ആര്യയെ വെമ്പാലയെന്ന് വിളിച്ച് ഫുക്രുവും! വൈറലായി നടിയുടെ മറുപടി
ബിഗ് ബോസ് രണ്ടാം സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് രണ്ട് മല്‍സരാര്‍ത്ഥികളായിരുന്നു ആര്യയും ഫുക്രു. ബിഗ് ബോസിന്റെ തുടക്കം മുതല്‍ അവസാനം വരെ പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും മുന്നോട്ടുപോയത്. ഫുക്രുവിനെ പോലെ തന്നെ ടാസ്‌ക്കുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ആര്യയ്ക്കും സാധിച്ചിരുന്നു. ബിഗ് ബോസില്‍ രജിത്ത് കുമാറിനൊപ്പം കുറച്ച് പേര്‍ നിന്നപ്പോള്‍ മറ്റുളളവര്‍ ആര്യയ്ക്കും ഫുക്രുവിനുമൊപ്പമാണ് നിന്നത്.
ഇത്തവണ ഫൈനല്‍ വരെ എത്തുമെന്ന് പ്രവചിക്കപ്പെട്ട രണ്ട് മല്‍സരാര്‍ത്ഥികള്‍ കൂടിയായിരുന്നു ഇരുവരും. ആര്യയ്ക്കും ഫുക്രുവിനുമൊപ്പം എലീന പടിക്കല്‍, പാഷാണി ഷാജി, ദയ അച്ചു തുടങ്ങിയവരാണ് ഗ്രൂപ്പായി നിന്ന് കളിച്ചത്. ബിഗ് ബോസ് കഴിഞ്ഞ ശേഷം സോഷ്യല്‍ മീഡിയയിലാണ് എല്ലാവരും സജീവമായിരുന്നത്.

അടുത്തിടെ ഫുക്രുവിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുളള ആര്യയുടെ പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. അന്ന് ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് ഫുക്രു നല്‍കിയ പിന്തുണയെക്കുറിച്ച് ആര്യ മനസുതുറന്നിരുന്നു. ബിഗ് ബോസില്‍ നിന്നും തനിക്ക് ലഭിച്ച അനിയനാണ് ഫുക്രുവെന്ന് ആര്യ മുന്‍പ് തുറന്നുപറഞ്ഞിരുന്നു. ഷോയിലുണ്ടായിരുന്ന സമയത്ത് കുട്ടപ്പാ എന്നാണ് ഫുക്രുവിനെ ആര്യ വിളിച്ചിരുന്നത്.

കൂടുതല്‍ ഇഷ്ടം തോന്നിയ ആളുകളെ മാത്രമാണ് ആര്യ അത്തരം പേരുകള്‍ ഉപയോഗിച്ച് വിളിച്ചത്. മുന്‍പ് പാഷാണം ഷാജിയെ അച്ഛായി എന്നും ആര്യ വിളിച്ചിരുന്നു. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് വിമര്‍ശകര്‍ ആര്യയ്ക്ക് നല്‍കിയ പേരായിരുന്നു ആര്യ വെമ്പാല. ആര്യയുടെ മല്‍സരബുദ്ധിയും നീക്കങ്ങളുമെല്ലാം കണ്ടാണ് വിമര്‍ശകര്‍ താരത്തിന് പുതിയ പേരിട്ടിരുന്നത്.
Recommended Video

ഇത് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരുന്നു. അതേസമയം ആര്യയ്‌ക്കൊപ്പമുളള ഫുക്രുവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്റെ സ്വന്തം വെമ്പാല എന്ന് കുറിച്ചുകൊണ്ടാണ് ഈ വീഡിയോ ഫുക്രു ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ഒപ്പം ലവ് സ്‌മൈലികളും ഫുക്രു പോസ്റ്റ് ചെയ്തിരുന്നു.

ഫുക്രുവിന്റെ വീഡിയോയ്ക്ക് പിന്നാലെ മറുപടി പോസ്റ്റുമായി ആര്യയും എത്തി. വെമ്പാലയുടെ സ്വന്തം പൂത്തുമ്പി കുര്‍ലമാമ എന്ന പേരില്‍ ആര്യയും ഫുക്രുവിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചു. ഇരുവരുടെയും സ്‌റ്റോറികള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഫുക്രുവിന് പിന്നാലെ അടുത്തിടെ ആര്യയും ടിക്ക് ടോക്കില്‍ ആക്ടീവായിരുന്നു. മകള്‍ക്കൊപ്പമുളളതും ഒറ്റയ്ക്കുമുളള വീഡിയോകള്‍ ചെയ്തുകൊണ്ടാണ് ആര്യ എത്താറുളളത്. ഇടയ്ക്ക് ഫുക്രുവിനൊപ്പം ഡ്യൂയറ്റ് വീഡിയോയും ചെയ്തിരുന്നു താരം. ഫുക്രുവിന്റെ പിറന്നാളിന് എലീന ഒരുക്കിയ വീഡിയോയില്‍ ആര്യയും ആശംസകള്‍ അറിയിച്ചിരുന്നു.


Click it and Unblock the Notifications