ബിഗ് ബോസിന് പിന്നാലെ ഗേള്‍ ഫ്രണ്ടിനെ പരിചയപ്പെടുത്തി ഫുക്രു! വൈറലായി വീഡിയോ
ടിക്ക് ടോക്ക് വീഡിയോകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് ഫുക്രു. കോമഡി വീഡിയോകളും ബൈക്ക് സ്റ്റണ്ടിങ്ങുമൊക്കെ നടത്തിയാണ് ഫുക്രു എല്ലാവര്‍ക്കും പ്രിയങ്കരനായത്. ടിക്ക് ടോക്കില്‍ നാല് മില്യണിലധികം ഫോളോവേഴ്‌സുളള താരം ബിഗ് ബോസില്‍ എത്തിയ ശേഷമാണ് വീണ്ടും തിളങ്ങിയത്. ബിഗ് ബോസ് രണ്ടാം സീസണില്‍ അവസാനം വരെ നിന്ന മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഫുക്രു.
ബിഗ് ബോസ് നല്‍കിയ ടാസ്‌കുകളിലെല്ലാം മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ഷോയില്‍ ഇത്തവണ ഫൈനല്‍ വരെയെത്തുമെന്ന് എല്ലാവരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയായിരുന്നു ഫുക്രു. ബിഗ് ബോസ് കഴിഞ്ഞ ശേഷവും സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായി മാറിയിരുന്നു താരം. വീണ്ടും ടിക്ക് ടോക്ക് വീഡിയോകള്‍ ചെയ്തുകൊണ്ടാണ് താരം എത്തിയിരുന്നത്.

ബിഗ് ബോസിന് മുന്‍പ് സിനിമകളിലും അഭിനയിച്ചിരുന്നു താരം. ഒമര്‍ ലുലുവിന്റെ ധമാക്ക അടക്കമുളള ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ ഫുക്രു എത്തിയിരുന്നു. ബിഗ് ബോസില്‍ എത്തിയ ശേഷം മോഹന്‍ലാലിന്റെ അടക്കം ഇഷ്ടതാരമായി മാറിയിരുന്നു ഫുക്രു. ലോക് ഡൗണ്‍ കാലത്ത് ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ച് ഫുക്രു സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്.
Recommended Video

കൃഷ്ണജീവ് എന്ന് പേരുളള ഫുക്രു കൊട്ടാരക്കര സ്വദേശിയാണ്. തന്റെ പ്രധാന ഹോബികളില്‍ ഒന്നാണ് ബൈക്ക് സ്റ്റണ്ടിംഗെന്ന് മുന്‍പ് താരം തുറന്നുപറഞ്ഞിരുന്നു. ബൈക്ക് സ്റ്റണ്ട് ചെയ്യുന്ന വീഡിയോകള്‍ ബിഗ് ബോസ് താരം എപ്പോഴും തന്റെ പേജുകളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തവണ എന്റെ ഗേള്‍ ഫ്രണ്ട് ആണിത് എന്ന ക്യാപ്ഷനോടെയാണ് പുതിയ വീഡിയോ ഫുക്രു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്.

ബിഗ് ബോസിലുളള സമയത്തും തന്റെ സഹ മല്‍സരാര്‍ത്ഥികളെക്കുറിച്ച് ബൈക്കിനോടുളള ഇഷ്ടം ഫുക്രു തുറന്നുപറഞ്ഞിരുന്നു. ബിഗ് ബോസ് ഹൗസില്‍ 75 ദിവസങ്ങള്‍ നിന്ന ശേഷമാണ് താരം പുറത്തേക്ക് എത്തിയത്. ബിഗ് ബോസിന് ശേഷം എലീനയ്ക്കും ആര്യയ്ക്കുമൊപ്പമാണ് ഫുക്രു നാട്ടില്‍ തിരിച്ചെത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും നേരത്തെ വൈറലായിരുന്നു.

പിന്നാലെ ടിക്ക് ടോക്കില്‍ തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ചും ഫുക്രു രംഗത്തെത്തിയിരുന്നു. അടുത്തിടെയാണ് എലീനയുടെ വീട്ടില്‍ ഫുക്രുവും, ആര്യയുമെല്ലാം വീണ്ടും ഒത്തുകൂടിയത്. അന്ന് ബിഗ് ബോസ് മല്‍സരാര്‍ത്ഥികളായിരുന്ന സുരേഷ് കൃഷ്ണന്‍, പ്രദീപ് ചന്ദ്രന്‍ തുടങ്ങിയവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. പാഷാണം ഷാജിയെയും ഭാര്യയെയും കണ്ടതിന് ശേഷമായിരുന്നു ഫുക്രു ആര്യ, എലീന തുടങ്ങിയവരുടെ അടുത്തേക്കും എത്തിയത്.


Click it and Unblock the Notifications