ഫുക്രുവിന്റെ വിവാഹമോ? ഉടനെയില്ലെന്ന് താരം, എലീനയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞ് ബിഗ് ബോസ് താരം

ടിക് ടോകിലൂടെ ശ്രദ്ധേയനായ കൃഷ്ണജീവ് എന്ന ഫുക്രുവിന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. തുടക്കത്തില്‍ വിമര്‍ശനങ്ങളാണ് താരത്തിന് ലഭിച്ചതെങ്കില്‍ അതിവേഗം അത് ആരാധനയായി മാറി. ഇതോടെ സിനിമയിലഭിനയിക്കാനുള്ള അവസരവും ഫുക്രുവിനെ തേടി എത്തി. അങ്ങനെയിരിക്കെ ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയതോടെ ഫുക്രുവിന്റെ കരിയര്‍ തന്നെ മാറി മറിഞ്ഞു.

ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ഫുക്രു. ഹൗസിനുള്ളില്‍ നിന്നുമുണ്ടായ ചില സൗഹൃദങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരമിപ്പോള്‍. എലീനയെ കുറിച്ചുള്ള സൗഹൃദത്തെ കുറിച്ചായിരുന്നു ഹലോ ലൈവിലെത്തി താരം പറഞ്ഞിരിക്കുന്നത്. നേരത്തെ ഇവരുടെ പേരില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. ഇതിനൊക്കെയുള്ള മറുപടിയാണ് ഫുക്രു ഇപ്പോള്‍ പറയുന്നത്.

 എലീനയെ കുറിച്ച് പറഞ്ഞ് ഫുക്രു

ഹലോ ആപ്പിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഫുക്രു ഹലോ ലൈവില്‍ എത്തിയത്. ബിഗ് ബോസിലെ എല്ലാ മത്സരാര്‍ഥികളോടും സ്ഥിരമായി ചോദിക്കുന്ന ചോദ്യമാണ് കൂടുതല്‍ പേരും ആദ്യം ഫുക്രുവിനോടം ചോദിച്ചത്. രജിത്തുമായി ബന്ധമുണ്ടോ എന്നായിരുന്നു ആ ചോദ്യം. എന്നാല്‍ താരത്തിന്റെ മറുപടിയാണ് ഏറെ ശ്രദ്ധേയം. തനിക്ക് രജിത്തുമായി യാതൊരു ബന്ധവുമില്ല എന്നായിരുന്നു ഫുക്രുവിന്റെ മറുപടി. കഴിഞ്ഞ ദിവസം നടി ആര്യയും രജിത്തിനെ കുറിച്ച് പറഞ്ഞിരുന്നു. രജിത് സാറിനെ വിളിച്ചാല്‍ അദ്ദേഹം ഫോണ്‍ എടുക്കില്ലെന്നും അത് പറഞ്ഞ് ആരാധകര്‍ ഞങ്ങളുടെ നെഞ്ചത്ത് കയറുമെന്നുമായിരുന്നു ആര്യ പറഞ്ഞത്.

 എലീനയെ കുറിച്ച് പറഞ്ഞ് ഫുക്രു

പൊതുവെ ബൈക്ക് റേസിങ്ങിനോട് താല്‍പര്യം ഉള്ള ഫുക്രു, ബൈക്ക് സ്റ്റണ്ട് ട്യൂട്ടോറിയല്‍ ചെയ്യാന്‍ താത്പര്യവും ഉണ്ടെന്നും അധികം വൈകാതെ തന്നെ തന്റെ യൂ ട്യൂബ് ചാനല്‍ വഴി അത് അപ്ലോഡ് ചെയ്യുമെന്നും പറയുന്നു. എലീനയുമായുള്ള ആത്മാര്‍ത്ഥ സൗഹൃദത്തെ കുറിച്ചും സ്‌നേഹത്തെ കുറിച്ചുമായിരുന്നു പിന്നീട് കൂടുതല്‍ പേരും ചോദിച്ചത്.

 എലീനയെ കുറിച്ച് പറഞ്ഞ് ഫുക്രു

എലീനയെ കുറിച്ച് ഫുക്രുവിന് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ഇപ്പോഴും ഞങ്ങള്‍ ഉത്തമ സുഹൃത്തുക്കള്‍ ആണെന്ന് ഫുക്രു പറയുന്നു. ചിലര്‍ ഫുക്രുവിന്റെ വിവാഹത്തെ കുറിച്ചും ചോദിച്ചിരുന്നു. എന്നാല്‍ ഇപ്പോഴൊന്നും തന്റെ വിവാഹം ഉണ്ടാകില്ലെന്നായിരുന്നു ഉത്തരം. അതിനൊപ്പം മമ്മൂട്ടിയോ മോഹന്‍ലാലോ ഇഷ്ടതാരം ആരാണെന്ന ചോദ്യത്തിന് മോഹന്‍ലാല്‍ എന്നായിരുന്നു ഫുക്രുവിന്റെ മറുപടി. മമ്മൂട്ടിയെക്കാളും തനിക്ക് ഇഷ്ടം മോഹന്‍ലാല്‍ എന്ന മഹാ നടനെ ആണെന്ന് താരം വ്യക്തമാക്കി.

എലീനയെ കുറിച്ച് പറഞ്ഞ് ഫുക്രു

ബിഗ് ബോസില്‍ ആയിരിക്കവേ ഫുക്രുവും എലീനയും തമ്മിലുള്ള സൗഹൃദം വലിയ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. കണ്ണിന് അസുഖം വന്ന് എലീന പുറത്തേക്ക് പോയതോടെ ഫുക്രു വിഷമിച്ച് ഇരിക്കുന്നതൊക്കെ തരംഗമായിരുന്നു. ഇരുവരും പ്രണയത്തിലാണോ എന്ന് സംശയം ചോദിച്ചവരും ഉണ്ടായിരുന്നു. പുറത്ത് വന്നതിന് ശേഷം എല്ലാവരും ആ സൗഹൃദം കാത്ത് സൂക്ഷിക്കുകയാണ്. കഴിഞ്ഞ ദിവസം എലീനയുടെ വീട്ടില്‍ കുറച്ച് പേര്‍ ഒത്തുകൂടിയിരുന്നു. ആര്യ, ഫുക്രു, പ്രദീപ് ചന്ദ്രന്‍, സുരേഷ് കൃഷ്ണ എന്നിവരെല്ലാമുണ്ടായിരുന്നു. ഒത്ത് കൂടലിന് ശേഷം ഇവരെടുത്ത ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X