For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ ഉമ്മയുടെ മോൻ ഇങ്ങനെ അല്ലാതെ വേറെ എന്തെങ്കിലും ആകുമോ, ഉമ്മയുടെ ജീവിതത്തെ കുറിച്ച് കിടിലൻ ഫിറോസ്

  |

  ആർ ജെയും സാമൂഹ്യപ്രവര്‍ത്തകനുമായ കിടിലം ഫിറോസ് മലയാളി പ്രേക്ഷകർ കൂടുതൽ അറിയുന്നത് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെയാണ്. മൂന്നാം സീസണിലായിരുന്നു ഫിറോസ് മത്സരിക്കാൻ എത്തിയത്. ഷോ അവസാനിക്കുന്നത് വരെ മത്സരത്തിൽ ഉണ്ടായിരുന്നു. ആറാം സ്ഥാനമായിരുന്നു നേടിയത്.

  മമ്മൂട്ടിയുടെ ഭീഷ്മപർവത്തെ കുറിച്ച് താരങ്ങൾ, ഇവരും മിഖായേലിനായി കാത്തിരിക്കുകയാണ്...

  പ്രേക്ഷകരുമായും വളരെ നല്ല ബന്ധമാണ് കിടിലൻ ഫിറോസിനുള്ളത്. ബിഗ് ബോസ് ഷോയിൽ നിന്ന് ഇറങ്ങിയതിന് ശേഷം തന്റേയും കുടുംബത്തിന്റേയും ചുറ്റുമുളള പ്രിയപ്പെട്ടവരുടേയും വിശേഷം പങ്കുവെച്ച് താരം എത്താറുണ്ട്. ഇതിനെല്ലാം മികച്ച സ്വീകാര്യതയുമാണ് ലഭിക്കുന്നത്. ഇപ്പോഴിത ഉമ്മയെ കുറിച്ച് കിടിലൻ ഫിറോസ് പറഞ്ഞ വാക്കുകൾ വൈറൽ ആവുകയാണ്. 'കുറവറിഞ്ഞു ,ഇല്ലാത്തിടത്തു വിളമ്പി ,ചിറകിന്റെ കീഴിലെ ചൂടുപോലും പങ്കുവെയ്ക്കേണ്ടതാണെന്നു പറയാതെ പറഞ്ഞു തന്ന മഹാ സംഭവം ആണ് ഉമ്മയെന്നാണ് ഫിറോസ് പറയുന്നത്. അദ്ദേഹത്തിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

  മധു സാര്‍ വിളിച്ചപ്പോള്‍ കരഞ്ഞു പോയി, ആ സംഭവം വെളിപ്പെടുത്തി സംഗീത സംവിധായകൻ ജേക്‌സ് ബിജോയ്

  ഫിറോസിന്റെ വാക്കുകൾ ഇങ്ങനെ... ''ഉമ്മയെക്കുറിച്ചോർക്കുമ്പോൾ കുഞ്ഞുന്നാളിലൊക്കെ എനിക്ക് വല്ലാത്ത പരാതിയാണ് !
  പലരുടെയും അമ്മമാർ അവരുടെ മക്കൾ സംഭവങ്ങളാണ് എന്ന് പറയുമ്പോൾ എന്റെ ഉമ്മ -എന്റെ മോൻ നല്ലതാണ് എന്ന് പറയാറേയില്ല !!പരാതി പറഞ്ഞാൽ പറയും -നീ തെളിയിക്ക് !!കൂട്ടുകാരൊക്കെ വീട്ടിൽ വരുമ്പോ എന്റുമ്മ എന്നേക്കാൾ കൂടുതൽ അവർക്കു വിളമ്പും !! കലഹിക്കുമ്പോൾ പറയും -നീ വിളമ്പാൻ പഠിക്ക് !വീട്ടിൽ ഞങ്ങൾക്ക് കഴിക്കാനുള്ളതേ അടുക്കളകലത്തിൽ ബാക്കിയുണ്ടാവുള്ളു എന്നറിയാമെങ്കിലും ,അയൽവക്കത്ത് പകുത്തു കൊടുക്കും !!ചിണുങ്ങിയാൽ പറയും -നിനക്കു വിശപ്പു മാറാനുള്ളത് ഞാൻ മാറ്റിവച്ചിട്ടുണ്ട് .ഇതെന്റെ പങ്കാണ് കൊടുക്കുന്നെ !നീ പങ്കുവെയ്ക്കാൻ പഠിക്ക് !!.

