കരുതിയത് പോലെ എല്ലാം നടന്നുവെന്ന് മഞ്ജു; എന്നാലും സുനിച്ചന്‍ മാത്രമില്ലാത്തത് ശരിയായില്ലെന്ന് ആരാധകരും

സിനിമാ, ടെലിവിഷന്‍ താരമായ മഞ്ജു സുനിച്ചന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കാറുള്ള താരമാണ്. ബിഗ് ബോസിലേക്ക് പോയതോട് കൂടിയാണ് മഞ്ജു നിറയെ വിമര്‍ശനങ്ങള്‍ നേടിയത്. പിന്നാലെ ഭര്‍ത്താവ് സുനിച്ചനുമായി അകന്നെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. അന്ന് മുതലേ വിവാദങ്ങളെയെല്ലാം തട്ടിയകറ്റി ജീവിക്കുകയായിരുന്നു നടി.

ഒടുവില്‍ ആഗ്രഹിച്ചത് പോലെ ഒരു സ്വപ്‌നഭവനം നേടിയെടുത്തതിന്റെ വിശേഷമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ജു പങ്കുവെച്ചത്. കൂട്ടുകാരി സിമിയുടെ കൂടെ ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനലിലൂടെ പാലുകാച്ചലിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പറഞ്ഞുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി.

Also Read: ഒരേ വേദിയില്‍ ദിലീപും കാവ്യയും മഞ്ജു വാര്യരും; വിവാഹവേദിയില്‍ നിന്നുള്ള താരങ്ങളുടെ വീഡിയോ പുറത്ത്

 simi-manju

ഇന്ന് മഞ്ജുവിന്റെ സ്വപ്‌ന ദിവസമാണെന്ന് പറഞ്ഞാണ് സിമി വീഡിയോ തുടങ്ങുന്നത്. ഒന്നര വര്‍ഷത്തോളമായിട്ട് ഇതിന് പിന്നാലെയായിരുന്നു. പതിനെട്ടോളം വാടകവീടുകളില്‍ താമസിച്ചിട്ടാണ് ഇപ്പോള്‍ സ്വന്തമായൊരു വീട് ഉണ്ടാവുന്നതെന്ന് മഞ്ജു പറയുന്നു. ഒരു വീട്ടില്‍ നിന്നും മാറി അടുത്ത വീട്ടിലേക്ക് എത്തുമ്പോഴെക്കും ഒരു വര്‍ഷമാകും. പിന്നെ അവിടെ നിന്നും അടുത്ത വീട്ടിലേക്ക് പോകണം, ഇതായിരുന്നു കഴിഞ്ഞ കുറേ കാലമായി.

കൂട്ടുകാരിയായ സിമി എന്റെ കൂടെ ഒരുപാട് വീടുകള്‍ മാറുന്ന സമയത്ത് വന്നിട്ടുണ്ട്. മഞ്ജുവിന്റെ വാഷിങ് മെഷീനാണ് ഏറ്റവും ഭാരം കൂടുതലുള്ളതെന്നാണ് സിമിയുടെ അഭിപ്രായം. കുറേ വീടുകള്‍ മാറി മാറി താമസിക്കുന്നവര്‍ക്ക് അറിയാം സ്വന്തമായി മേല്‍വിലാസം പോലുമില്ലാത്തതിന്റെ വിഷമം. അന്നേ മനസില്‍ കയറി കൂടിയതാണ് സ്വന്തമായൊരു വീട് എന്നത്. അത് പൂര്‍ത്തിയായെന്ന് മഞ്ജു പറയുന്നു. ഹൗസ് വാര്‍മിങ്ങിന്റെ തലേദിവസമുള്ള വീഡിയോ ആയിരുന്നു മഞ്ജുവും സിമിയും പങ്കുവെച്ചത്.

