എത്ര ശ്രമിച്ചാലും സത്യത്തെ മറയ്ക്കാനോ തടയാനോ കഴിയില്ല... ഒടുവിൽ അത് പുറത്തുവരും! വിവാദങ്ങൾക്കിടെ ഫിറോസ് ഖാൻ!
വളരെ അധികം വർഷങ്ങളായി മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും നിറഞ്ഞ് നിൽക്കുന്ന താരമാണ് പൊളി ഫിറോസ് എന്ന പേരിൽ ശ്രദ്ധേയനായ അവതാരകനും നടനും ഡാൻസറുമായ ഫിറോസ് ഖാൻ. ഏഷ്യാനെറ്റ് പ്ലസിലെ ഡെയ്ഞ്ചറസ് ബോയ്സ് എന്ന പരിപാടിയിലൂടെയാണ് ഫിറോസ് ഖാന്‍ ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സോഷ്യൽമീഡിയ ഒന്നുമില്ലാതിരുന്ന കാലമായിരുന്നിട്ടും ഡെയ്ഞ്ചറസ് ബോയ്സ് ആളുകൾക്കിടയിൽ വൻ സ്വീകാര്യത നേടി.
ഈ ഷോ അവതരിപ്പിച്ച് തുടങ്ങിയശേഷം കുറേക്കാലം ഡെയ്ഞ്ചറസ് ഫിറോസ് എന്നായിരുന്നു വിളിപ്പേര്. മോഡൽ കൂടിയായ ഫിറോസ് ഏറെ നാളുകൾക്കുശേഷം വൈറലായതും ജനശ്രദ്ധ നേടിയതും ബിഗ് ബോസ് മലയാളത്തിൽ പങ്കെടുത്തശേഷമാണ്. മുൻ ഭാര്യ സജ്നയ്ക്കൊപ്പമായിരുന്നു ഫിറോസ് ബിഗ് ബോസിൽ എത്തിയത്.

മൂന്നാം സീസണിന് മത്സരചൂട് പിടിച്ചത് ഫിറോസും സജ്നയും കപ്പിളായി ഹൗസിലേക്ക് എത്തിയശേഷമായിരുന്നു. രണ്ടാഴ്ചയ്ക്ക് മുകളിൽ ഇരുവരും ഹൗസിൽ ഉണ്ടായിരുന്നു. പിന്നീട് ഷോയുടെ നിയമങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്ന് പുറത്താക്കപ്പെട്ടു. സജ്ന മോഡലും സീരിയൽ താരവുമാണ്. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങി കുറച്ച് നാളുകൾ കഴിഞ്ഞശേഷം ഇരുവരും ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വേർപിരിഞ്ഞു.
രണ്ടുപേരും അവരവരുടെ കലാജീവിതവുമായി മുന്നോട്ട് പോവുകയാണ്. ഇപ്പോഴിതാ സജ്നയും റസൂൽ പൂക്കുട്ടിയും പ്രണയത്തിലാണെന്നും ആ ബന്ധമാണ് ഫിറോസും സജ്നയും വേർപിരിയാൻ കാരണമെന്നുമാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. മാത്രമല്ല റസൂലിനൊപ്പം നിൽക്കുന്ന സജ്നയുടെ ഫോട്ടോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
റസൂൽ പൂക്കുട്ടിയുമായി സജ്നയുടെ പേര് ചേർത്തുള്ള ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയശേഷം ഫിറോസ് ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കിട്ടിരുന്നു. അതിൽ എഴുതിയത് ഇങ്ങനെയായിരുന്നു... എത്ര ശ്രമിച്ചാലും സത്യത്തെ മറയ്ക്കാനോ തടയാനോ കഴിയില്ല. ഒടുവിൽ അത് പുറത്തുവരും. കള്ളങ്ങൾ സത്യത്തിന്റെ വരവിനെ താൽക്കാലികമായി മാത്രം വൈകിപ്പിക്കുന്നുവെന്ന് മാത്രം എന്നായിരുന്നു ഫിറോസ് പങ്കിട്ട സ്റ്റോറിയുടെ മലയാളം പരിഭാഷ.
റസൂൽ-സജ്ന ഗോസിപ്പുകളിൽ ഫിറോസ് പരോക്ഷമായി പ്രതികരിക്കുന്നതിന്റെ ഭാഗമാണോ ഇപ്പോൾ പങ്കിട്ട സ്റ്റോറിയെന്നാണ് ഫിറോസിന്റെ ഫോളോവേഴ്സ് ചോദിക്കുന്നത്. ഇപ്പോൾ കേൾക്കുന്ന ഗോസിപ്പുകളിൽ സത്യമുണ്ടോയെന്ന് ഫിറോസിന്റെ റീലുകൾക്ക് താഴെ എത്തിയും ആളുകൾ ചോദിക്കുന്നുണ്ട്.

