twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പരാജയം തുടങ്ങുന്നത് അവിടെ നിന്നാണ്, ആ ചിന്ത നാമറിയാതെ നമ്മെ തോൽപിച്ചു കളയും, ഫിറോസ് പറയുന്നു

    |

    ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച ഷോ വൻ വിജയമായതിനെ തുടർന്ന് മറ്റ് ഭാഷകളിലേയ്ക്കും തുടങ്ങുകയായിരുന്നു.2018 ൽ ആണ് ബിഗ് ബോസ് സീസൺ 1 ആരംഭിക്കുന്നത് . ആദ്യ സീസൺ വൻ വിജയമായിരുന്നു. പിന്നീട് 2020 ൽ രണ്ടാം സീസണും 21ൽ സീസൺ 3 യും തുടങ്ങുകയായിരുന്നു. കൊവിഡ് മാനദണ്ഡം പാലിച്ചാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. ബാക്കി രണ്ട് ബിഗ് ബോസ് ഷോകളിൽ നിന്ന് വ്യത്യസ്തമായി പുതുമുഖ താരങ്ങളും മത്സരത്തിൽ പങ്കെടുത്തിരുന്നു.

    കല്യാണത്തിന് വരാത്തവരെപ്പറ്റി ചിന്തിക്കേണ്ടെന്ന് അപ്സര,സജിനും ഷഫ്നയും വരാത്തത് ഇതുകൊണ്ടാവാം...കല്യാണത്തിന് വരാത്തവരെപ്പറ്റി ചിന്തിക്കേണ്ടെന്ന് അപ്സര,സജിനും ഷഫ്നയും വരാത്തത് ഇതുകൊണ്ടാവാം...

    ബിഗ് ബോസ് സീസൺ 3ലെ മത്സരാർത്ഥിയായിരുന്നു കിടിലൻ ഫിറോസ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ബിബിയിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഷോയുടെ അവസാനം വരെ ഫിറോസ് ഹൗസിൽ ഉണ്ടായിരുന്നു. ആറാം സ്ഥാനമായിരുന്നു ലഭിച്ചത്. പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് കിടിലൻ ഫിറോസിനുളളത്. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട് . മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇദ്ദേഹത്തിന്റെ പോസ്റ്റുകൾക്ക് ലഭിക്കുന്നത്.

    മരക്കാര്‍ സിനിമയെ കളിയാക്കി പായസം വെച്ചവരോട്, ഇത്തരം ക്ഷുദ്ര പ്രവര്‍ത്തികള്‍ മുളയിലേ നുള്ളപ്പെടണം....മരക്കാര്‍ സിനിമയെ കളിയാക്കി പായസം വെച്ചവരോട്, ഇത്തരം ക്ഷുദ്ര പ്രവര്‍ത്തികള്‍ മുളയിലേ നുള്ളപ്പെടണം....

    കുടുംബവിളക്കിലെ പ്രതീഷ് പുതിയ പരമ്പരയിൽ എത്തുന്നോ, അമൃത നായർ പങ്കുവെച്ച ചിത്രം ചർച്ചയാവുന്നുകുടുംബവിളക്കിലെ പ്രതീഷ് പുതിയ പരമ്പരയിൽ എത്തുന്നോ, അമൃത നായർ പങ്കുവെച്ച ചിത്രം ചർച്ചയാവുന്നു

     ഫിറോസിന്റെ  വാക്കുകൾ

    ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കിടിലൻ ഫിറോസിന്റ ഫേസ്ബുക്ക് പോസ്റ്റാണ്. ജീവിതത്തിൽ തോറ്റു പോകുന്നതിനെ കുറിച്ചാണ് ഫിറോസ് പറയുന്നത്. "ഇങ്ങനെയൊക്കെ അങ്ങു പോണം "എന്ന് നിങ്ങളുടെ മനസ്സ് എപ്പോൾ പറയുന്നുവോ അവിടെ മുതൽ നിങ്ങളുടെ പരാജയമാണെന്നാണ് ഫിറോസ് പറയുന്നത്. ബിഗ് ബേസ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ...

