ഇയാളെ സഹിക്കന്‍ പറ്റില്ലെന്ന് ബിഗ് ബോസ് കണ്ടപ്പോഴെ മനസിലായി! ഫിറോസിനെ പറ്റി വിമര്‍ശകരുടെ കമന്റുകള്‍
ബിഗ് ബോസ് താരങ്ങളായ ഫിറോസും സജ്‌ന ഫിറോസും ഡിവോഴ്‌സാവാന്‍ പോവുകയാണ്. തങ്ങളുടെ ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് സജ്‌നയാണ് ആദ്യം രംഗത്ത് വരുന്നത്. ഫിറോസുമായി വിവാഹം കഴിച്ചതാണ് തന്റെ കരിയറിലടക്കം മാറ്റം വരുത്തിയതെന്ന് സജ്‌ന അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു.
മാത്രമല്ല ഭര്‍ത്താവുമായി പിരിയുന്നതിന്റെ വേദനയും നടി പറഞ്ഞു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. ഫിറോസിനെ പോലൊരാളെ ഇത്രയും കാലം സഹിച്ചതിന് സജ്‌നയ്ക്ക് അവാര്‍ഡ് തരണമെന്ന് പറയുന്നവര്‍ പോലും ഉണ്ടെന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

സജനയുടെ അഭിമുഖത്തിന് പിന്നാലെ തന്റെ നിലാപാടുകളുമായി ഫിറോസും രംഗത്ത് വന്നിരുന്നു. ഇതൂടി കണക്കിലെടുത്ത് നിരവധി കമന്റുകളാണ് താരങ്ങള്‍ക്കെതിരെ വന്നിരിക്കുന്നത്. 'ഫിറോസിന്റെ സ്വഭാവം അത്ര ഇഷ്ടമല്ല. എങ്കിലും സജ്ന പറഞ്ഞത് വെച്ച് നോക്കുമ്പോള്‍ സജ്നക്ക് ഒരുപാട് വിഷമങ്ങള്‍ ഉണ്ടായെന്ന് മനസിലാവും. സഹിച്ചും ക്ഷമിച്ചും ജീവിച്ചു. ഇപ്പോഴും പിരിയുന്നതും രണ്ട് പേരും ഒരുമിച്ച് തീരുമാനിച്ചിട്ടാണെന്നും പറഞ്ഞു.
ഇപ്പോള്‍ സജ്ന പോവും എന്നായപ്പോള്‍ ഫിറോസ് തന്നിലെ പോരായ്മകള്‍ മനസിലാക്കുമായിരിക്കും. എങ്കില്‍ ഒന്നുകൂടി ഒന്ന് ചിന്തിച് രണ്ട് പേര്‍ക്കും പരസ്പരം സംസാരിച്ച്, വേണമെങ്കില്‍ ഒരു കൗണ്‍സിലിംഗ് ഒക്കെ ചെയ്ത് ആ മക്കള്‍ക്ക് വേണ്ടി ഇനിയുള്ള കാലം ജീവിക്കാവുന്നതാണെന്ന് ഒരു ആരാധകന്‍ ചൂണ്ടി കാണിക്കുകയാണ്.
എന്നാല്‍ സജ്‌നയുടെ വെളിപ്പെടുത്തല്‍ കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് ഷോക്കൊന്നും ആയില്ലെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. അവനെ സഹിക്കാന്‍ പാടാണെന്ന് അന്നേ തോന്നിയിരുന്നു. നിങ്ങള്‍ പിരിയാന്‍ ഇത്രയും ലേറ്റ് ആയതാണ് ശരിക്കും അത്ഭുതപ്പെടുത്തുന്നത്. ബിഗ് ബോസില്‍ നിങ്ങളൊരുമിച്ച് പങ്കെടുത്തപ്പോഴെ ഫിറോസിനെ അഡ്ജസ്റ്റ് ചെയ്യാന്‍ പെടുന്ന പാട് എന്താണെന്ന് മനസിലായിരുന്നു. അത്രയധികം ടോക്‌സിക് ആണ് അയാള്‍.
സത്യം പറഞ്ഞാല്‍ ആദ്യമായിട്ടാണ് ഒരു ഡിവോഴ്‌സ് കണ്ട് സന്തോഷം തോന്നുന്നത്, അയാളെ സഹിക്കാന്‍ പറ്റില്ല എന്ന് ബിഗ് ബോസ് കാണുമ്പഴേ തോന്നിട്ടുണ്ട്. ഓരോ വിവാഹമോചനവും സങ്കടം തന്നെയാണ്. പക്ഷേ നീറി പുകഞ്ഞ് കൊണ്ട് ജീവിക്കുന്നതിലും നല്ലത് പിരിയുന്നത് ആണ്. പെണ്ണ് വീട് വിട്ട് സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങുമ്പോഴേ അതിനുള്ള ധൈര്യം കിട്ടൂ. അല്ലെങ്കില്‍ എല്ലാം ക്ഷമിച്ചു കൊണ്ട് ജീവിച്ചു കാലം കഴിക്കും..

