനെറ്റ് ന്യൂസ് നന്നായി കളിച്ചു. ബിഗ് ബോസ് 5 ന് എല്ലാവിധ ആശംസകളും', എന്നുമാണ് റോബിന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. എന്നാല്‍ റോബിനെ അനുകൂലിച്ചും ചിലര്‍ പ്രതികൂലിച്ചും എത്തിയിരിക്കുകയാണ്. പോസ്റ്റിന് താഴെ വന്ന കമന്റുകളില്‍ നിറയെ ഇതിനെ പറ്റിയുള്ള സംസാരങ്ങളാണ് നടക്കുന്നത്. ബിഗ് ബോസിലും വലിയ കളി പുറത്ത് കളിച്ച ഏഷ്യനെറ്റ് ആണ് ഞങ്ങളുടെ ഹീറോ.
ആദ്യമായിട്ടായിരിക്കും ഒരു ചാനല്‍ ഇങ്ങനെ മുന്‍മത്സരാര്‍ഥിയെ പേടിക്കുന്നത്. ഏത് വലിയ ബിഗ് ബോസ് വന്നാലും ഡോ. റോബിന്‍ രാധാകൃഷ്ണന്‍ എന്ന വ്യക്തിയെ എങ്ങനെയാണ് സ്‌നേഹിച്ചത് അത് അങ്ങനെ തന്നെ തുടരും. ഒന്നും ആഗ്രഹിക്കാതെ ആത്മാര്‍ത്ഥമായി റോബിനെ സ്‌നേഹിച്ചവര്‍ എന്നും കൂടെ തന്നെയുണ്ടാകും. ആ ഇഷ്ടം ബിഗ് ബോസ് സീസണ്‍ 5 തുടങ്ങിയാലോ മറ്റുള്ളവര്‍ വന്നു നെഗറ്റീവ് പറഞ്ഞാലോ അവസാനിക്കാനുള്ളതല്ല.

ഈ റോബിന്‍ യുഗം ഒന്ന് അവസാനിക്കാന്‍ എല്ലാരും നന്നായി കഷ്ട്ടപെട്ടിട്ടുണ്ട്. എത്ര ബിഗ് ബോസ് വന്നാലും പോയാലും റോബിന്റെ തട്ട് താണ് തന്നെയിരിക്കും. ബിഗ് ബോസിന് അകത്തെ ഗെയിമറിരുന്ന റോബിനെ വലിയ ഇഷ്ടമായിരുന്നു. പക്ഷേ ഇപ്പോള്‍ വല്ലാണ്ട് വെറുപ്പിക്കുന്നുണ്ട്. നിങ്ങള്‍ക്കത് മനസ്സിലാകാത്തതാണോ അതോ ഞാന്‍ ഇങ്ങനെ ആണ്, ഇങ്ങനെ പറ്റൂ എന്നുള്ള രീതി ആണോ, ഇതില്‍ നിന്നും കുറച്ച് മാറി നില്‍ക്കുന്നത് നല്ലതായിരിക്കും.
ഇനിയെന്തൊക്കെയാണെന്ന് പറഞ്ഞാലും റോബിന്‍ ഉണ്ടാക്കിയ ആ തരംഗം അത് അത്രയും വലുതാണ്. അത്രത്തോളം ജനങ്ങള്‍ അദ്ദേഹത്തെ സ്‌നേഹിച്ചു. ഇനിയും അങ്ങനെ തന്നെ തുടരട്ടെ. പിന്നെ റോബിന്‍ കൂടുതല്‍ പ്രതികരിക്കും തോറും ഇഷ്ടപ്പെട്ടിരുന്നവര്‍ പോലും വെറുക്കുകയാണ്. സ്വന്തം സ്വപ്നങ്ങള്‍ നേടിയെടുത്തതിന് ശേഷം അതാണ് വിവാദങ്ങള്‍ക്കുള്ള മറുപടിയെന്ന് കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. അന്ന് ഞാനുള്‍പ്പെടെ എല്ലാവരും മാസ് ബിജിഎം ഇട്ട് നിങ്ങളെ പറ്റി പറയുന്നതായിരിക്കും.
കോടികള്‍ ഇറക്കി കളിക്കുന്ന ഷോ ആണ് ബിഗ് ബോസ്. അപ്പോള്‍ അവര്‍ കളിക്കും. നാലു ഭാഗത്ത് നിന്നും കളിക്കും. ആ കളിയില്‍ കുറെയെണ്ണം പെട്ട് പോകും. ഒരാളെ വളര്‍ത്തിയവര്‍ക്ക് തളര്‍ത്താനും അറിയാം. ആത്മാര്‍ത്ഥമായി സ്‌നേഹിച്ചവര്‍ എന്നും ഒപ്പം ഉണ്ടാകും.
പ്ലാന്‍ ചെയ്തും ഫോണ്‍ വിളികള്‍ റെക്കോര്‍ഡ് ചെയ്തു ഫെയിം ഇല്ലാണ്ടാക്കാന്‍ നോക്കി എല്ലാം എല്ലാരോടും വിളിച്ചു പറയുന്ന സ്വഭാവം ഒന്ന് മാറ്റിയാല്‍ നന്നായിരിക്കും. ആര്‍ട്ടിസ്റ്റുകള്‍ക്ക് ഫിലിം ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാം. പക്ഷേ ഒരു ഡോക്ടര്‍ക്ക് അത് ഇച്ചിരി പാടാണ്. എന്തായാലും മുന്നോട്ടു പോകൂ ആശംസകള്‍. പരിശ്രമിക്കൂ വിജയിക്കട്ടെ.. എന്നിങ്ങനെ നൂറ് കണക്കിന് കമന്റുകളാണ് റോബിന്റെ പോസ്റ്റിന് താഴെ വരുന്നത്.


Click it and Unblock the Notifications