റിമി ടോമിയെ കല്യാണ പെണ്ണിനെ പോലെ സുന്ദരിയാക്കിയതിന് പിന്നില്‍ ആര്യയും ഫുക്രുവും! ക്രെഡിറ്റ് ചോദിച്ച്
റിമിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളെല്ലാം അതിവേഗം തരംഗമായി മാറാറുണ്ട്. മാസങ്ങളോളം നീണ്ട ലോക്ഡൗണില്‍ ചെറിയ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ പരിപാടികളുടെ ഷൂട്ടിങ് തിരക്കുകളിലേക്ക് പോയിരിക്കുകയാണ് റിമി. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ പോസ്റ്റ് ചെയ്ത ഫോട്ടോസും തരംഗമായി മാറിയിരുന്നു.
അതുപോലെ തന്നെ കഴിഞ്ഞ ദിവസം മഞ്ഞ നിറമുള്ള സാരി ഉടുത്ത് മുല്ലപൂവൊക്കെ ചൂടി നില്‍ക്കുന്നൊരു ചിത്രവും റിമി ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു. കല്യാണ പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങിയ റിമിയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളായിരുന്നു വന്നത്. റിമിയെ സാരി ഉടുത്ത് കാണാനാണ് ഏറ്റവും ഭംഗി എന്നാണ് ആരാധകര്‍ പറയുന്നത്.

Recommended Video
അടിപൊളി ആയിട്ടുണ്ടെന്ന് നടി അനുശ്രീ പറയുമ്പോള്‍ ബ്യൂട്ടിഫുള്‍ എന്നാണ് അഹാന കൃഷ്ണയുടെ കമന്റ്. നടി സ്വാസിക വിജയും കമന്റുമായി എത്തിയിരുന്നു. ഇവരെ കൂടാതെ രസകരമായ കമന്റുകളുമായി ബിഗ് ബോസ് താരങ്ങളും എത്തിയിരുന്നു. ടിക് ടോകിലൂടെ ശ്രദ്ധേയനായി പിന്നീട് ബിഗ് ബോസിലേക്ക് എത്തിയ ഫുക്രുവിന്റെ കമന്റാണ് ശ്രദ്ധേയം.
കമന്റിലൂടെ റിമിയോട് ഒരു പരാതി ഉയര്‍ത്തിയിരിക്കുകയാണ് ഫുക്രുവിപ്പോള്‍. ചേച്ചി പിക് ഞാനാ ക്ലിക്ക് ചെയ്‌തേ ചേച്ചിയുടെ ഫോണില്‍, ക്രെഡിറ്റ് തന്നില്ല എന്നായിരുന്നു ഫുക്രു പറഞ്ഞത്. റിമി അപ്പോള്‍ തന്നെ നന്ദി ഉണ്ടെന്ന് ഫുക്രുവിന് മറുപടിയും കൊടുത്തു. ആര്യ, വീണ നായര്‍, ഷിയാസ് കരീം, തുടങ്ങിയ ബിഗ് ബോസ് താരങ്ങളും കമന്റിട്ടിരുന്നു. ഒപ്പം നടി സ്‌നേഹ ശ്രീകുമാറുമുണ്ട്.

രസകരമായ മറ്റൊരു കാര്യം നടി ആര്യയുടെ ഓണ്‍ലൈന്‍ ഷോപ്പായ കാഞ്ചീപുരത്തില്‍ നിന്നുമായിരുന്നു റിമി ഉടുത്ത സാരി വാങ്ങിയത്. കാഞ്ചീപുരത്തിനെ ഇത്രയും കരുതലോടെ നോക്കിയതിന് നന്ദി പറഞ്ഞ് ആര്യയും എത്തിയിരുന്നു. നന്ദിയുണ്ട്. നിന്റെ ഓണ്‍ലൈന്‍ ഷോപ്പില്‍ വളരെ മികച്ച കളക്ഷനുകളാണ് ഉള്ളതെന്നായിരുന്നു ആര്യയ്ക്ക് മറുപടിയായി റിമി പറഞ്ഞത്.
റിമി സാരി ഉടുത്ത് നില്‍ക്കുന്ന ഒരുപാട് ചിത്രങ്ങള്‍ ആര്യയും ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. തന്റെ ബിസിനസിന് പിന്തുണ നല്‍കിയത് സൂചിപ്പിച്ച് കൊണ്ടായിരുന്നു ആര്യ എത്തിയത്. ഇതിന് താഴെ റിമിയടക്കമുള്ളവരും കമന്റുകളുമായി എത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ആര്യയും ഫുക്രുവും അടക്കം ബിഗ് ബോസ് താരങ്ങള്‍ കണ്ടുമുട്ടിയിരുന്നു.


Click it and Unblock the Notifications