twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആര്യയ്ക്ക് സര്‍പ്രൈസുമായി ഫുക്രുവും എലീനയും ദുബായില്‍! എല്ലാം പ്ലാന്‍ ചെയ്തത് വീണയും ഭര്‍ത്താവും

    |

    ബിഗ് ബോസിലെത്തിയതിന് ശേഷം ആര്യയ്ക്ക് പുതിയ കൂട്ടുകാരെ ലഭിച്ചിരുന്നു. വീണയും ഷാജിയുമുള്‍പ്പടെയുള്ളവരെ നേരത്തെ തന്നെ അറിയാമായിരുന്നുവെന്നായിരുന്നു താരം പറഞ്ഞത്. ഇവരോടുള്ള സൗഹൃദം അതേ പോലെ നിലനിര്‍ത്തുകയായിരുന്നു താരം. വീണ പുറത്തുപോയപ്പോള്‍ ഏറെ സങ്കടപ്പെട്ടതും ആര്യയായിരുന്നു. ബിഗ് ബോസിലെത്തിയപ്പോഴായിരുന്നു എലീനയും ഫുക്രുവുമായി ആര്യയും വീണയും കൂട്ടുകൂടിയത്. തുടക്കത്തില്‍ ചില തെറ്റിദ്ധാരണകളുണ്ടായിരുന്നുവെങ്കിലും അത് പിന്നീട് മാറിയിരുന്നു.

    ബിഗ് ബോസിന് ശേഷം ഇടയ്ക്ക് ഇവരെല്ലാം ഒത്തുചേര്‍ന്നിരുന്നുവെങ്കിലും വീണ എത്തിയിരുന്നില്ല. ഓണത്തിന് മുന്‍പായാണ് ആര്യ വീണയ്ക്കരികിലേക്ക് എത്തിയത്. മകള്‍ റോയ അച്ഛനോടൊപ്പം പോയെന്നും അതിന് ശേഷമായാണ് താന്‍ ദുബായിലേക്ക് പോന്നതെന്നും താരം പറഞ്ഞിരുന്നു.

    ഇത്തവണ വീണയ്ക്കും കുടുംബത്തിനൊപ്പമായാണ് ആര്യ ഓണാഘോഷിച്ചത്. ആര്‍ജെ രഘുവിന്റെ ഭാര്യയായ സംഗീതയും ഇവരോടൊപ്പമുണ്ടായിരുന്നു. ബിഗ് ബോസിലെ കാര്യങ്ങളെല്ലാം അവിടെ കഴിഞ്ഞുവെന്നും രഘുവിന്റെ ഭാര്യയുമായി നല്ല സൗഹൃദമുണ്ടെന്നും, പുറത്തുനിന്ന് എല്ലാവരേയും നന്നായി പിന്തുണച്ചിരുന്നു സംഗിയെന്നുമായിരുന്നു ആര്യ പറഞ്ഞത്.

    Arya

    ആര്യയ്ക്ക് പിറന്നാള്‍ സര്‍പ്രൈസുമായി എലീനയും ഫുക്രുവും ദുബായിലെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ആര്യയായിരുന്നു ഈ സന്തോഷം പങ്കുവെച്ചെത്തിയത്. തന്റെ പ്രീ ബര്‍ത്ത് ഡേ സെലിബ്രേഷന്‍രെ കേക്കാണ് ഇത്, ഇതിന്‍രെ പല ഭാഗങ്ങളും ഇല്ല, ഇതെവിടെപ്പോയെന്ന് ചോദിച്ചാല്‍ ഇവിടെയൊക്കെ പോയി. എന്റെ പിറന്നാളിന് വേണ്ടി കടല് കടന്ന് വന്നവരാണ് ഫുക്രുവും എലീനയും. പിന്നെ എല്ലാ സര്‍പ്രൈസും പ്ലാന്‍ ചെയ്തത് വീണയും ഭര്‍ത്താവുമാണെന്നും ആര്യ പറഞ്ഞിരുന്നു.

    Recommended Video

    രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam

    പിറന്നാളിനായി പ്രത്യേകമായ ക്യാന്‍ഡിലാണ് താന്‍ തിരഞ്ഞെടുത്തതെന്ന് പറഞ്ഞായിരുന്നു എലീന സംസാരിച്ചത്. പിറന്നാള്‍ പാര്‍ട്ടി നടക്കുന്നതിനിടയില്‍ സര്‍പ്രൈസായാണ് എലീനയും ഫുക്രുവും എത്തിയത്. എലീനയെ കണ്ടതോടെതന്നെ ആര്യ ഞെട്ടിയിരുന്നു. ഇതിനിടയിലാണ് ഫുക്രുവും എത്തിയത്. അവര്‍ കഴിഞ്ഞ ദിവസം തന്നെ ദുബായിലേക്ക് എത്തിയിരുന്നു. ഇക്കാര്യം പറയാതെ സര്‍പ്രൈസാക്കി വെച്ചിരിക്കുകയാണെന്നായിരുന്നു വീണ പറഞ്ഞത്. ഇത് പോലൊരു സര്‍പ്രൈസ് പിറന്നാള്‍ ദിനത്തില്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു ആര്യ പറഞ്ഞത്. മണലാരണ്യങ്ങളിലൂടെ വാഹനമോടിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് ഫുക്രുവും എത്തിയിരുന്നു.

    Read more about: ബിഗ് ബോസ്
    English summary
    Bigg Boss fame Fukru, Alina Padikkal and Veena Nair's birthday surprise for Arya
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X