അന്തസ്സായി കളിക്കെടാ എന്നൊരു ആട്ട് കിട്ടിയതോടെ ഇവന്‍ എന്നെ ടാര്‍ഗറ്റ് ചെയ്തതാണെന്ന് മനസിലായി- കിടിലം ഫിറോസ്

മൂന്നാം സീസണിലെ നന്മമരമെന്ന പേരിലാണ് കിടിലം ഫിറോസ് അറിയപ്പെട്ടിരുന്നത്. ഷോ കഴിഞ്ഞ് മൂന്നാല് വര്‍ഷമായതിന് ശേഷം തന്റെ ബിഗ് ബോസ് ജീവിതത്തെ പറ്റി ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. ഷോ യിലേക്ക് പോകുന്നതിന് മുന്‍പ് മുതല്‍ വീട്ടിലേക്ക് എത്തിയതിന് ശേഷവും മത്സരാര്‍ഥികളായി വന്നവരെ പറ്റിയുമൊക്കെയാണ് ഫിറോസ് സംസാരിക്കുന്നത്.

തന്റെ എതിരാളികളെന്ന് മനസില്‍ നേരത്തെ ചിലരെ കണ്ടുവെച്ചിരുന്നു. അതുപോലെ തന്നെ എതിരാൡായി കണ്ട് വീട്ടിലേക്ക് വന്ന ഫിറോസ് ഖാനെ പറ്റിയാണ് പുതിയൊരു കുറിപ്പില്‍ കിടിലം സൂചിപ്പിച്ചിരിക്കുന്നത്. നേരത്തെ പരിചയമുള്ളത് കൊണ്ട് നല്ല സൗഹൃദമാവുമെന്ന് കരുതിയെങ്കിലും ആദ്യം തന്നെ ഞെട്ടിക്കുന്ന സംസാരമാണ് ഫിറോസ് നടത്തിയതെന്നും താരം കൂട്ടിച്ചേര്‍ത്തു.

bigg-boss

സൗഹൃദമിതെന്നുമൊരു സുന്ദര കിസ്സ ?

എത്ര പരിശുദ്ധ ആത്മാക്കളായിരുന്നു ഞങ്ങളുടെ സീസണ്‍ 3 യില്‍. ഓരോരുത്തരും അത്രമേല്‍ പ്രിയപ്പെട്ട മനുഷ്യര്‍. കാലത്തിന്റെ ഒഴുക്കില്‍ ഒപ്പമുണ്ടായിരുന്ന പലരോടും മിണ്ടാന്‍ കഴിയാത്ത അവസ്ഥകള്‍ ഒക്കെ വന്നു പോയെങ്കിലും സൗഹൃദത്തിന്റെ ആ ഉള്‍നൂല്‍ ഞങ്ങള്‍ക്കിടയില്‍ അന്നും ഇന്നും ശക്തമാണ് എന്നതാണ് എന്റെ വിശ്വാസം. ഏറെ എടുത്തു പറയേണ്ടത്, ബോസേട്ടനോടും, ലാലേട്ടനോടും അത്രമേല്‍ ബഹുമാനം ഞങ്ങള്‍ ഓരോരുത്തരും സൂക്ഷിച്ചിരുന്നു എന്നതാണ്.

ബിഗ് ബോസിനെ ആദ്യമായി ബോസേട്ടാ എന്ന് വിളിക്കുന്നത് ഞാനാണ്. അത് മനസറിഞ്ഞു വിളിച്ചതാണ് താനും. എന്നെ ഒരുപാട് വീഴ്ചകളില്‍ നിശബ്ദതയുടെ ആശ്വാസം പകര്‍ന്നു തന്ന സാന്നിധ്യമാണ് അത്. അന്നുമിന്നും അദ്ദേഹത്തോട് ഒരുപാട് ഇഷ്ടം. കഴിഞ്ഞ പേജില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വന്നിടത്താണല്ലോ നിര്‍ത്തിയത്. പൊളി ഫിറോസും ഭാര്യയും സത്യം പറയട്ടെ, അവന്‍ വന്നു കയറിയപ്പോള്‍ എനിക്കൊരു ആശ്വാസം ആണ് തോന്നിയത്.

മുന്‍പരിചയക്കാരന്‍ ആണല്ലോ. അതുകൊണ്ടു തന്നെ ഉപദ്രവങ്ങള്‍ കാണില്ല, സൗഹൃദം കാണുകയും ചെയ്യും എന്ന് ഞാന്‍ ഉറപ്പിച്ചു. സജ്നയെ പരിചയം ഉണ്ടായിരുന്നില്ല. ആദ്യമായാണ് കാണുന്നത്. ലാലേട്ടന്‍ അവരെ പ്രോപ്പര്‍ ആയി ഇന്‍ട്രോ കൊടുത്ത് അകത്തു കയറ്റി. ഞങ്ങള്‍ ഹൃദയപൂര്‍വം ചേര്‍ത്തു പിടിച്ചു സ്വീകരിച്ചു. ലാലേട്ടന്റെ വീക്കെന്‍ഡ് എപ്പിസോഡുകള്‍ രാത്രി വൈകിയും നീണ്ടു പോയേക്കും.

