Just In
- 11 hrs ago
രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരൻ നായകനാകുന്നു, 'ഒരിലത്തണലിൽ'
- 12 hrs ago
മോഹൻലാലിനും ഫഹദിനുമൊപ്പം സംവിധായകൻ രഞ്ജിത്ത്, ആകാംക്ഷയോടെ ആരാധകർ
- 12 hrs ago
നവാസിന് ഇത്രയും വലിയ മകളുണ്ടായിരുന്നോ? സിനിമയിലേക്ക് അരങ്ങേറ്റം നടത്തി താരപുത്രി നെഹ്റിന്
- 13 hrs ago
ആദ്യമൊക്കെ വിമര്‍ശനങ്ങള്‍ കേട്ടാല്‍ സങ്കടം വരുമായിരുന്നു, ഇപ്പോഴെല്ലാം കോമഡിയാണെന്ന് ബാല
Don't Miss!
- Finance
കേന്ദ്ര ബജറ്റ് 2021: ഇന്ത്യയിലെ ശമ്പളക്കാരായ ഇടത്തരക്കാർ പ്രതീക്ഷിക്കുന്നത് എന്ത്?
- Sports
SL vs ENG 2nd Test: ശ്രീലങ്ക 381ന് പുറത്ത്, ആന്ഡേഴ്സന് അഞ്ച് വിക്കറ്റ്, ഇംഗ്ലണ്ട് പൊരുതുന്നു
- Automobiles
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- News
എല്‍ഡിഎഫ് ഇത്തവണ നൂറിലേറെ സീറ്റുകള്‍ നേടും; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും എംഎം മണി
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫുക്രുവിന്റെ കാമുകിയാണോ? ബീച്ചില്‍ നിന്നും പെണ്‍കുട്ടിയ്ക്കൊപ്പമുള്ള വീഡിയോ കണ്ട് ആരാധകര്‍ ചോദിക്കുന്നു
ടിക് ടോക് വീഡിയോസിലൂടെയാണ് ഫുക്രു ജനപ്രീതി നേടിയെടുക്കുന്നത്. തുടക്കത്തില്‍ വിമര്‍ശനങ്ങളായിരുന്നു എങ്കിലും പിന്നീട് ഫുക്രുവിനെ പിന്തുണച്ച് നിരവധി പേര് രംഗത്ത് വന്നു. വൈകാതെ സിനിമയിലേക്കുള്ള അവസരങ്ങളും ഫുക്രുവിനെ തേടി എത്തി. ഇതിനിടെ ബിഗ് ബോസ് മലയാളം സീസണ് രണ്ടില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് താരത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്.
ബിഗ് ബോസിലെ ശക്തരായ മത്സരാര്ഥികളില് ഒരാള്‍ ഫുക്രുവായിരുന്നു. പുറത്ത് വന്നതിന് ശേഷവും തന്റെ വിശേഷങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഫുക്രു പങ്കുവെക്കാറുണ്ട്. ഏറ്റവും പുതിയതായി വര്‍ക്കല ബീച്ചില്‍ നിന്നുള്ള ചില ദൃശ്യങ്ങളായിരുന്നു താരം പോസ്റ്റ് ചെയ്തത്. രസകരമായ കാര്യം ഫുക്രുവിനൊപ്പം ഒരു പെണ്‍കുട്ടിയും ഉണ്ടെന്നുള്ളതാണ്.
പെണ്‍കുട്ടിയുടെ മുഖം വ്യക്തമാക്കാതെ പുറകില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇതോടെ ഫുക്രുവിന്റെ പ്രണയിനിയാണോ, ഗേള്‍ ഫ്രണ്ട് ആണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വന്നു. നീയും ഞാനും എന്ന് തുടങ്ങിയുള്ള ക്യാപ്ഷനാണ് താരം വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. പരസ്പരം തോളത്ത് കൈയിട്ടും ബീച്ചിലൂടെ കൈ ചേര്‍ത്ത് നടക്കുന്നതൊക്കെയാണ് ദൃശ്യങ്ങളിലുള്ളത്.
വരും ദിവസങ്ങളില്‍ ഫുക്രു തന്നെ കൂടുതല്‍ വിശദാംശകള്‍ പങ്കുവെക്കുമെന്നാണ് കരുതുന്നത്. അതേ സമയം ആര്യ, വീണ നായര്‍ എന്നിവര്‍ക്കൊപ്പം അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ പോയ ചിത്രങ്ങളും താരം പുറത്ത് വിട്ടിരുന്നു. ബിഗ് ബോസില്‍ നിന്ന് തുടങ്ങിയ സൗഹൃദമാണ് ഇവരുടേത്. ക്രിസ്തുമസ് അവധി വന്നതോടെയാണ് കൂട്ടൂകാര്‍ വീണ്ടും ഒത്തുകൂടിയത്. അതുപോലെ ചില ടെലിവിഷന്‍ പരിപാടികളിലും ഇതേ സംഘം പങ്കെടുക്കാറുണ്ട്.