തരികിട സാബുവിനെ വിവാഹം ചെയ്തതിനെക്കുറിച്ച് സ്‌നേഹ! നാട്ടില്‍ വരുന്നുണ്ട്, വിവാഹം കഴിക്കാം

ബിഗ് ബോസിലേക്കെത്തിയതോടെ പല താരങ്ങളുടേയും കരിയറും ജീവിതവും മാറി മറിഞ്ഞിരുന്നു. യഥാര്‍ത്ഥ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് നിര്‍ണ്ണായകമായ തുറന്നുപറച്ചിലുകളായിരുന്നു പലരും നടത്തിയത്. രസകരമായ ട്വിസ്റ്റുകളും അപ്രതീക്ഷിത ടാസ്‌ക്കുകളുമായി മുന്നേറുകയായിരുന്നു പരിപാടി. ബിഗ് ബോസ് ആദ്യ സീസണിലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു സാബുമോന്‍. തരികിട സാബുവെന്നാണ് പൊതുവെ ഈ താരത്തെ വിശേഷിപ്പിക്കാറുള്ളത്. സാബുവിന്റെ വരവില്‍ അസ്വസ്ഥരായിരുന്നവര്‍ പോലും അദ്ദേഹത്തിനായി കൈയ്യടിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്.

സാബുവുമായി മുന്‍പ് വഴക്കിട്ടവര്‍ പോലും അടുത്ത സുഹൃത്തുക്കളായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ബിഗ് ബോസ് ആദ്യ സീസണില്‍ വിജയിയായതും സാബു മോനായിരുന്നു. നിരവധി സിനിമകളിലായിരുന്നു സാബു വേഷമിട്ടത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം ബിഗ് ബോസ് സീസണ്‍ 2നെക്കുറിച്ചും മത്സരാര്‍ത്ഥികളെക്കുറിച്ചുമൊക്കെ പറഞ്ഞിരുന്നു. വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പറയുന്ന സാബുവിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. തരികിട സാബുവെന്ന കുടുംബനാഥനെക്കുറിച്ച് സ്‌നേഹ പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.

കുടുംബത്തെക്കുറിച്ച്

കുടുംബത്തെക്കുറിച്ച്

ബിഗ് ബോസില്‍ പങ്കെടുത്തപ്പോഴായിരുന്നു സാബുവിന്റെ യഥാര്‍ത്ഥ വ്യക്തിത്വത്തെക്കുറിച്ച് എല്ലാവര്‍ക്കും മനസ്സിലായത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞിരുന്നുവെങ്കിലും കുടുംബത്തെക്കുറിച്ച് അധികം കേട്ടിരുന്നില്ല. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഭാര്യയെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ താരം പറഞ്ഞത്. അഭിമുഖത്തിലെ വിശേഷങ്ങളെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഐറയ്ക്കും ഷിഫയ്ക്കും സ്‌നേഹയ്ക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിച്ച് വരികയാണ് സാബു.

തരികിടയെന്നത്

തരികിടയെന്നത്

കുടുംബത്തെക്കുറിച്ച് അങ്ങനെ അധികം പറഞ്ഞിട്ടില്ല. തരികിടയെന്ന് കേള്‍ക്കുമ്പോള്‍ അദ്ദേഹത്തെ വീട്ടില്‍ കയറ്റാന്‍ പോലും പറ്റാത്തവനാണോ എന്ന് സംശയിക്കാറുണ്ട് പലരും. പേരിലൊരു തരികിടയുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ആള്‍ അങ്ങനെയല്ലെന്ന് സ്‌നേഹ പറയുന്നു. അദ്ദേഹം ആദ്യമായി അവതരിപ്പിച്ച പരിപാടിയുടെ പേരാണ് തരികിട എന്നതിനെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. കൈയ്യിലിരിപ്പ് കൊണ്ടാണ് അദ്ദേഹത്തിന് ഈ പേര് വന്നതാണ് ചിലരുടെ ധാരണ.

