ഓട്ടോറിക്ഷയില്‍ വച്ച് ഒരാള്‍ എന്നെ അടിച്ചു! മൂക്കിലൂടെ രക്തം വരുന്ന സാഹചര്യമുണ്ടായെന്ന് ഫിറോസ് ഖാന്‍
ഡെയിഞ്ചറസ് ഫിറോസ് എന്ന പേര് കേരളത്തിലിപ്പോള്‍ പ്രശസ്തമാണ്. ബിഗ് ബോസിലേക്ക് എത്തിയപ്പോഴാണ് നടനും അവതാരകനുമായ ഫിറോസ് ഖാന്‍ ശ്രദ്ധേയനാവുന്നത്. അതിന് മുന്‍പ് പ്രാങ്ക് ഷോ നടത്തിയാണ് ഫിറോസ് ജനപ്രീതി നേടുന്നത്. ഡെയിഞ്ചറസ് എന്ന പരിപാടിയായിരുന്നു താരം അവതരിപ്പിച്ചിരുന്നത്.
അങ്ങനെ പരിപാടി ചെയ്യുന്നതിനിടയില്‍ തനിക്ക് ചീത്തവിളിയും അടിയുമൊക്കെ കിട്ടിയിട്ടുണ്ടെന്ന് പറയുകയാണ് താരമിപ്പോള്‍. പലപ്പോഴും അടി കിട്ടുന്ന സാഹചര്യങ്ങളില്‍ നിന്നും സന്ദര്‍ഭം മനസിലാക്കി രക്ഷപ്പെടുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ അതിന് പോലും സമയം കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടുണ്ടെന്നാണ് വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഫിറോസ് വ്യക്തമാക്കുന്നത്.

ഡെയിഞ്ചറസ് ബോയ്‌സ് എന്ന പരിപാടി ചെയ്യുന്നത് വളരെ രസകരമായിരുന്നു. ഒരിക്കല്‍ ചിത്രീകരണമാണെന്ന് തോന്നിക്കുന്ന തരത്തില്‍ ഒരു പ്രാങ്ക് നടത്തിയിരുന്നു. അന്ന് ഒരാളെ കൊണ്ട് ഷട്ടിയുടെ പരസ്യം അഭിനയിപ്പിച്ചു. ഷാരൂഖ് ഖാനെ വെച്ച് ചെയ്യാനിരുന്ന പരസ്യമാണെന്നും അദ്ദേഹം വരില്ലെന്ന് പറഞ്ഞതോടെ ലൊക്കേഷനില്‍ നിന്നും ഒരാളെ എടുത്ത് ചെയ്യാമെന്ന് തീരുമാനിക്കുകയുമായിരുന്നു. അങ്ങനെ അവിടെ കണ്ട ഒരാളോട് ഇക്കാര്യം പറഞ്ഞ് അവനെ കൊണ്ട് തമാശരൂപേണ അഭിനയിപ്പിച്ചു. അതൊക്കെ ഒരു രസമായിരുന്നു.
പിന്നെ ചിലര്‍ വല്ലാത്ത തെറികളൊക്കെ വിളിക്കും. ആ ഭാഗം കട്ട് ചെയ്ത് കാണിക്കേണ്ട തരത്തിലൊക്കെയാണ് തെറിവിളികള്‍ വന്നിട്ടുള്ളത്. ഇടയ്ക്ക് നല്ലരീതിയില്‍ അടിയും തനിക്ക് കിട്ടിയിട്ടുണ്ടെന്ന് പറയുകയാണ് ഫിറോസിപ്പോള്‍.
