നീ അവൻ്റെ കൂടെ നടന്നവളല്ലേ, പ്രണയം തകർന്നാൽ കേൾക്കുന്നത് ഇതാവും; കാമുകിയെ കുറിച്ചുള്ള ചോദ്യത്തിന് ഫുക്രു
ടിക് ടോക് വന്നതിന് ശേഷം പ്രശസ്തിയിലേക്ക് എത്തിയ താരങ്ങളില്‍ ഒരാളാണ് ഫുക്രു. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയാണ് ഫുക്രു അറിയപ്പെട്ട് തുടങ്ങിയത്. പിന്നീട് ബിഗ് ബോസ് ഷോ യിലേക്കും താരമെത്തി. മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിലെ ശക്തനായ മത്സരാര്‍ഥിയായിരുന്നു ഫുക്രു. മത്സരത്തിലൂടെ വീണ്ടും പ്രശസ്തി നേടാന്‍ താരത്തിന് സാധിച്ചു.
ബിഗ് ബോസിന് ശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ സംസാരിക്കുന്ന ഫുക്രുവിന്റെ വീഡിയോയാണ് വൈറലാവുന്നത്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് രസകരമായ വെളിപ്പെടുത്തലാണ് താരം നടത്തിയിരിക്കുന്നത്.

എനിക്കിപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷമുള്ള കാര്യം പണ്ട് എന്നെ വെറുത്തവരൊക്കെ ഇപ്പോള്‍ സ്‌നേഹം പറയുന്നതാണ്. നിന്നോട് വല്ലാത്ത വെറുപ്പായിരുന്നു. ഇപ്പോള്‍ ഇഷ്ടമാണെന്നാണ് ചിലര്‍ പറയുന്നത്. ഒരു സമയത്ത് നിന്നെ കണ്ണെടുത്താല്‍ കണ്ടൂടായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ലെന്ന് കമന്റുകള്‍ വരാറുണ്ട്. ആ സമയത്തെ എന്റെ പക്വതയും ഇപ്പോഴത്തെ പക്വതയും മാറി. അതാവും അതിന് കാരണമെന്ന് ഫുക്രു പറയുന്നു.

പ്രണയമുണ്ടോ എന്ന ചോദ്യത്തിന് അത് നിഗൂഢമായൊരു സത്യമാണെന്നാണ് ഫുക്രു പറയുന്നത്. ഒരു മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ടെന്ന് കരുതി എന്നെ കൂടുതലായും ഫോളോ ചെയ്യുന്നത് ആണ്‍കുട്ടികളാണ്. പെണ്‍കുട്ടികള്‍ക്ക് ആവശ്യമായിട്ടുള്ള തരത്തിലെ വീഡിയോസ് ഒന്നും ഞാന്‍ ചെയ്യാറില്ല. ഷാരൂഖ് ഖാന്റെ ലുക്കും നല്ല ബോഡിയോ തുടങ്ങി പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നതൊന്നും എനിക്കില്ല. അതുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിന്നും അത്തരം പ്രണയാഭ്യര്‍ഥനയൊന്നും തനിക്ക് വരാറില്ലെന്നും ഫുക്രു പറയുകയാണ്.

വീണ്ടും കാമുകിയുണ്ടോ എന്ന ചോദ്യത്തിന് എനിക്ക് പ്രണയമുണ്ടെന്ന് ഫുക്രു വെളിപ്പെടുത്തി. എല്ലാവര്‍ക്കും ഉള്ളത് പോലെ ഞാനും ഒരാളെ പ്രണയിക്കുന്നുണ്ട്. പക്ഷെ അതാരാണെന്ന് പറയാന്‍ പറ്റില്ല. അതിനൊക്കെ അതിന്റേതായ സമയമുണ്ടെന്ന് ഫുക്രു പറഞ്ഞു. അതേ സമയം ബിഗ് ബോസിനകത്ത് പറഞ്ഞ പ്രണയത്തെ കുറിച്ചും അവതാരക ചോദിച്ചു. എന്നാല്‍ അതിനെപ്പറ്റി ഒന്നും പറയുന്നത് ശരിയല്ലെന്നാണ് താരത്തിന്റെ മറുപടി.

അതിനൊരു കാരണമുണ്ടെന്നും താരം വ്യക്തമാക്കി. ആ പ്രണം കഴിഞ്ഞ പോയതാണ്. ഇപ്പോള്‍ പ്രണയത്തെ കുറിച്ച് എന്ത് വേണമെങ്കിലും പറയാം. പക്ഷേ ഞങ്ങളെ കുറിച്ചറിയുന്നവര്‍ ഇതെല്ലാം കേള്‍ക്കും. ഭാവിയില്‍ ഞങ്ങളുടെ പ്രണയം മുന്നോട്ട് പോയില്ലെങ്കില്‍ അവര്‍ക്കത് പ്രശ്‌നമായി വരും. ഒരാണ്‍ക്കുട്ടി എന്ന നിലയില്‍ എനിക്ക് കൂളായി മുന്നോട്ട് പോകാന്‍ പറ്റുമായിരിക്കും.
പക്ഷെ എന്നെ പ്രണയിച്ച പെണ്‍കുട്ടിയോട് നീ അവന്റെ കൂടെ നടന്നതല്ലേ എന്നൊക്കെയുള്ള ചോദ്യം വരും. അതൊക്കെ അവരെ വല്ലാതെ വേദനിപ്പിക്കും. അതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി കൊടുക്കാത്തത് എന്നുമാണ് പ്രണയിനിയെ കുറിച്ചുള്ള ചോദ്യത്തിന് ഫുക്രുവിന്റെ മറുപടി.


Click it and Unblock the Notifications