വിവാഹിതനാണെന്നറിയില്ല

വിവാഹിതനാണെന്നറിയില്ല

മുന്‍പുണ്ടായ അനുഭവത്തെക്കുറിച്ചും സ്‌നേഹ പറഞ്ഞിരുന്നു. എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു ആ സംഭവം. പുറത്തേക്ക് വരുന്നതിനിടയിലാണ് ഒരു അമ്മൂമ്മ അടുത്ത് വന്ന് കൈപിടിച്ചത്. ആ പയ്യന്റെ കൂടെ കറങ്ങണ്ട, അയാള്‍ ആള്‍ തരികിടയാണ്, സൂക്ഷിക്കണം. സാബു എന്നെ കാണാത്തോണ്ട് തിരിഞ്ഞ് നിന്നതോടെ അമ്മച്ചി അപ്രത്യക്ഷയാവുകയായിരുന്നു. സാബു വിവാഹം കഴിച്ചതാണെന്നെും അദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളുമുണ്ടെന്ന കാര്യത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല.

പ്രണയത്തെക്കുറിച്ച്

പ്രണയത്തെക്കുറിച്ച്

ലോ അക്കാദമിയില്‍ നിന്നാണോ പ്രണയം തുടങ്ങിയതെന്നുള്ള ചോദ്യവും സ്‌നേഹയോട് ചോദിച്ചിരുന്നു. എന്റെ സീനിയറായി പഠിച്ചതാണ് സാബു. അന്ന് അത്ര വലിയ പരിചയമൊന്നുമില്ലായിരുന്നു. ക്യാംപസില്‍ വെച്ച് അധികം സാരിച്ചിട്ട് പോലുമുണ്ടായിരുന്നില്ല. ചാനലില്‍ അദ്ദേഹം പരിപാടി അവതരിപ്പിക്കുന്നുണ്ടെന്ന് കേട്ടിരുന്നു. തന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു സാബുവെന്നും സ്‌നേഹ പറയുന്നു. ഹോസ്റ്റലില്‍ താമസിച്ചിരുന്നതിനാല്‍ ചാനലില്‍ നിന്നും തരികിട കാണാനാവുമായിരുന്നില്ല.

ഹായ് ബൈ മാത്രം

ഹായ് ബൈ മാത്രം

ക്യാംപസിലൂടെ യമഹ ബൈക്കുമോടിച്ചാണ് സാബു പോവുന്നത്. അവസാന വര്‍ഷത്തെ കോര്‍ട്ട് വര്‍ക്കില്‍ ഞങ്ങളൊരുമിച്ചായിരുന്നു. ആ സമയത്ത് ഹായ ബൈ പരിചയമുണ്ടായിരുന്നു. പഠനശേഷം രണ്ടാളും രണ്ടുവഴിക്കായി പോവുകയായിരുന്നു. അച്ഛന്‍ ഡല്‍ഹിയിലായിരുന്നു, റെയില്‍വേയിലായിരുന്നു ജോലി. പഠനശേഷം അങ്ങോട്ടേക്ക് പോവുകയായിരുന്നു. സുപ്രീം കോടതിയിലെ സീനിയര്‍ വക്കീലിനൊപ്പം പ്രാക്ടീസ് തുടങ്ങുകയായിരുന്നു.

ഇങ്ങനെയായത്

ഇങ്ങനെയായത്

കോഴ്‌സ് കഴിഞ്ഞതിന് ശേഷം സാബു നാട്ടില്‍ പ്രാക്ടീസ് തുടങ്ങിയിരുന്നു. അതിനിടയിലാണ് സൗദിയില്‍ എയര്‍ലൈന്‍സ് കമ്പനിയില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ലഭിച്ചത്. കച്ചവടം നന്നായി അറിയാവുന്നത് കൊണ്ട് പിടിച്ച് കയറുകയായിരുന്നു. ഓര്‍ക്കുട്ടായിരുന്നു ആ സമയത്തുണ്ടായിരുന്നത്. ഇന്നത്തെപ്പോലെ വാട്‌സാപൊന്നും ഇല്ലായിരുന്നു, സ്‌നേഹയെ ഓര്‍ക്കൂട്ടില്‍ തിരഞ്ഞ് കണ്ടുപിടിക്കുകയായിരുന്നു. കോളേജില്‍ വെച്ച് ഹായ് പറഞ്ഞ കുട്ടിയല്ലേ എന്ന് ചോദിച്ചിരുന്നു. അതാണ് പിന്നീട് വിവാഹത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X