twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എഴുതാന്‍ മനസ് പരുവപ്പെടുന്നുണ്ടായിരുന്നില്ല, കരഞ്ഞ് പോകുമെന്ന് ജസ്ല മാടശ്ശേരി, കുറിപ്പ് വൈറലാവുന്നു

    |

    ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമയെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് ജസ്ല മാടശ്ശേരി. റിവ്യൂ എഴുതാന്‍ മനസ്സ് പരുവപ്പെടാത്തത് കൊണ്ടാണ് പടം കണ്ട് 5 ദിവസമായിട്ടും എഴുതാത്തത്. ഞാനാ പടത്തിലില്ല. പക്ഷെ എന്‍റെ ചുറ്റിനും ഒരുപാട് പേരുടെ മുഖങ്ങള്‍ പോലെ എനിക്ക് നിമിഷയെ കാണാനായി. ഇടക്കൊരു കുറ്റബോധത്തിന്‍റെ ഭാണ്ഡം എന്‍റെ മേലാരോ എറിഞ്ഞു. എനിക്ക് ഇതിനെക്കാള്‍ നോവില്‍ ഈ ഏറ് ഒരിക്കല്‍ കിട്ടി. അതിന് ശേഷം എന്‍റെ ജീവിതത്തിലൊത്തിരി മാറ്റങ്ങള്‍ വന്നു.

    ഞാന്‍ ഉമ്മയും ചേച്ചിയുമുള്ള വീട്ടില്‍ ചെറുതെന്ന പരിഗണനയില്‍ അടുക്കള ഹറാം എന്ന പ്രിവിലേജ് പിടിച്ച് വാങ്ങിയിരുന്നു. മടിയായിരുന്നു. രാവിലെ പുട്ടുണ്ടാക്കിയാല്‍ ഇന്നെന്തിനാ പുട്ടുണ്ടാക്കിയെ എനിക്ക് അപ്പം മതിയാര്‍ന്നല്ലോ. ഇതെനിക്കിഷ്ടല്ല. എന്ന് പറഞ്ഞ് ചുമ്മാ വാശികാട്ടിയിരിക്കുന്ന എനിക്ക് അടി തരേണ്ടതിന് പകരം പാവം ഉമ്മ അരിമാവ് കലക്കി അപ്പം ഉണ്ടാക്കി തരും..
    ഇത്തയുടെ കല്ല്യാണം കഴിഞ്ഞ് ഞാനും ഉമ്മയും ഒറ്റക്കായപ്പോഴും ഞാനധികഭാരം ഒന്നും അറിഞ്ഞിട്ടില്ല.

    വൃത്തികെട്ട മനോഭാവം

    വൃത്തികെട്ട മനോഭാവം

    എന്നോടെന്തേലും പണി പറഞ്ഞാല്‍ മാത്രം എടുക്കുന്നൊരു വൃത്തികെട്ട ആറ്റിറ്റ്യൂഡ്. അനിയനോട് പറയതെ എന്നോട് മാത്രം പണിപറയുന്നതിന്‍റെ കലിപ്പ്. ചെറുപ്പം അങ്ങനെ അലസയായി പൊയ്ക്കൊണ്ടിരിക്കെ. ഞാന്‍ ബിരുദപഠനത്തിന് ബാങ്കലൂരില്‍ പോയി. അവിടെ ഞാനും അനിയനും. അവിടെ 3 പേര്‍ക്കുള്ള ഭക്ഷണം കുക്കിങ് ചെയ്യേണ്ടതും അടിച്ച് തുടക്കേണ്ടതും തുടങ്ങി എല്ലാ ഉത്തരവാദിത്തവും സ്വയമേറ്റെടുത്തു..പക്ഷെ എന്നെ ഒറ്റക്ക് റൂം മേറ്റായ കണ്ണന്‍ ഒരിക്കലും വിട്ടിരുന്നില്ല..എല്ലാത്തിനും സഹായമുണ്ടായിരുന്നു.

    യൂട്യൂബ്

    യൂട്യൂബ്

    എന്നാലും മിക്ക ദിവസവും ഞാന്‍ ഒറ്റക്ക് ഭക്ഷണം ഉണ്ടാക്കേണ്ടി വരും. യൂറ്റ്യൂബ് നോക്കിയും ഉമ്മയെ വിളിച്ചും സ്വന്തം പരീക്ഷണങ്ങളുമൊക്കെ. എനിക്ക് ഭക്ഷണമുണ്ടാക്കാനറിയില്ലെന്ന ന്യായീകരണം വിശപ്പടക്കില്ലല്ലോ. അത് കൊണ്ട് പഠിച്ചു. പക്ഷെ ആ ഭക്ഷണത്തിന് ഉപ്പില്ല മുളകില്, ലമസാല കൂടി കുറച്ചൂടെ ഉള്ളിയിടാര്‍ന്നു പുളി കുറഞ്ഞു എന്നൊക്കെ കേള്‍ക്കുമ്പോ ഞാനനുഭവിച്ചിരുന്ന മാനസീക വേദന അധികമായിരുന്നു.