bigg-boss

അതുകൊണ്ടാണ് പിറ്റേന്ന് അവധി പോലൊരു ദിവസം ഞങ്ങള്‍ക്ക് കിട്ടുക. വലിയ പണി എടുക്കേണ്ടി വരാത്ത, ക്യാമറകള്‍ ഒരുപാടൊന്നും നമ്മളെ ശ്രദ്ധിക്കാത്ത, ടാസ്‌കുകള്‍ ഇല്ലാത്ത, കുറച്ചു കൂടുതല്‍ നേരം ഉറങ്ങാന്‍ കിട്ടുന്ന, മുടി നരവീണവര്‍ ഒന്ന് കറുപ്പിക്കുന്ന, തല തണുക്കെ കുളിക്കാന്‍ ഒക്കെ പറ്റുന്ന ഒരു ദിവസം.

ലാലേട്ടന്‍ വരുന്ന ദിവസത്തിന് മുന്‍പ്, അതായത് വ്യാഴാഴ്ച ആണ് ടെന്‍ഷന്‍. പിറ്റേന്ന് എലിമിനേഷന്‍ ആയിരിക്കുമല്ലോ. എല്ലാ വ്യാഴാഴ്ചയും പെട്ടി വരും. അതുവരെ ഉള്ള എല്ലാ തുണിയും നോമിനേഷന്‍ ലിസ്റ്റില്‍ ഉള്ളവര്‍ പാക്ക് ചെയ്യണം. ഞാനായിരുന്നു എല്ലാ ആഴ്ചയും പെട്ടി കെട്ടി റെക്കോര്‍ഡ് ഇട്ട ആ ഭാഗ്യവാന്‍.

വെള്ളിയാഴ്ചകളില്‍ വീക്കെന്‍ഡ് എപ്പിസോഡ് ഷൂട്ടില്‍ ആണ് നല്ല ഭക്ഷണം കിട്ടുക. ബിരിയാണി, വെള്ളയപ്പം, ചോറ്, രസം, ചിക്കന്‍ ഒക്കെയായി മേളം ആണ്. സത്യത്തില്‍ ബിഗ് ബോസ് ഹൗസ് നകത്ത് ഭക്ഷണം വലിയ മുട്ടുള്ളത് അല്ല. എല്ലാ വെള്ളിയാഴ്ചയും കിട്ടുന്ന ലാലേട്ടന്റെ വക ഭക്ഷണം ഫ്രിഡ്ജില്‍ വച്ചു ഞങ്ങള്‍ മൂന്ന് ദിവസത്തോളം ഓടിക്കും. ചായയും കാപ്പിയും പാലും മുട്ടയും ഒക്കെ കിട്ടും. ഉള്ളത് കൊണ്ട് തൃപ്തിപ്പെടണം എന്നതേ ഉള്ളു.

ഒന്നും ഒരുപാട് കിട്ടില്ല. പക്ഷേ എല്ലാം കിട്ടും. ഭക്ഷണ കാര്യത്തില്‍ ഏറ്റവും മികച്ച ഫുഡ ഉണ്ടാക്കിയത് ഭാഗ്യയേച്ചിയും റംസാനും മജ്‌സിയയും ആയിരുന്നു. പക്ഷേ ഒരിക്കല്‍ പോലും റംസാന്‍ ഒരു നല്ല കുക്ക് എന്ന് എപ്പിസോഡുകളില്‍ പറഞ്ഞു പുറത്തു കേട്ടിട്ടില്ല. അതുപോലെ അവിടെയുള്ള മിക്ക സ്‌കിറ്റുകളും എഴുതിയത് നോബിയും ഞാനും ചേര്‍ന്നായിരുന്നു. പുറത്തു വന്നിട്ടില്ല.

ഏറ്റവും കൂടുതല്‍ സ്‌ക്രീപ്റ്റ് കൗണ്ടര്‍ ഡെവലപ്പ്‌മെന്റ് നടത്തിയത് നോബിയും മണിയും ചേര്‍ന്ന് ആയിരുന്നു. അതിന് ഒരിക്കല്‍ പോലും അവര്‍ക്ക് ഒരു പ്രശംസ കിട്ടിയില്ല. പിന്നേ 24 മണിക്കൂറുകള്‍ ഒന്നര മണിക്കൂറിലേക്ക് വെട്ടിച്ചുരുക്കുമ്പോള്‍ സ്വാഭാവികം ആണ് അത്തരം വിട്ടുപോകലുകള്‍.

