'അസ്സൽ ഉമ്മച്ചിക്കുട്ടി....'; തട്ടമിട്ട് നിറചിരിയുമായി ജാസ്മിൻ, ആറ് വർഷം മുമ്പുള്ള ചിത്രം പങ്കുവെച്ച് ജാസ്മിൻ
ബിഗ് ബോസ് സീസണ്‍ 4ലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് ജാസ്മിന്‍ എം മൂസ. ഫിറ്റ്‌നസ് ട്രെയിനറായ ജാസ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ബിഗ് ബോസിന് ശേഷം ഉയർന്ന് കേൾക്കുന്നത്. ജീവിതത്തില്‍ രണ്ട് തവണ വിവാഹിതയായതിനെക്കുറിച്ചും അവ സമ്മാനിച്ച ദുരനുഭവങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.
വീട്ടുകാരുമായി വല്യ ബന്ധമൊന്നുമില്ലെന്നും രണ്ടാം വിവാഹം പരാജയമായതിന് ശേഷം വീടുവിട്ടിറങ്ങുകയായിരുന്നു താനെന്നും ജാസ്മിന്‍ പറഞ്ഞിരുന്നു. ബിഗ് ബോസിൽ ജാസ്മിൻ മത്സരാർഥിയായി വന്നശേഷം ബന്ധുക്കളും അമ്മയും ജാസമിൻ തിരികെ വീട്ടിലേക്ക് വരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് വെളിപ്പെടുത്തിയിരുന്നു.
പക്ഷെ തിരികെ വീട്ടിൽ പോകാൻ ജാസ്മിൻ തയ്യാറായിരുന്നില്ല. അടുത്തിടെയാണ് ജാസ്മിൻ കോഴിക്കോട് മുക്കത്ത് താമസിക്കുന്ന അമ്മയേയും തന്റെ മറ്റ് ബന്ധുക്കളേയും വീട്ടിൽ പോയി സന്ദർശിച്ചത്.
വളരെ നാളുകൾക്ക് ശേഷമുള്ള തന്റെ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ജാസ്മിൻ തന്നെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിത താരം പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ആറ് വർഷം പഴക്കമുള്ള ചിത്രമാണ് ജാസ്മിൻ പങ്കുവെച്ചത്.

തട്ടമിട്ട് നിറചിരിയുമായി ഫോണിൽ സംസാരിക്കുന്ന ജാസ്മിനെയാണ് ഫോട്ടോയിൽ കാണാൻ സാധിക്കുക. 2016 ഡിസംബർ പത്തിന് പകർത്തിയ ചിത്രമാണ് ഇതെന്നും ജാസ്മിൻ ഫോട്ടോയിൽ തന്നെ കുറിച്ചിട്ടുണ്ട്. രണ്ട് വിവാഹവും പരാജയമായതോടെയാണ് ജാസ്മിൻ സ്വന്തം കാലിൽ നിൽക്കാനും തന്റേതായ രീതിയിൽ ജീവിക്കാനും തീരുമാനിച്ചത്.
ഫിറ്റ്നസ് ട്രെയിനർ എന്ന ടാഗ് ലൈനോടെയാണ് ജാസ്മിൻ ബിഗ് ബോസിലെത്തിയത്. ഹൗസിൽ എഴുപത് ദിവസത്തോളം നിന്ന ശേഷമാണ് ജാസ്മിൻ സ്വമേധയ പുറത്ത് പോയത്.

മലയാളം ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ആദ്യത്തെ വാക്ക് ഔട്ടായിരുന്നു അത്. കളിയുടെ നിയമം തെറ്റിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ട റോബിൻ തിരികെ വരാനുള്ള സാധ്യത മണത്തതോടെയാണ് ജാസ്മിൻ ഷോ ക്വിറ്റ് ചെയ്ത് പോയത്.
പിന്നീട് പുറത്തിറങ്ങിയ ശേഷം ജാസ്മിൻ റോബിനുമായുള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർക്കുകയും ചെയ്തിരുന്നു. ബാംഗ്ലൂരിലാണ് ജാസ്മിൻ ഇപ്പോൾ സെറ്റിലായിരിക്കുന്നത്. നേരത്തെ ജാസ്മിന് മോണിക്ക എന്നൊരു ഗേൾഫ്രണ്ടുണ്ടായിരുന്നു. അടുത്തിടെയാണ് ഇരുവരും വേർപിരിഞ്ഞത്.

റോബിന് ലഭിച്ചപോലെ തന്നെ ജാസ്മിനും വലിയ ഫാൻബേസുണ്ടായിരുന്നു. ഷോ ക്വിറ്റ് ചെയ്തില്ലായിരുന്നുവെങ്കിൽ ജാസ്മിൻ ഫൈനൽ ഫൈവിൽ എത്തുമായിരുന്നു.
ജാസ്മിൻ ഫൈനൽ ഫൈവിൽ എത്തണമെന്ന് ഒരുപാട് പേർ ആഗ്രഹിച്ച് ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി താരം ഷോ ക്വിറ്റ് ചെയ്ത് പോയത്. ബിഗ് ബോസിൽ നിന്നും ജാസ്മിന് കിട്ടിയ ഏറ്റവും വലിയ സമ്പാദ്യങ്ങളാണ് സഹമത്സരാർഥികളായ നിമിഷയും റിയാസും. മൂവരും ഷോയിൽ ഒറ്റക്കെട്ടായിരുന്നു.

പലരും ഹൗസിനുള്ളിൽ വെച്ച് കാണിച്ച സൗഹൃദവും പ്രണയവുമെല്ലാം വീടിന് പുറത്തിറങ്ങിയപ്പോൾ ഉപേക്ഷിച്ചു. എന്നാൽ ജാസ്മിനും നിമിഷയും റിയാസും ഹൗസിനുള്ളിൽ വെച്ച് എത്തരത്തിലുള്ള സൗഹൃദമായിരുന്നുവോ കൊണ്ടുനടന്നിരുന്നത് അതിനേക്കാൾ ശക്തമായിട്ടാണ് മുന്നോട്ട് കൊണ്ടുപോകുന്നത്.
അതേസമയം സിനിമയിൽ അരങ്ങേറിയിരിക്കുകയാണ് ജാസ്മിൻ. ഒമർ ലുലുവിന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ നല്ല സമയത്തിലാണ് ജാസ്മിൻ അഭിനയിച്ചിരിക്കുന്നത്.

സിനിമയുമായി ബന്ധപ്പെട്ടുള്ള ഒരു ഗാനരംഗത്തിലാണ് ജാസ്മിനും അഭിനയിച്ചിരിക്കുന്നത്. ജാസ്മിനും നിരവധി പുതുമുഖ താരങ്ങളും അണിനിരന്ന പാട്ടിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
നല്ല സമയം ഈ മാസം അവസാനം തിയേറ്ററുകളിലെത്തും. ഇർഷാദാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത്. ധമാക്കയായിരുന്നു ഒമർ ലുലുവിന്റേതായി ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.


Click it and Unblock the Notifications