    തോൽക്കുന്നത്

    "ഇങ്ങനെയൊക്കെ അങ്ങു പോണം "എന്ന് നിങ്ങളുടെ മനസ്സ് എപ്പോൾ പറയുന്നുവോ അവിടെ മുതൽ നിങ്ങളുടെ പരാജയമാണ് !നാമറിയാതെ നമ്മെ തോൽപിച്ചു കളയും ആ ചിന്ത .ഇങ്ങനൊക്കെ അങ്ങുപോയാൽ മതി എന്നാൽ നിങ്ങൾ കംഫർട്ടബിൾ സോൺ എന്ന വലയത്തിൽ വീണു എന്നാണ് അർത്ഥം .പിന്നെ പുതിയതൊന്നും ചെയ്യാൻ തോന്നില്ല ,ആകില്ല !ഇതുവരെ ഉള്ളതിൽ സന്തോഷമുണ്ട് പക്ഷേ ഇത്ര പോര .ഇനിയും മുന്നോട്ട് പോണം -ഇതാകണം വിജയിക്കുന്നവരുടെ ചിന്ത !(ബന്ധങ്ങളിലോ,പണത്തിന്റെ അളവിലോ അല്ല ഇത് ഉണ്ടാകേണ്ടത് .കർമത്തിന്റെ കാര്യത്തിലായിരിക്കണം .) ഇതുവരെ ചെയ്തതിനും മുകളിൽ അടുത്തത് എന്ത് ചെയ്യാം എന്ന് നാം നമ്മെ അലട്ടണം. അവിടെമുതൽ വിജയം ആരംഭിക്കും !!

    നല്ല ചിന്തകൾ

    നല്ല ചിന്തകളുണ്ടാകട്ടെ പ്രിയരേ അവരവരുടെ മടിയുടെ കംഫർട്ടബിൾ സോണുകളെ തച്ചുടയ്ക്കാൻ കഴിയട്ടെ .ഒരുപാട് മുൻപോട്ട് പോകാനാകട്ടെ .അവസാന ശ്വാസം വരെ വിജയപഥത്തിൽ മുന്നോട്ട് സഞ്ചരിക്കാൻ കഴിയട്ടെ പരക്കട്ടെ പ്രകാശം... ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. മികച്ച കമന്റുകളാണ് ഫിറോസിന്റെ വാക്കുകൾകൾക്ക് ലഭിക്കുന്നത്. ഫിറോസിന്റെ വാക്കുകൾ നൂറ് ശതമാനം ശരിയാണെന്നാണ് ആരാധകർ പറയുന്നത്. കൂടാതെ ഫിറോസിന്റെ വാക്കുകൾ ഏറെ കരുത്താണ് നൽകുന്നതെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

    ആത്മാർത്ഥമായി ആഗ്രഹിച്ചാൽ കിട്ടും

    കഴിഞ്ഞ ദിവസം ജീവിതത്തിൽ പ്രചോദനം നൽകുന്ന ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.നിങ്ങൾ ആത്മാർത്ഥമായി ഒര കാര്യം ആഗ്രഹിച്ചാൽ അത് വന്ന് ചേരുമെന്നാണ് ഫിറോസ് പറഞ്ഞത്. എപ്പോളാണ് നിങ്ങൾ സങ്കടപ്പെടേണ്ടിവരുന്നത് ?ഉത്തരം ലളിതമാണ്. 20% കടുപ്പമേറിയ സംഗതികൾ മാറ്റിവച്ചാൽ 80% സങ്കടങ്ങളുടെയും കാരണം ഒന്നാണ് . നിരാശ !അതാണ് വിഷയം !!ഇഷ്ടമുള്ള ഒന്ന് ലഭിക്കാതെ വന്നാൽ, ഇഷ്ടമേഖലയിൽ എത്താനാകാതെ വന്നാൽ, ഇഷ്ടങ്ങൾ സംഭവിക്കാതെ വന്നാൽ, സആഗ്രഹിച്ചപോലെ നടക്കാതിരുന്നാൽ ആഗ്രഹിക്കുന്ന കെയർ ,സ്നേഹം ,വസ്തു ,വസ്ത്രം ,ജോലി ,ബന്ധങ്ങൾ ഒക്കെ ആഗ്രഹിച്ചപോലെ അല്ലാതെ വന്നാൽ !!! എല്ലാറ്റിലും പൊതുവായ ഒന്ന് "ആഗ്രഹം " എന്നതാണ് .