പക്ഷെ ഫിറോസ് ഒന്നിനോടും പ്രതികരിച്ചിട്ടില്ല. വേർപിരിഞ്ഞശേഷം മക്കളുമായി ഉമ്മയ്ക്കൊപ്പമാണ് സജ്നയുടെ താമസം. സോഷ്യൽമീഡിയയിലും സജ്ന ആക്ടീവാണ്. എന്തുകൊണ്ട് ഇക്കയെ നേരത്തെ കണ്ടുമുട്ടിയില്ലെന്നോര്‍ത്ത് താന്‍ സങ്കടപ്പെടാറുണ്ട് ഞാൻ. ജോലി ചെയ്യുന്നിടത്ത് വെച്ചായിരുന്നു ഇക്കയെ പരിചയപ്പെട്ടത്. അദ്ദേഹം ഇങ്ങോട്ട് വന്ന് പരിചയപ്പെടുകയായിരുന്നു. പിന്നീടാണ് ഇഷ്ടമാണെന്നുള്ള കാര്യ പറഞ്ഞത്.
ആ സമയത്താണ് രണ്ടാളും മുമ്പ് വിവാഹിതരായിരുന്നുവെന്നും വിവാഹമോചനം കഴിഞ്ഞവരാണെന്നും മനസിലാക്കിയത്. ഫിറോസിന് വീട്ടുകാര്‍ വിവാഹം ആലോചിക്കുന്ന സമയമായിരുന്നു അത്. അങ്ങനെയാണ് എല്ലാം പെട്ടെന്നായത്. ഞാൻ ഒമ്പതാം ക്ലാസിലെ പരീക്ഷ എഴുത്തി കഴിഞ്ഞ സമയത്തായിരുന്നു ഇക്കയുടെ ആദ്യ വിവാഹം. അടുത്ത സുഹൃത്തായ നൗഫള്‍ ഇക്കയുടെ കുടുംബമായിരുന്നു.
അവനാണ് ഇക്കയുടെ വിവാഹം കഴിഞ്ഞതിനെക്കുറിച്ച് പറഞ്ഞത്. കല്യാണ ഫോട്ടോയും എനിക്ക് കാണിച്ച് തന്നിരുന്നു. എന്റെ ഇക്കയുടെ കല്യാണം കഴിഞ്ഞെന്ന് അവന്‍ പറഞ്ഞപ്പോള്‍ ഇക്ക അടിപൊളിയാണെന്നായിരുന്നു ഞാന്‍ പറഞ്ഞത്. ഇക്കയ്‌ക്കൊപ്പം എപ്പോഴും ആളുകളുണ്ടാവാറുണ്ട്. ജാഡക്കാരനാണെന്നായിരുന്നു അന്ന് കരുതിയത്.
ജോലിക്ക് പോയ ശേഷമാണ് കലാരംഗത്ത് ശ്രദ്ധ പതിപ്പിച്ചത്. ഫിറോസിക്കയെ കൂടുതല്‍ പരിചയപ്പെട്ടതും അങ്ങനെയാണ് എന്നാണ് മുമ്പൊരിക്കൽ ഫിറോസിനെ പരിചയപ്പെട്ട കഥ വെളിപ്പെടുത്തി സജ്ന പറഞ്ഞത്. വിവാഹമോചനശേഷം വസ്ത്രങ്ങളുടെ ഓൺലൈൻ ബിസിനസും സജ്ന ആരംഭിച്ചു. ഫിറോസിനും സജ്നയ്ക്കും ഒരു മകനുണ്ട്.


Click it and Unblock the Notifications


