അവരോടൊക്കെ വഴക്ക് കൂടിയതിന്റെ കാരണമിതാണ്! ബിഗ് ബോസില്‍ താന്‍ പ്രതിരോധിച്ചത് ശക്തരെയാണെന്ന് ഫിറോസ്

ഡെയിഞ്ചര്‍ ഫിറോസ് എന്ന പേരില്‍ അറിയപ്പെട്ട താരമാണ് ഫിറോസ് ഖാന്‍. പ്രാങ്ക് ഷോ നടത്തിയിട്ടാണ് താരം ആദ്യം ശ്രദ്ധേയനാവുന്നത്. പിന്നീട് ബിഗ് ബോസിലേക്ക് വന്നതോടെ ജനപ്രിയനായി. ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിലായിരുന്നു ഫിറോസ് മത്സരിച്ചത്. എന്നാല്‍ താരത്തെ പുറത്താക്കുകയായിരുന്നു.

ഫിറോസിനൊപ്പം ഭാര്യ സജ്‌നയും ബിഗ് ബോസില്‍ കൂടെ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇതിനിടെ താരങ്ങള്‍ ദാമ്പത്യജീവിതം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നതോടെയാണ് താരദമ്പതിമാരെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വൈറലാവുന്നത്. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ബിഗ് ബോസിനെ പറ്റിയുള്ള ചില വെളിപ്പെടുത്തലുകളാണ് ഫിറോസ് നടത്തിയിരിക്കുന്നത്.

 sajina-firoz

റിയാലിറ്റി ഷോ ആയ ബിഗ് ബോസിനെ പറ്റി തനിക്കുണ്ടായിരുന്ന തെറ്റിദ്ധാരണകളെ പറ്റിയും താനൊരു വഴക്കാളിയാണെന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചതിനെ കുറിച്ചുമാണ് ഫിറോസ് ഖാന്‍ സംസാരിച്ചിരിക്കുന്നത്.

'ബിഗ് ബോസ് ഒരു സ്‌ക്രീപ്റ്റഡ് ആണെന്നാണ് എല്ലാവര്‍ക്കുമുള്ള തോന്നല്‍. ഒരിക്കലുമല്ല. അതില്‍ പോവുന്നതിന് മുന്‍പ് ഞാനും ചിന്തിച്ചത് അങ്ങനെയാണ്. പക്ഷേ അവിടെ ചെന്നപ്പോഴാണ് എനിക്ക് കാര്യങ്ങള്‍ വ്യക്തമായി മനസിലായത്. നൂറ് ശതമാനം റിയലായിട്ടുള്ള ഷോ ആണ് ബിഗ് ബോസ് എന്നാണ്', ഫിറോസ് പറയുന്നത്.

പള്ളിയില്‍ നിസ്‌കരിക്കാന്‍ പോവുന്ന മനസായിരിക്കില്ല മരണവീട്ടില്‍ പോകുന്നത്. ഇനി കല്യാണ വീട്ടിലേക്ക് പോകുമ്പോഴാണെങ്കില്‍ അതിനും മാറ്റമുണ്ടാവും. അതുപോലെ ബിഗ് ബോസിലേക്ക് പോകുമ്പോള്‍ അതെന്തായിരിക്കുമെന്ന് എനിക്ക് നേരത്തെ മനസില്‍ തോന്നിയിരുന്നു.

ബിഗ് ബോസില്‍ വരുന്ന പതിനാറോ പതിനേഴോ മത്സരാര്‍ഥികള്‍ വളരെ ബോള്‍ഡ് ആയിരിക്കുമെന്ന് എനിക്കറിയാം. അവിടെ വന്നാല്‍ വഴക്കുണ്ടാവുമെന്നും ആഞ്ഞടിച്ചുള്ള ചോദ്യങ്ങളുണ്ടാവുമെന്നും എന്നെ പോലെ തന്നെ അവര്‍ക്കും അറിയാവുന്നതാണ്. ഫിസിക്കല്‍ ഗെയിമുകള്‍ ഉണ്ടാവും, തീപാറുന്ന കാര്യങ്ങളാണ് അവിടെ നടക്കുക. ഇതൊക്കെയാണ് ബിഗ് ബോസ് എന്ന പ്ലാറ്റ്‌ഫോം.

 sajina-firoz

അതുകൊണ്ട് തന്നെ ബിഗ് ബോസിലുള്ളവരെല്ലാം കണ്ടന്റ് മേക്കേഴ്‌സും അത്രയും ബോള്‍ഡായിട്ടുള്ളവരുമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതിന് അനുസരിച്ചുള്ള പൈസയും കൊടുക്കും. ഇന്റര്‍വ്യൂ സമയത്ത് തന്നെ ഇതിനെ പറ്റി എല്ലാ കാര്യങ്ങളും സംസാരിക്കുന്നുണ്ട്. സ്പാര്‍ക്ക് വരുന്ന കാര്യങ്ങളില്‍ പിടിച്ച് പൊരുതി നില്‍ക്കാന്‍ പറ്റുമോ, അങ്ങനെ ഉണ്ടെങ്കില്‍ വന്നാല്‍ മതിയെന്ന് ഒക്കെ നമ്മളോട് ചോദിക്കും.

അവിടെ വരുന്നവരോക്കെ എന്തിനും തയ്യാറായി അതിനുള്ള കാശും വാങ്ങി വന്നതാണ്. അവിടെ ചെന്ന് ഞാന്‍ വഴക്ക് കൂടുന്നത് ലോലഹൃദയമുള്ളവരോട് അല്ല. അവിടെയുള്ള ശക്തരായിട്ടുള്ളവരോടായിരുന്നു. അവരോട് വഴക്ക് കൂടിയതല്ല, കാര്യങ്ങള്‍ മുഖത്ത് നോക്കി ചോദിച്ചതാണ്. അവര്‍ക്ക് അന്നേരം വേദന ഉണ്ടായി എന്നൊന്നും ഞാന്‍ നോക്കേണ്ടതില്ല.

അതേ സമയം പുറത്ത് വന്നിട്ട് സംസാരിക്കുന്നത് ആ ഭാഷയില്‍ ആയിരിക്കില്ല. പക്ഷേ ബിഗ് ബോസിനകത്തെ സ്ഥിതി അങ്ങനെയല്ല. അതുകൊണ്ടാണ് ഞാനും ശക്തമായി തന്നെ ഓരോ കാര്യത്തിനും പ്രതികരിച്ചത്. പതിനാറ് പേരും എനിക്ക് എതിരായിരുന്നു.

ഞാനൊറ്റയ്ക്കാണ് ഗെയിം കളിച്ചത്. പക്ഷേ പുറത്തുള്ളവര്‍ വിചാരിച്ചത് ഞാന്‍ വഴക്കാളിയാണെന്നാണ്. ജീവിതത്തില്‍ ഞാന്‍ അങ്ങനെയല്ല. പക്ഷേ പ്രതികരിക്കും. എന്തെങ്കിലും പ്രശ്‌നം കണ്ടാല്‍ ഞാന്‍ പ്രതികരിക്കാറുണ്ട്. എന്ന് കരുതി ഞാനൊരു ഇടിക്കാരനല്ല. എന്നെ അടുത്ത് അറിയുന്നവര്‍ക്ക് അതറിയാമെന്നും ഫിറോസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X