    സങ്കടം

    നമ്മൾ ആഗ്രഹിക്കുംപോലെ അല്ലാത്ത സങ്കടമാണ് മിക്കതും . ആശ തന്നെയാണ് നിരാശയുടെ കാരണവും. അതിപ്പോ ആഗ്രഹങ്ങളില്ലാത്ത മനുഷ്യരുണ്ടോ ?ഇല്ല എല്ലാവർക്കും ആഗ്രഹങ്ങളുണ്ട് .പക്ഷേ അങ്ങനെ തന്നെ നടന്നാൽ ജീവിതത്തിന് പിന്നെന്താണ് ഒരു രസം .ആഗ്രഹിച്ചതെല്ലാം സംഭവിച്ചാൽ ജീവിക്കുന്നത് കൊണ്ട് പിന്നെ വലിയ അർത്ഥമൊന്നുമില്ല .ആഗ്രഹിച്ചത് നടക്കാതെ ,പിന്നെ നടക്കും എന്ന് തോന്നിപ്പിച്ചിട്ട് പിന്നെയും നടക്കാതെ ,പിന്നെ ശ്രമിച്ചിട്ട് നടക്കാതെ ,പിന്നെയും കഷ്ടപ്പെട്ടിട്ട് കയ്യിൽ നിന്ന് വഴുതി ,ഒടുവിൽ നമ്മളത് നേടിയെടുക്കുമ്പോളല്ലേ സന്തോഷം ???അതല്ലേ ജീവിതത്തിന്റെ യഥാർത്ഥ പൊരുൾ ? ഫിറോസ് ചോദിക്കുന്നു.

    Recommended Video

    എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി
    സങ്കടപ്പെടുമ്പോൾ ആലോചിക്കേണ്ടത്

    ചുരുക്കത്തിൽ , ആഗ്രഹിച്ചത് പോലെ സംഭവിക്കാതെ വന്നാൽ ഡിപ്രു അടിച്ചു സീനാക്കി സങ്കടപ്പെട്ടിരിക്കരുതെന്ന് ചുരുക്കം .കിടക്കുവാണ് അവസരങ്ങൾ പിന്നെയും ഒരുപാടൊരുപാട് എന്നോർക്കണം എന്നർത്ഥം .സങ്കടപ്പെടുന്ന സമയത്തുകൂടി അടുത്തത് എന്തുണ്ട് വഴി എന്നാലോചിക്കണം എന്നർത്ഥം ! നിങ്ങൾ ആഗ്രഹിക്കുന്നത് ആത്മാർഥമായാണെങ്കിൽ ഒക്കെ വന്നു ചേരും .ചുമ്മാ വന്നങ്ങു ചേരുമെന്നല്ല .തോറ്റാലും പിന്നെയും പിന്നെയും പരിശ്രമിച്ചു കൊണ്ടേയിരിക്കണം. വന്നു ചേരുക തന്നെ ചെയ്യും .തളരാതെ പൊരുതുക. പരക്കട്ടെ പ്രകാശം.... ഫിറേസ് ഫേസ്ബുക്കിൽ കുറിച്ചു.

    Read more about: bigg boss
    English summary
    Bigg Boss Fame Kidilam Firoz Pens About People's Thought, Write up Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X