ഒരിക്കല്‍ ഞാന്‍ ഓട്ടോക്കാരനായി ഇരിക്കുകയാണ്. കൊല്ലം റെയില്‍വേ സ്റ്റേഷന്റെ പുറത്താണ് സംഭവം. ട്രെയിന്‍ ഇറങ്ങി വരുന്നവര്‍ വേഗം ഓട്ടോ വിളിച്ച് ഓഫീസിലേക്കും മറ്റുമൊക്കെ തിരക്കിട്ട് പോകുന്നവരാണ്. അങ്ങനെ ഒരാള്‍ വന്ന് ഓട്ടോയില്‍ കയറി. ഉടനെ ചേട്ടാ വണ്ടി മൂവ് ആയാല്‍ പോലും മിനിമം കാശ് പത്ത് രൂപയെന്ന് പറഞ്ഞു. അദ്ദേഹം ആയിക്കോട്ടെ എന്നും പറഞ്ഞു. അങ്ങനെ വണ്ടി എടുത്ത ഉടനെ ഞാനത് ഓഫാക്കി.

വണ്ടി കേടായെന്ന് പറഞ്ഞതോടെ പുള്ളി വേറൊരു ഓട്ടോറിക്ഷ പിടിച്ച് പോകാന്‍ തുടങ്ങി. ഞാന്‍ അദ്ദേഹത്തെ വിളിച്ചിട്ട് പൈസ തന്നിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞു. അയാളെ പ്രകോപിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ആ സമയത്ത് അവര്‍ തല്ലുമെന്നും എനിക്കറിയാം. അങ്ങനെ വരുമ്പോള്‍ ഒഴിഞ്ഞ് മാറുകയാണ് പതിവ്. പക്ഷേ പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു പുള്ളിയുടെ അടി.
ഓട്ടോറിക്ഷയിലേക്ക് കയറ്റിയിട്ട് അദ്ദേഹം അടിക്കുകയല്ല, മൂക്കിനിട്ട് ഇടിക്കുകയാണ് ചെയ്തത്. എന്റെ മൂക്കിലൂട രക്തം വരികയും ചെയ്തിരുന്നു. അങ്ങനത്തെ അനുഭവം ഉണ്ടായി. ഇതുപോലെ മുതുകത്ത് ഇടി കിട്ടിയ സംഭവവും ഉണ്ട്.
ബസ് സ്‌റ്റോപ്പില്‍ കള്ളനായിട്ട് അഭിനയിക്കുകയാണ് ഞാന്‍. ഞങ്ങളുടെ ടീമിലുള്ള ഒരാളും അവിടെ നില്‍പ്പുണ്ട്. അവിടെ നിന്നും ഞാന്‍ അയാളുടെ പേഴ്‌സ് അടിച്ച് മാറ്റുമ്പോള്‍ എന്റെ കൂടെയുള്ളവന്‍ തന്നെ എന്നെ പിടിക്കുന്നതാണ് ഞങ്ങളുടെ പ്ലാനിങ്. അങ്ങനെ ഞാന്‍ പേഴ്‌സെടുത്ത് ഓടാന്‍ തുടങ്ങിയപ്പോള്‍ ഇതെല്ലാം കണ്ട് മാറി നിന്നൊരാള്‍ നിമിഷനേരം കൊണ്ട് എന്റെ മുതുകിനിട്ട് വന്നടിച്ചു. അതൊക്കെ സംഭവിക്കുന്നതാണ്. പക്ഷേ ആ അടിയില്‍ ഞാന്‍ വീണ് പോയി എന്നുള്ളതാണ് സത്യമെന്ന് ഫിറോസ് പറയുന്നു.
ശരിക്കും പേര് പോലെ തന്നെ ആ പരിപാടിയും ഒരു ഡെയിഞ്ചറസാണ്. മനഃപൂര്‍വ്വം അടി കിട്ടാന്‍ നിന്ന് കൊടുക്കാറില്ല. മുന്നില്‍ നില്‍ക്കുന്ന ആളുടെ സ്വഭാവം മാറുമ്പോള്‍ മുതല്‍ നമ്മള്‍ കരുതലെടുക്കും. പക്ഷേ ചിലപ്പോള്‍ അതിന് സാധിക്കാറില്ല. എന്നാല്‍ പ്രോഗ്രാമിലൂടെ കിട്ടുന്നതൊക്കെ രസകരമാണെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications