ദൈവമേ ഗര്‍ഭമോ? കൊച്ചു കള്ളന്‍ പണി പറ്റിച്ചു! ഞെട്ടിക്കുന്ന മേക്കോവറെന്ന് പറയുന്നത് ഇതാണ്; റോബിന്റെ വീഡിയോ
ബിഗ് ബോസിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ താരം ആരാണെന്ന ചോദ്യത്തിന് ഉത്തരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ എന്നാണ്. മോഹന്‍ലാല്‍ അവതാരകന്‍ ആയിട്ടെത്തിയ ബിഗ് ബോസിന്റെ നാലാം സീസണിലായിരുന്നു റോബിന്‍ മത്സരിച്ചത്. പിന്നീടിത് വരെ വന്ന താരങ്ങളില്‍ ഏറ്റവും ഫാന്‍ ബേസും റോബിനാണ്.
തുടക്കം മുതല്‍ താനൊരു ബിഗ് ബോസ് മെറ്റീരിയല്‍ ആണെന്ന് തെളിയിച്ച റോബിന്‍ വളരെ പെട്ടെന്ന് ഫാന്‍ ബേസ് നേടിയെടുത്തു. എന്നാല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ താരം പുറത്താവുകയായിരുന്നു. പിന്നീട് ബിഗ് ബോസുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങളും റോബിന്റെ പേരില്‍ ഉണ്ടായി.

ബിഗ് ബോസിന് ശേഷം ലഭിച്ച പിന്തുണയോടെ സ്വന്തം ജീവിതവും കരിയറും മാത്രമായി മുന്നോട്ടു പോവുകയാണ് താരം. ഒപ്പം നടിയും മോഡലും ആയ ആരതി പൊടിയും കൂട്ടിനുണ്ട്. ഇരുവരും വൈകാതെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടെ റോബിന്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ഒരു വീഡിയോ വൈറല്‍ ആവുകയാണ്.
മുന്‍പ് പലപ്പോഴും ശരീര ഭാരം കുറയ്ക്കുന്നതിനെപ്പറ്റി റോബിന്‍ പറഞ്ഞിരുന്നു. എന്നാല്‍ പലപ്പോഴും അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഒടുവിലിതാ എല്ലാവരെയും ഞെട്ടിക്കുന്നൊരു മേക്കോവറുമായിട്ടാണ് താരമെത്തിയത്. കലോറി കുറച്ചാലുള്ള ഗുണം എന്ന് പറഞ്ഞു രണ്ട് കാലഘട്ടത്തിലുള്ള വീഡിയോയുമാണ് റോബിന്‍ എത്തിയത്.
ആദ്യം ഗര്‍ഭിണിമാരെ പോലും കടത്തിവെട്ടുന്ന തരത്തില്‍ കുടവയറുള്ള വീഡിയോയാണ് കാണിച്ചത്. പിന്നാലെ ആ വയര്‍ കുറച്ചതിനുശേഷമുള്ള വീഡിയോയും കാണിച്ചു. തടിയും വയറുമൊക്കെ കുറച്ച് മെലിഞ്ഞ രൂപത്തിലേക്ക് റോബിന്‍ മാറിയിരിക്കുകയാണ്. രണ്ട് വീഡിയോയിലും കൂടെയുള്ളത് ആരതിയാണ്. അതേ സമയം ഈ വീഡിയോയുടെ താഴെ നൂറുക്കണക്കിന് കമന്റുകളാണ് താരങ്ങള്‍ക്ക് ആശംസയുമായി എത്തിയിരിക്കുന്നത്.

'ഈ ഒരൊറ്റ വീഡിയോയില്‍ കൂടി താങ്കള്‍ മനസ്സിലാക്കി തന്നൊരു കാര്യം ഉണ്ട്, കഠിനാധ്വാനവും ആത്മസമര്‍പ്പണവും ഉണ്ടെങ്കില്‍ ഇതല്ല ഇതിനപ്പുറവും നമുക്ക് നേടിയെടുക്കാമെന്ന്. യാതൊന്നും നോക്കാതെ താങ്കളുടെ വയര്‍ കാണിച്ചു ഈ വീഡിയോ ചെയ്തത് ഒരു ഞെട്ടലോടെയാണ് ആദ്യം കണ്ട് തുടങ്ങിയതെങ്കിലും ഡോക്ടര്‍ നിങ്ങളുടെ തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം അത് സമ്മതിക്കാതെ തരമില്ല...'
നിങ്ങളുടെ വിജയം നമ്മുടെയും വിജയം ആണ്. ഡോക്ടര്‍ക്കു സപ്പോര്‍ട്ട് ആരതിയാണ് പിന്നെ എന്തു വേണം, ആരതി അദ്ദേഹത്തെ പൂര്‍ണമായിട്ടും മാറ്റി കളഞ്ഞു... നിങ്ങളുടെ കല്യാണം എന്നാണ്, ഇനിയും കാത്തിരിക്കാന്‍ വയ്യ, എന്നിങ്ങനെ നിരവധി കമന്റുകളാണ് താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് വന്നത്.
കര്‍ത്താവേ ഗര്‍ഭം, കൊച്ചു കള്ളന്‍ പണി പറ്റിച്ചു... എന്നിങ്ങനെ ചില പരിഹാസങ്ങളും താരത്തിന് നേരിടേണ്ടതായി വന്നു.


Click it and Unblock the Notifications