സാരി ഉടുത്ത് നെക്ലെസ് അണിഞ്ഞ് ജസ്ല, കല്യാണം കഴിഞ്ഞോ എന്ന് ആരാധകർ...
സോഷ്യൽ മീഡിയയിൽ ജസ്ലല മാടശ്ശേരി ചർച്ച വിഷയമാകാറുണ്ട്. തനിയ്ക്ക് പറയാനുള്ളത് ആരുടെ മുന്നിലും മുഖം നോക്കാതെ തുറന്ന് പറയുന്ന ജസ്ലയുടെ ഈ സ്വഭാവം പലപ്പേഴും വൻ വിമർശനങ്ങൾക്ക് വഴിവെയ്ക്കാറുണ്ട്. ആക്ടിവിസ്റ്റായ ജസ്ലയെ കൂടുതൽ പേർ അറിയുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വന്നതിന് ശേഷമാണ്. ഷോ ആരംഭിച്ച് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ഹൗസിൽ എത്തുന്നത്.

തനിയ്ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന പലരും ഹൗസിനുളളിൽ ഉണ്ടായിരുന്നു. ഡോക്ടർ രജിത് കുമാറും ജസ്ലയും തമ്മിലുള്ള അഭിപ്രായ ഭിന്നത ഹൗസിൽ മാത്രമല്ല പുറത്തും വലിയ ചർച്ച വിഷയമായിരുന്നു. ജസ്ല ഷോയിൽ നിന്ന് പുറത്ത് പോകും വരെ ഇത് തുടർന്നിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജസ്ലയുടെ മറ്റൊരു ഗെറ്റാപ്പാണ്.
സാധാരണ ഗതിയിൽ സിമ്പിൾ വസ്ത്രത്തിലാണ് താരം അധികവും പ്രത്യക്ഷപ്പെടാറുള്ളത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി സാരി ഉടുത്ത് നെക്ലെസ് കഴുത്തിൽ അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളായിരുന്നു ജസ്ല പങ്കുവെച്ചത്. പൊതുവെ മോഡേൺ വേഷങ്ങളിൽ എത്തുന്ന ജസ്‌ലക്ക് ഇതെന്ത് സംഭവിച്ചു എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. ഒരു കുലസ്ത്രീ ലുക്ക് വന്നു. വിവാഹം ഉറപ്പിച്ചോ എന്നിങ്ങനെയുള്ള ചേeദ്യങ്ങളാണ് ഉയരുന്നത് . സാധരണ ഇത്തരം ഗെറ്റപ്പിൽ ജസ്ല പ്രത്യേക്ഷപ്പെടാറില്ല. ടൈംപാസിന് ചെയ്തതാകും ഇതെന്നാണ് ഒരു കൂട്ടർ പറയുന്നത്.
Recommended Video
സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും വലിയ ചർച്ച വിഷയമാകാറുണ്ട്. കുറച്ചുദിവസങ്ങൾക്ക് മുൻപ് താരം പങ്ക് വച്ച ലോക് ഡൗൺ വിശേഷങ്ങളും ഏറെ വൈറൽ ആയിരുന്നു. ഇതിനുപിന്നാലെ കൂട്ടുകാർക്കായി പങ്ക് വച്ച വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഏറ്റവും വൈറലായത് ജസ്ലയുടെ ഗുലുമാൽ വീഡിയോയായിരുന്നു. കൂട്ടുകാർ ജസ്ലയ്ക്ക് നൽകിയ പണി സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിരുന്നു.


Click it and Unblock the Notifications