സന്തോഷങ്ങള്‍ക്കൊക്കെയും ചിറകുകളുണ്ട്! നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ! പുതിയ പോസ്റ്റുമായി ജസ്ല

By Midhun Raj

ബിഗ് ബോസ് രണ്ടാം സീസണിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് ജസ്ല മാടശ്ശേരി. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് ജസ്ല മുന്‍പ് ശ്രദ്ധിക്കപ്പെട്ടത്. സമകാലിക വിഷയങ്ങളിലെല്ലാം തന്റെതായ അഭിപ്രായങ്ങളും നിലപാടുകളും ജസ്ല പങ്കുവെക്കാറുണ്ട്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ജസ്ല ബിഗ് ബോസിലേക്ക് എത്തിയിരുന്നത്. ഷോയിലെത്തിയ ശേഷവും ഉറച്ച നിലപാടുകളുമായി മുന്നോട്ട് പോയിരുന്നു താരം.

jasla-madasseri

അമ്പതിലധികം ദിവസങ്ങള്‍ നിന്ന ശേഷമായിരുന്നു ബിഗ് ബോസില്‍ നിന്നും ജസ്ല പുറത്തുപോയത്. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം. ബിഗ് ബോസ് താരത്തിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സന്തോഷങ്ങള്‍ക്കൊക്കെയും ചിറകുകളുണ്ട് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്. "സന്തോഷങ്ങള്‍ വരുമ്പോള്‍ നമുക്കൊന്ന് പറന്ന് വരാന്‍ തോന്നില്ലെ. മനസ്സ് നമ്മളറിയാതെയെങ്കിലും ചിറകൊന്നടിച്ച് നോക്കും. സന്തോഷങ്ങള്‍ക്ക് മാത്രാണോ...അല്ല...പിന്നെ ?? വല്ലാത്ത സങ്കടങ്ങള്‍ക്കും..പക്ഷെ ആ ചിറകുകള്‍ക്ക് ആഞ്ഞടിക്കാന്‍ കരുത്തെവിടെയോ ചോര്‍ന്ന് പോകണ പോലെ തോന്നും.

എക്‌സ്ട്രീം ആയിട്ടുള്ള എല്ലാ ഫീലിങ്‌സിനും ആ ചിറകുകളുണ്ട്. എല്ലാ മനുഷ്യരിലും ഉണ്ട്. മനുഷ്യരെപ്പോഴും ഓരോ ഫീലിങ്‌സിനും എക്‌സ്ട്രീം ആവുന്നത് കൊണ്ടാവാം. ആ ചിറകുകള്‍ ഇന്‍വിസിബ്ള്‍ ആയി കിടക്കുന്നത്. കാരണം..നമ്മള്‍ പരസ്പരം കൂട്ടിമുട്ടുമല്ലോ... ചിലര്‍ക്ക് മാത്രമെ ആ ചിറകുകള്‍ വിസിബ്ള്‍ ആവുകയുള്ളൂ. അല്ലാത്തവര്‍ക്കൊക്കെയും ഇന്‍വിസിബ്ള്‍ ആവും. എല്ലാവര്‍ക്കും ഒരുപോലെ ഉണ്ടെങ്കിലും. ഇന്‍വിസിബ്ള്‍ വിങ്സ് തനിക്കുണ്ടെന്ന് പോലും തിരിച്ചറിയാതെ മരിക്കുന്നവരാണ് ഭൂരിഭാഗം പേരും. ജസ്ല മാടശ്ശേരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ജസ്ല മാടശ്ശേരിയുടെതായി വരാറുളള മിക്ക പോസ്റ്റുകളും പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. മുന്‍പ് കവിതകള്‍ പങ്കുവെച്ചും താരം എത്തിയിരുന്നു. ലോക് ഡൗണ്‍ കാലത്തെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ജസ്ല തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുണ്ട്.

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X