പിരിയലുകള്‍ ഇവര്‍ക്ക് പുത്തരിയല്ല. രണ്ടിന്റെയും രണ്ടാം വിവാഹമാണ്. ആദ്യത്തേത് പിരിഞ്ഞല്ലേ ഇവര്‍ ഒരുമിച്ചത്. പിന്നെ ദുഃഖം അഭിനയിക്കുന്നത് പൊതുജന സമ്മതിയ്ക്ക് വേണ്ടി മാത്രമാണെന്ന് പറയേണ്ടി വരും.
ഫിറോസിനെ പറ്റി ഒരുപാട് പറയാന്‍ സജ്‌നയുടെ ഉള്ളിലുണ്ട്. പക്ഷെ തുറന്നു പറയാന്‍ ഇവള്‍ക്ക് പേടിയാണെന്ന് തോന്നു. അയളുടെ സ്വഭാവമെന്താണെന്ന് കൃത്യമായി ഇവള്‍ക്ക് അറിയാം. ഒരുപാട് സഹിച്ചു കാണും. ഇന്റര്‍വ്യൂവില്‍ അദ്ദേഹത്തെ പറ്റി മോശം പറഞ്ഞാല്‍ ചെലപ്പോള്‍ അവന്‍ പലതും ചെയ്‌തേക്കുമെന്ന് സജ്‌ന പേടിക്കുന്നുണ്ട്. ജീവിതത്തില്‍ സഹിക്കേണ്ടതിന്റെ അപ്പുറം സഹിച്ചെന്ന് മനസിലാക്കാം. ഇനി. എങ്കിലും സുഖജീവിതം ഉണ്ടാവട്ടെ എന്ന് ആശംസിക്കുകയാണ്..
ഫിറോസും സജ്‌നയും അധികം ഇന്റര്‍വ്യൂ കൊടുക്കാതിരിക്കുന്നതാണ് നല്ലതെന്നും ചിലര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. പേഴ്‌സണല്‍ കാര്യങ്ങള്‍ ഇപ്പോള്‍ എല്ലാവരും അറിഞ്ഞു. ഇത് മതി. ഇനി ഇത് തന്നെ തിരിച്ചും മറിച്ചും ചോദിക്കുന്ന അഭിമുഖങ്ങള്‍ക്ക് പോയി ഇരുന്നു കൊടുക്കരുത്. മറ്റ് കാര്യങ്ങളില്‍ ശ്രദ്ധിക്കുക. വര്‍ക്കിനെ കുറിച്ച് സംസാരിക്കുന്നത് പോലെ വ്യക്തിപരമായ കാര്യങ്ങള്‍ പറയാതിരിക്കാന്‍ ശ്രമിക്കണം. ട്രോള്‍സ് വരും. അതൊക്കെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് കൊണ്ട് എത്തിക്കുമെന്നും ചിലര്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്.


Click it and Unblock the Notifications