    ഭക്ഷണമുണ്ടാക്കുന്നത്

    ഭക്ഷണമുണ്ടാക്കുന്നത്

    രാവിലെ കോളേജില്‍ പോകും മുന്‍പ് ഭക്ഷണമുണ്ടാക്കണം ..ഉച്ചക്ക് കോളേജ് കഴിഞ്ഞ് വന്നാല്‍ രാവിലത്തെ പാത്രം. കഴുകണം. ഉച്ചക്കുള്ളതും രാത്രിക്കുള്ളതുമൊക്കെ ഉണ്ടാക്കണം. ഭക്ഷണം ബാക്കി വന്നാ കളഞ്ഞിരുന്ന ഞാന്‍ പിന്നീട് ജീവിതത്തില്‍ ഭക്ഷണം വേസ്റ്റാക്കീട്ടില്ല. വീട്ടില്‍ ചെല്ലുമ്പോ ഉമ്മയെ കൊണ്ട് അധികം ഭക്ഷമുണ്ടാക്കിച്ചിട്ടില്ല. പരാതി പറഞ്ഞിട്ടില്ല..മാത്രമല്ല ആരെന്ത് ഭക്ഷണമുണ്ടാക്കി തന്നാലും ഞാന്‍ അഭിപ്രായവും പറയും..നല്ലതെന്ന് തന്നെ. അനുഭവങ്ങളാണ് നമ്മളെ പഠിപ്പിക്കുന്നത്. അടുക്കളയിലെ വേസ്റ്റ് വാട്ടര്‍ ലീക്ക് പലപ്പോഴും വീട്ടില്‍ ഉമ്മ പരാതി പറഞ്ഞതായി ഞാന്‍ കണ്ടിരുന്നു. അതൊക്കെ എത്രത്തോളം അരോചകമാണെന്ന് വല്ലപോഴും അടുക്കളയില്‍ കയറുന്ന എനിക്ക് അറിയില്ലായിരുന്നു.

    മഹത്തായ ഇന്ത്യന്‍ അടുക്കള

    മഹത്തായ ഇന്ത്യന്‍ അടുക്കള

    പക്ഷെ ഒരു മഹത്തായ ഇന്ത്യന്‍ അടുക്കള മനസ്സില്‍ പതിയെ തന്നെ ഇരുന്ന്..ഞാന്‍ കുറേ നേരം ആ അടുക്കളയില്‍ ചിലവഴിച്ചു..ചിലപ്പോ എന്‍റെ സ്വന്തം വീ്ട്ടിലെ അടുക്കളയില്‍ ചിലവഴിച്ചതിനേക്കാള്‍ കൂടുതല്‍. ഉമ്മയെ ഞാന്‍ കണ്ടു. കണ്ണ് നിറയുന്നുണ്ടായിരുന്നു എനിക്ക്ഞാനൊരുമിച്ച് സിനിമ കണ്ടത് ന്‍റെ ചേച്ചിയോടൊപ്പമാര്‍ന്നു. കഴിഞ്ഞ ദിവസം വിവാഹമോചനം നേടിയ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി ചേച്ചിയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു..ഇത് അവളല്ല..ഞാനാണ് കുഞ്ഞെ എന്ന് പറഞ്ഞ് അവര് തേങ്ങുന്നുണ്ടായിരുന്നു.

    രാഷ്ട്രീയം

    രാഷ്ട്രീയം

    സിനിമയുടെ രാഷ്ട്രീയം എന്ന് പറയാറുണ്ട്..എന്നാല്‍ സിനിമയുടെ ഓരോ ഫ്രൈമും. കഥാപാത്രങ്ങളുടെ നോട്ടവും പോലും രാഷ്ട്രീയം പറയുന്ന സിനിമ ഹൃദയത്തിലാണ്.. ജിയോ ബേബി നിങ്ങളോട് ഞാന്‍ നന്ദി പറയുന്നു. ഒരുപാട് പേരുടെ കരണം അടിച്ച് പിടിച്ചിരുത്തി. പുതിയ ഒരു ചിന്തയും. സമത്വബോധവും പഠിപ്പിച്ചതിന്. അമ്മക്കെന്താ ജോലി. പണിയൊന്നൂല്ല.വീട്ടമ്മയാണ് എന്ന് പറഞ്ഞ് തള്ളിയുരുന്ന തലമുറയോട്. അമ്മയുടെ ജോലിയുടെ നോവും തീയും കാട്ടിക്കൊടുത്തതിന്. ഒരു അഭിപ്രായം ഉറക്കെ പറഞ്ഞതിന് എന്നെയും നിന്നേയും വെടിയെന്ന് വിളിച്ച സമൂഹത്തില്‍.

    Recommended Video

    അയാളോളം മികച്ചൊരു ബിസിനസ് മാന്‍ ഇവിടെ ഇല്ല | Filmibeat Malayalam
     എഴുത്ത്

    എഴുത്ത്

    ഒരുപെണ്ണ് തന്‍റെ ലൈംഗിക താത്പര്യങ്ങള്‍ തുറന്ന് പറയുമ്പോ. ഇതൊക്കെ അറിയാലെ എന്ന് മടുപ്പോടെ പറയുന്ന അവന്‍റെ മുഖം ഞാന്‍ ഒരുപാട് സുഹൃത്തുക്കളുടെ വാക്കിലൂടെ പരിചയപ്പെട്ട അവരുടെ ഭര്‍ത്താക്കന്‍മാരുടേതായിരുന്നു. എഴുതിയാല്‍ തീരില്ലെന്നെനിക്കറിയാം..ഞാന്‍ കരഞ്ഞ് പോകും കാരണം വീട്ടുകാരടക്കം എന്‍റെ കൂട്ടുകാരികളൊക്കെ നായികമാരാണ്..അറിയാവുന്നൊരുപാട് പേര്‍ നായകരും...ആ ചുറ്റുപാട് എന്‍റേതു കൂടിയാണ്.

    Read more about: bigg boss
    English summary
    Bigg Boss fame Jazla Madasseri's writeup abou The great Indian Kitchen went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X