ചെറുതായി മിസ് ചെയ്യും, ടിക് ടോക്കിനോട് നന്ദി പറഞ്ഞ് ഫുക്രു, വീഡിയോ വൈറലാകുന്നു
ചൈനീസ് അപ്ലിക്കേഷനായ ടിക് ടോക്കിന്റെ നിരോധനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമായിരിക്കുകയാണ്. ചുരുങ്ങിയ കാലത്തിനുളളിൽ നിരവധി പേരാണ് ടിക് ടോക്കിലൂടെ ശ്രദ്ധിക്കപ്പെട്ടത്. സിനിമയിൽ അവസരം വരെ ലഭിച്ചവരുണ്ട്. ടിക് ടോക്കിലൂടെ താരമായി മാറിയ വ്യക്തിയാണ് ഫുക്രു. രസകരമായ ടിക് ടോക്ക് വീഡിയോകൾ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഫുക്രു പ്രേക്ഷകരുടെ ഇടയിൽ താരമായത്.
ടിക് ടോക്കിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉളള വ്യക്തി കൂടിയാണ് ഫുക്രു. 59 ചൈനീസ് അപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ തന്റെ ടിക് ടോക്ക് ആപ്പും ആൺഇൻസ്റ്റാൾ ചെയ്തിരിക്കുകയാണ്. രസകരമായ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ഫുക്രു ടിക് ടോക്കിൽ നിന്ന് വിട പറഞ്ഞിരിക്കുന്നത്. ഈ വീഡിയോ തന്റെ സോഷ്യൽ മീഡിയ പേജുകളിലും താരം പങ്കുവെച്ചിട്ടുണ്ട്.

ഒരു രസകരമായ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ടിക് ടോക്കിനോട് ഫുക്രു ബൈ പറഞ്ഞിരിക്കുന്നത്. കൂടാതെ നന്ദിയും അറിയിച്ചിട്ടുണ്ട്. ഒരു ചൈനീസ് സംഭാഷണമാണ് ഫുക്രു തിരഞ്ഞെടുത്തിരിക്കുന്നത്.ചൈനീസിലുള്ള സംഭാഷണത്തിന് മലയാളം സബ്ടൈറ്റിൽ നൽകിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. ചൈനീസ് ആപ്പുകൾ നിരോധിച്ചല്ലോ എന്തേലും മിസ് ചെയ്യുമോ എന്ന ചൈനീസ് പെൺകുട്ടിയുടെ ചോദ്യത്തിന് ടിക് ടോക് ചെറുതായി മിസ് ചെയ്യുമെന്നാണ് ഫുക്രു പറയുന്നത്.പിന്നീട് സ്വതസിദ്ധമായ ശൈലിയിൽ ‘ബൈ' പറയുന്നു. നിരവധി തടസ്സങ്ങൾ മറി കടന്ന് എളിയ പരിശ്രമത്തിലൂടെ നിങ്ങളെ രസിപ്പിക്കാൻ ടിക് ടോക്ക് ഞങ്ങളിൽ ചിലരെ സഹായിച്ചു... എന്ന് കാണിച്ച് കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
Recommended Video

ടിക് ടോക്ക് പോയതിൽ ചെറിയ വിഷമം ഉണ്ടെന്ന് ഫുക്രു ഏഷ്യനെറ്റിനോട് പറഞ്ഞു. കാരണം ടിക്ക് ടോക്കിലൂടെയാണ് ഞാൻ ആളുകളുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടതും ചാനൽ റിയാലിറ്റി ഷോയിലേയ്ക്ക് എന്നെ വിളിക്കുന്നതും.എന്നാല്‍ രാജ്യസുരക്ഷയ്ക്കായാണ് സര്‍ക്കാര്‍ നടപടി. അതുകൊണ്ട് കൂടെ നില്‍ക്കുമെന്നും ലൈവിൽ എത്തിയ ഫുക്രു പറഞ്ഞിരുന്നു.

അതുപോലെ തന്നെ താൻ ആപ്പിനെ കൂടുതൽ ആശ്രയിക്കാറില്ലായിരുന്നു എന്നും ഫുക്രു പറയുന്നു . വീഡിയോ പുറത്ത് വെച്ച് എടുത്തിട്ട് ഫോണിലിട്ടാണ് എഡിറ്റ് ചെയ്താണ് ഇടുന്നത്. അതിനാൽ എനിയ്ക്ക് അധികം പ്രശ്നം വരില്ല. ഇൻസ്റ്റഗ്രാമിലൂടേയോ യൂട്യൂബ് വഴിയോ എനിയ്ക്ക് വീഡിയോ ഇനിയും ഷെയർ ചെയ്യാം.ലിപ്‌സിങ്ക് ചെയ്യുന്നവര്‍ക്കാണ് കൂടുതല്‍ സങ്കടം ഉണ്ടാവുക. നിലവിൽ നിലവിൽ 44 ലക്ഷം ഫോളോവേഴ്സ് ആണ് ഫുക്രുവിന് ഉള്ളത്..

ടിക് ടോക്കിലൂടെയാണ് ഫുക്രു ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തുന്നത് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഷോയിൽ താരത്തിന് ലഭിച്ചത്. അവസാന അഞ്ചിൽ ഉറപ്പിച്ച മത്സരാർഥിയായിരുന്നു ഫുക്രു. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചിരുന്ന മത്സരാർഥി കൂടിയായിരുന്നു. ടിക്ടോക്കിനു പുറമേ ഷെയർ ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, ക്ലബ് ഫാക്ടറി, എക്സെൻഡർ, വൈറസ് ക്ലീനർ എന്നിവ ഉൾപ്പെട 59 ആപ്ലിക്കേഷനുകളാണ് ഇന്ത്യയിൽ നിരോധിച്ചത്. .


Click it and Unblock the Notifications