രജിത്തേട്ടനെ ചവിട്ടിയിട്ടില്ല! കറക്ട് കാര്യങ്ങള്‍ അവര്‍ പുറത്തുവിടാത്തതാകാം! തുറന്നുപറഞ്ഞ് ഫുക്രു
ടിക്ക് ടോക്ക് വീഡിയോകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് ഫുക്രു. കോമഡി, ബൈക്ക് സ്റ്റണ്ട് വീഡിയോകളിലൂടെയാണ് ഫുക്രു എല്ലാവര്‍ക്കും പ്രിയങ്കരനായി മാറിയത്. ടിക്ക് ടോക്കില്‍ നാല് മില്യണിലധികം ഫോളോവേഴ്‌സുളള താരം ബിഗ് ബോസിന്റെ രണ്ടാം സീസണിലും തിളങ്ങിയിരുന്നു. ബിഗ് ബോസില്‍ ഇത്തവണ അവസാനം വരെ നിന്ന ഒരു മല്‍സരാര്‍ത്ഥി കൂടിയായിരുന്നു ഫുക്രു.
മിക്ക ടാസ്‌ക്കുകളിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ബിഗ് ബോസില്‍ ഫൈനല്‍ വരെയെത്തുമെന്ന് അധികപേരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയായിരുന്നു ഫുക്രു. കഴിഞ്ഞ ദിവസമായിരുന്നു ഫുക്രുവിന്റെ പിറന്നാള്‍. ജന്മദിനത്തില്‍ ബിഗ് ബോസ് താരങ്ങള്‍ക്കൊപ്പം മോഹന്‍ലാലും ഫുക്രുവിന് ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു.

ഫുക്രുവിന് ജന്മദിന ആശംസ അറിയിച്ചുകൊണ്ടുളള ബിഗ് ബോസ് താരങ്ങളുടെ വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. പിറന്നാളിന് പിന്നാലെ ബിഗ് ബോസ് അനുഭവങ്ങള്‍ പങ്കുവെച്ച് ഫുക്രു ഹലോ ലൈവില്‍ എത്തിയിരുന്നു. ലൈവിനിടെ രജിത്ത് കുമാറുമായുണ്ടായ ചില കാര്യങ്ങളും ഫുക്രു തുറന്നുപറഞ്ഞു.

രജിത്തുമായി തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നാണ് ഫുക്രു ഹലോ ലൈവില്‍ പറഞ്ഞത്. പുറത്തിറങ്ങിയ ശേഷം കോണ്ടാക്ട് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും ഫുക്രു പറയുന്നു. താന്‍ അദ്ദേഹത്തെ ചവിട്ടിയിട്ടില്ലെന്നും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഫുക്രു പറഞ്ഞു. മാത്രമല്ല ബിഗ് ബോസില്‍ നടക്കുന്ന കാര്യങ്ങള്‍ രണ്ട് മണിക്കൂര്‍ മാത്രമല്ലെ നിങ്ങള്‍ കാണുന്നത്. കറക്ട് കാര്യങ്ങള്‍ ബിഗ് ബോസ് പുറത്തുവിടാത്തതാകാം.

ബിഗ് ബോസ് മല്‍സരാര്‍ത്ഥികളില്‍ ആരുമായാണ് കൂടുതല്‍ അടുപ്പം എന്ന് ചോദിച്ചപ്പോള്‍ എല്ലാവരും തനിക്ക് ഒരുപോലെയാണെന്ന് ഫുക്രു പറഞ്ഞു. അങ്ങനെ ഒരാളെ മാത്രം എടുത്തു പറയാന്‍ സാധിക്കില്ല. എലീന, ഷാജു ചേട്ടന്‍, ആര്യ അങ്ങനെ എല്ലാവരുമായും നല്ല ബന്ധമാണ്. ഇതില്‍ ഒരാളെ മാത്രം എടുത്തുപറയുമ്പോഴായിരിക്കും മറ്റുളളവരെക്കുറിച്ച് മനസില്‍ വരിക.

അതുകൊണ്ട് എനിക്ക് എല്ലാവരും ഒരുപോലെയാണ്. ഷോ കഴിഞ്ഞ ശേഷം ബിഗ് ബോസിലുണ്ടായിരുന്ന എല്ലാവരെയും ഉള്‍പ്പെടുത്തി വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കിയിരുന്നു എന്നും ഫുക്രു പറഞ്ഞു. പരീക്കുട്ടിയായിരുന്നു ഒരു ഗ്രൂപ്പ് ഉണ്ടാക്കിയത്. മറ്റൊരു ഗ്രൂപ്പ് ബിഗ് ബോസിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരും ഉണ്ടാക്കി. പരീക്കുട്ടി ഉണ്ടാക്കിയ വാട്‌സ് അപ്പ് ഗ്രൂപ്പില്‍ നിന്നും രജിത്തേട്ടന്‍ ലെഫ്റ്റ് അടിച്ച കാര്യവും ഫുക്രു ഹലോ ലൈവില്‍ പറഞ്ഞു.

ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷവും താന്‍ ഇപ്പോഴും ബിഗ് ബോസ് ഓര്‍മ്മകളില്‍ തന്നെയാണെന്നും ഫുക്രു പറഞ്ഞു. മറക്കാന്‍ ആകാത്ത അനുഭവം എന്ന് പറയാന്‍ പറ്റില്ല. എല്ലാം ഓര്‍മ്മകള്‍ തന്നെയാണ്. ഒരിക്കലും മറക്കാനാകാത്ത ഓര്‍മ്മകള്‍ ആണ് ബിഗ് ബോസ് സമ്മാനിച്ചത് എന്നും ഫുക്രു പറഞ്ഞു.

കൃഷ്ണജീവ് എന്നാണ് ഫുക്രുവിന്റെ യഥാര്‍ത്ഥ പേര്. അച്ഛന്‍ രാജീവ് പൊതുപ്രവര്‍ത്തകനാണ്. അമ്മ താര. ചേട്ടന്‍ അമല്‍ജീവ് മുംബൈയില്‍ വര്‍ക്ക് ചെയ്യുന്നു. അഭിനയത്തേക്കാള്‍ തനിക്ക് കൂടുതല്‍ ഇഷ്ടം സംവിധാനമാണെന്നും ഹലോ ലൈവില്‍ ഫുക്രു പറഞ്ഞു. കൂടാതെ കുടുംബത്തെ താരം ലൈവിലൂടെ പരിയപ്പെടുത്തുകയും ചെയ്തു. ലൈവില്‍ തനിക്ക് ലഭിച്ച പിന്തുണയെക്കുറിച്ചും ഫുക്രു മനസുതുറന്നു. ഹലോയില്‍ ഇനി മുതല്‍ കൂടുതല്‍ ആക്ടീവാകാനാണ് ശ്രമമെന്നും ഇന്‍സ്റ്റയില്‍ വരുന്ന മെസേജുകള്‍ക്ക് താന്‍ മറുപടി നല്‍കുമെന്നും ഫുക്രു ലൈവില്‍ പറഞ്ഞു.


Click it and Unblock the Notifications