  അങ്ങനെ കുറവറിഞ്ഞു ,ഇല്ലാത്തിടത്തു വിളമ്പി ,ചിറകിന്റെ കീഴിലെ ചൂടുപോലും പകുക്കേണ്ടതാണെന്നു പറയാതെ പറഞ്ഞു തന്ന മഹാ സംഭവം ആണ് ഈ നിൽക്കുന്നത് .ദേഹത്തൊരു തരി പൊന്നു കണ്ടിട്ടില്ല .ഒരെണ്ണം ചിട്ടി പിടിചെങ്ങാനും മേടിച്ചു കഴുത്തിലോ കയ്യിലോ ഇടുന്നതിന്റെ തൊട്ടടുത്ത നിമിഷം സംഗതി അപ്രത്യക്ഷമാകും .എവിടെ എന്ന് ചോദിക്കേണ്ടി വരില്ല .ആവശ്യക്കാരാരോ പണയത്തിനു മേടിച്ചുകാണും എന്നൂഹിച്ചു ശീലമായ ആചാരമാണത് .തീരേവയ്യെങ്കിലും ,ഉറ്റവർക്കായാലും ,അല്ലാത്തവർക്കായാലും ആശുപത്രിയിലെ കൂട്ടിരിപ്പ് ,നാട്ടിലോ ,അയൽവക്കത്തോ ,ബന്ധുവീടുകളിലോ ഒരാഴ്ചനീളുന്ന പാത്രം കഴുകൽ ,പാചക സഹായം ,കഴുകിയിറക്കു മേളാങ്കം എന്നിവ ഉൾപ്പെടുന്ന വിവാഹ സേവന വാരാഘോഷം ഒക്കെക്കഴിഞ്ഞു നടുവൊടിഞ്ഞു വന്നിരുന്നാലും ആ ചിരി മാഞ്ഞു കണ്ടിട്ടില്ല .

  ഞങ്ങൾ തമ്മിൽ കാണുമ്പോളൊക്കെ വഴക്കാണ് .വീട്ടിലടങ്ങിയിരിക്കാതെ ആരോഗ്യം നോക്കാതെ മറ്റുള്ളവർക്കായി ജീവിക്കുന്നതിനു ഞാൻ അങ്ങോട്ടും ,
  വീട്ടിലടങ്ങിയിരിക്കാതെ ,ആരോഗ്യം നോക്കാതെ മറ്റുള്ളവർക്കായി ജീവിക്കുന്നതിന് ഉമ്മ ഇങ്ങോട്ടും ഒരേ വഴക്ക്.ഇപ്പൊ ഞാനെന്റെ മക്കൾക്ക് പകുത്തുകൊടുക്കുന്ന നൽപാഠങ്ങളുടെ രചയിതാവ് !!ഉമ്മ . The Great Nusaifa Beevi😘(നാളെ നാട്ടിൽ പോയി ഉമ്മയെ കാണുന്നതിന് മുന്നോടിയായുള്ള പതപ്പിക്കൽ പോസ്റ്റ് .കപ്പകറിവച്ചതും മത്തി വറുത്തതും വേണം എന്ന് കക്ഷിക്ക് മനസിലാക്കാനുള്ള സൈക്കളോടിക്കൽ മൂവ്) എന്ന് പറഞ്ഞു കൊണ്ട് കുറിപ്പ് അവസാനിപ്പിക്കുന്നു.

  Recommended Video

  എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

  കിടിലൻ ഫിറോസിന്റെ വാക്കുകൾ വൈറൽ ആയിട്ടുണ്ട്. ഉമ്മയ്ക്കും മകനും സ്നേഹം പങ്കുവെച്ച് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്.
  ഒരുപാട് ഇഷ്ടം.. ആ ഉമ്മയുടെ സ്നേഹവും വാത്സല്യവും, വാപ്പയുടെ കാർകാശ്യവും കരുതലും ഒരുദിവസമെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞു യാത്ര പറയാൻ പോലും കഴിഞ്ഞില്ല,ഈ ഉമ്മയുടെ മോൻ ആയിരങ്ങൾക്ക് പകുത്ത് നൽകിയ ജീവിതം,ശരിയാണ് ഇന്ന് സമൂഹത്തിൽ ഇതുപോലെ നിൽക്കുന്ന എല്ലാവർക്കും നല്ല മാതാപിതാക്കൾ അല്ലെങ്കിൽ അതുപോലെ ഉള്ള ആളുകൾ അവരുടെ ജീവിതത്തിൽ ഉണ്ടാകും അങ്ങനെ ഉള്ളവർക്ക് മാത്രമേ ഇങ്ങനെ ഒക്കെ ആകാൻ സാധിക്കൂ , ആ ഉമ്മയുടെ മോൻ ഇങ്ങനെ അല്ലാതെ വേറെ എന്തെങ്കിലും ആകുമോ... എന്നിങ്ങനെയുള്ള മികച്ച കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഫിറേസ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിനോടൊപ്പം തന്നെ ചത്രം വൈറൽ ആയിട്ടുണ്ട്.

  Read more about: biggboss Kidilam Firoz
  English summary
  Bigg Boss Fame Kidilam Firoz Pens About His Mother Life Lessons, Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X