എനിക്കേറെ ഇഷ്ടമായത് സര്‍വകലാശാല ടാസ്‌ക് ആണ്. നിങ്ങള്‍ക്കും! ഓ എന്തൊരു ദിവസങ്ങള്‍ ആയിരുന്നു അവ.

bigg-boss

ഒരു ടാസ്‌ക് എന്നത് മൂന്ന് ദിവസം ആണ് നീളുക. ഞായര്‍ നോമിനേഷന്‍ ഡേ ആണ്. അത് തിങ്കളാഴ്ച നിങ്ങള്‍ കാണും. തിങ്കള്‍ ചൊവ്വ, ബുധന്‍, ആണ് ടാസ്‌ക് ദിവസം. ബുധന്‍ രാത്രി മുതല്‍ വ്യാഴം ഉച്ചവരെ വരെ ആണ് ജയില്‍. പിന്നേ ലാലേട്ടന്റെ വീക്കെന്‍ഡ് എപ്പിസോഡ് അങ്ങിനെയാണ് ഓര്‍ഡര്‍.

സര്‍വകലാശാല ടാസ്‌കില്‍ എന്തോരം കൗണ്ടര്‍ ആയിരുന്നു. അതില്‍ 90% കൌണ്ടറും നോബി എഴുതി ചേര്‍ത്തവയാണ്. മണിയുടെ ഇന്‍സ്റ്റന്റ് കൌണ്ടര്‍ അടിക്കാനുള്ള കഴിവ് അസാധ്യമാണ്. സ്‌പോണ്‍റ്റനിയസ് ആയി ഇങ്ങനെ വന്നുകൊണ്ടേ ഇരിക്കും. എല്ലാവര്‍ക്കും ഓരോ കഥാപാത്രങ്ങള്‍. എനിക്ക് റഷീദ് എന്ന ക്യാരക്ടര്‍. ഞങ്ങളുടെ സീസണ്‍ ന്റെ മികച്ച ഒരു ഗുണം എല്ലാവരും എല്ലാവരെയും ടാസ്‌കുകളില്‍ സഹായിച്ചിരുന്നു എന്നതാണ്.

നല്ലത് ആരു ചെയ്താലും കയ്യടിക്കുന്ന മറ്റുള്ളവര്‍. ഒരാള്‍ ഒന്ന് താഴ്ന്നു പോയാല്‍ ചവിട്ടി താഴ്ത്താതെ അയാളെ കവര്‍ അപ്പ് ചെയ്ത് പൊക്കിയെടുക്കുന്ന മറ്റുള്ളവര്‍. കൂട്ടത്തില്‍ ഏറ്റവും വീക്ക് സായി ആയിരുന്നു. അവനെ ഞങ്ങളെല്ലാം കട്ടയ്ക്ക് നിന്ന് സപ്പോര്‍ട്ട് ചെയ്യുന്നത് ഓര്‍ക്കുന്നുണ്ട് ഇപ്പോഴും. ബിഗ് ബോസ് ഹൗസിലെ എന്റെ ആദ്യ ആശയ വ്യത്യാസവും വഴക്കും സായിയോട് ആയിരുന്നു. അതിലേക്ക് വരാം.
വൈല്‍ഡ് കാര്‍ഡ് ആണ് പറഞ്ഞു കൊണ്ടിരുന്നത്.

ലാലേട്ടന്‍ പോയ ശേഷം ഞാന്‍ ഫിറോസിനോട് സൗഹൃദത്തോടെ മിണ്ടനായി ഓടി ചെന്നു. അവനാണെങ്കില്‍ കണ്ട ഭാവം നടിച്ചില്ല എന്ന് മാത്രമല്ല - മൂലക്കിരുന്നു കാഴ്ച കാണാതെ അച്ചടി മലയാളം പറയാതെ, തലയിലെ കെട്ടും ഊരി അന്തസ്സായി കളിക്കെടാ എന്നൊരു ആട്ടും! എന്റെ കിളിപോയി! പുറത്ത് അപ്പൊ അങ്ങനെ സ്‌പ്രെഡ് ആകുന്നുണ്ട് എന്ന് എനിക്ക് മനസിലായി.

ശ്രദ്ധിക്കണം, ഇവന്‍ എന്നെ ടാര്‍ഗറ്റ് ചെയ്തിട്ടാണ് വന്നിരിക്കുന്നത്. ആ നിമിഷം മുതല്‍ ഞാന്‍ അറിയാതെ എന്റെ മനസ് അവനെ ടാര്‍ഗറ്റ് ചെയ്തു! ഇവന്‍ പുറത്താകണം, ഇവനാണ് യഥാര്‍ത്ഥ എതിരാളി എന്ന് മനസു പറഞ്ഞു. അവന്റെ ഓരോ ചലനങ്ങളും നിരീക്ഷിച്ചു തുടങ്ങി. സത്യത്തില്‍ അവന്‍ മാത്രം ആയിരുന്നില്ല, ആ ഹൗസില്‍ എന്തും ഏതും എതിരാളികള്‍ മാത്രം ആയിരുന്നു!.. എന്നും പറഞ്ഞാണ് ഫിറോസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: Kidilam Firoz
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X