എന്റെ മുഖമുള്ള മറ്റ് ഐഡികള്‍ക്ക് ഞാനുമായി യാതൊരു ബന്ധവുമില്ല! പുത്തന്‍ അക്കൗണ്ടുമായി മഞ്ജു പത്രോസ്

അതുവരെ ലഭിച്ചിരുന്നതിനെക്കാള്‍ പിന്തുണയും സ്‌നേഹവുമാണ് ബിഗ് ബോസ് താരങ്ങള്‍ക്ക് ലഭിക്കാറുള്ളത്. റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധിക്കപ്പെട്ട മഞ്ജു പത്രോസ് ഇപ്പോള്‍ ടെലിവിഷന്‍ പരമ്പരകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. അതിനൊപ്പമാണ് ബിഗ് ബോസിലേക്ക് എത്തുന്നത്. തുടക്കത്തില്‍ വലിയ പിന്തുണ ലഭിച്ചിരുന്ന മഞ്ജു പകുതി ദിവസങ്ങള്‍ നിന്നതിന് ശേഷമാണ് പുറത്തേക്ക് പോവുന്നത്.

മറ്റ് മത്സരാര്‍ഥികളെക്കാള്‍ വ്യാപകമായ സൈബര്‍ അക്രമണം നടിയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഭര്‍ത്താവിനെയും മകനെയുമൊക്കെ ഉള്‍പ്പെടുത്തി കൊണ്ടായിരുന്നു നടിയ്ക്ക് നേരെ സമൂഹ മാധ്യമങ്ങളിലൂടെ അക്രമണം നടന്നത്. എന്നാല്‍ ഇതിനെയെല്ലാം നടിയും കുടുംബവും ധൈര്യപൂര്‍വ്വം നേരിട്ടതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

manju-pathrose

ലോക്ഡൗണ്‍ കാലത്ത് തന്റെ പുതിയ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയ പേജിലൂടെ മഞ്ജു പത്രോസ് പറയാറുണ്ടായിരുന്നു. സീരിയലുകളുടെ ഷൂട്ടിങ് രണ്ടാമതും ആരംഭിച്ചതോടെ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയുടെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു മഞ്ജു. ലൊക്കേഷനിലെത്തിയ ശേഷമുള്ള വിശേഷങ്ങളും നടി പറഞ്ഞിരുന്നു.

ബിഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പേ ബ്ലോഗിലൂടെ പുതിയ കാര്യങ്ങള്‍ മഞ്ജുവും അവതരിപ്പിക്കാറുണ്ടായിരുന്നു. ബ്ലാക്കീസ് എന്ന് പേരില്‍ മഞ്ജുവിനൊപ്പം കൂട്ടുകാരി സിമിയും ചേര്‍ന്നാണ് ബ്ലോഗ് കൊണ്ട് പോയത്. ഇപ്പോഴിതാ ഫേസ്ബുക്കിലൂടെ നടി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. തന്റെ പഴയ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് റിക്കവര്‍ ചെയ്യാന്‍ പറ്റാത്തത് കൊണ്ട് പുതിയ അക്കൗണ്ടുമായി എത്തിയതായിരുന്നു നടി.

manju-pathrose

'അരുമയാര്‍ന്ന നന്‍മ്പര്‍ഗളേ... പഴയ ഇന്‍സ്റ്റാഗ്രാം ഐഡി റിക്കവര്‍ ചെയ്ത് എടുക്കാന്‍ കഴിയാതെ പോയ ഹതഭാഗ്യയായ ഞാന്‍ അവതരിപ്പിക്കുന്ന എന്റെ പുതിയ ഇന്‍സ്റ്റഗ്രാം ഐഡി. കടന്നുവരൂ സൂര്‍ത്തുക്കളേ കടന്നുവരൂ. ഇന്‍സ്റ്റഗ്രാമില്‍ കണ്ട് വരുന്ന എന്റെ മുഖമുള്ള മറ്റ് ഒരു ഐഡികള്‍ക്കും ഞാനുമായി യാദൃശ്ചികമായോ സാങ്കല്‍പ്പികമായോ യാതൊരു ബന്ധവുമില്ല എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. നന്ദി നമസ്‌കാരം'.

Recommended Video

Rajith kumar talking about fukru and manju pathrose | FilmiBeat Malayalam

നടിയുടെ പോസ്റ്റ്

Read more about: manju മഞ്ജു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X