Also Read: സുപ്രിയയ്ക്കും പൂര്‍ണിമയ്ക്കും താലി ഇല്ലേലും കുഴപ്പമില്ല; താലി ഊരല്ലേന്ന് പറയുന്ന കാലം പോയെന്ന് മല്ലിക

son-manju

നാളെ അച്ഛന്‍ വന്ന് വീട് വെഞ്ചിരിക്കും. തൊട്ടടുത്ത ദിവസമാണ് വീട്ടില്‍ കേറി താമസിക്കുന്നതിന്റെ ചടങ്ങുകള്‍ നടത്തുന്നതെന്നും മഞ്ജു പറയുന്നു. എന്നാല്‍ തലേദിവസമായിട്ടും വീട്ടിലെ പണികളൊന്നും പൂര്‍ത്തിയാക്കാത്തതിന്റെ വിഷമത്തിലായിരുന്നു മഞ്ജു. ശേഷം വീടിന്റെ ഉള്ളില്‍ നടക്കുന്ന പണികളെ കുറിച്ചും തന്നെ സഹായിക്കുന്നവരെയുമൊക്കെ നടി വീഡിയോയിലൂടെ കാണിച്ചിരുന്നു. ഈ വീടിന് പിന്നില്‍ തന്റെ സുഹൃത്തുക്കളുടെ സ്‌നേഹം കൂടിയുണ്ടെന്നും മഞ്ജു പറഞ്ഞു.

പെയിന്റിങ് ചെയ്തതും കര്‍ട്ടന്‍ ഇടുന്നതുമൊക്കെ സുഹൃത്തുക്കളായിരുന്നു. അവരോടൊക്കെ തന്റെ നന്ദിയും കടപ്പാടും അറിയിക്കുകയാണെന്ന് മഞ്ജു സൂചിപ്പിച്ചു. എന്നാല്‍ എവിടെ പോയാലും മഞ്ജു ഓരോ കാര്യങ്ങളും കണ്ടത് ഓര്‍മ്മയില്‍ സൂക്ഷിച്ച് വെക്കും. എന്നിട്ട് സ്വന്തമായി വീട് ഉണ്ടാക്കിയപ്പോള്‍ അതെല്ലാം ഇവിടെയും ചെയ്തിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ 2011 ല്‍ സിമിയുടെ വീട്ടില്‍ പോയപ്പോള്‍ കണ്ടത് പോലെയുള്ള കബോര്‍ഡാണ് മഞ്ഞയും വെള്ളയും നിറത്തിലുള്ളത്.

manju

എല്ലാവരും ബോറാണെന്ന് പറഞ്ഞെങ്കിലും അത് കുഴപ്പമില്ലെന്ന് പറഞ്ഞ് മഞ്ജു അത് ചെയ്തു. ശരിക്കും ഈ വീട് മഞ്ജുവിന്റെ ഒരു സ്വപ്‌നമാണെന്ന് പറയാം. കുറേ വര്‍ഷത്തെ പ്ലാനിങ്ങും ആഗ്രഹങ്ങളുമാണ് ഈ വീട്ടില്‍ കാണുന്നത്. മാത്രമല്ല വീടിനിട്ട പേര് എന്താണെന്നും താരങ്ങള്‍ പറഞ്ഞു. മഞ്ജിമം എന്നാണ് വീടിന് മഞ്ജു നല്‍കിയ പേര്.

മഞ്ജുവിന്റെ അടുത്ത ബന്ധക്കളും സുഹൃത്തുക്കളും സിനിമാ, ടെലിവിഷന്‍ മേഖലയില്‍ നിന്നുള്ള നിരവധി പേരും വീടിന്റെ പാലുകാച്ചലിന് എത്തിയിരുന്നു. സീരിയലില്‍ ഒരുമിച്ച് അഭിനയിക്കുന്ന താരങ്ങള്‍ക്ക് പുറമേ ഇന്ദ്രന്‍സ്, റിച്ചാര്‍ഡ്, ബിഗ് ബോസ് താരം ഫുക്രു, എന്നിങ്ങനെ നിരവധി പേരാണ മഞ്ജുവിന് സ്‌നേഹാശംസകളുമായി എത്തിയത്.

എന്നാലും ഈ സമയത്ത് സുനിച്ചന്‍ ഇല്ലാഞ്ഞത് ഒരു കുറവായി പോയെന്ന കമന്റുകളും നിരവധിയാണ്. മഞ്ജു സ്വപ്‌നം നിറവേറ്റിയതിന്റെ സന്തോഷം പങ്കുവെച്ചതിനൊപ്പം കൂടുതല്‍ പേരും ഭര്‍ത്താവായ സുനിച്ചന്റെ അസാന്നിധ്യമാണ് ചോദ്യം ചെയ്തത്. ഭര്‍ത്താവ് ഇല്ലാതെ പാലുകാച്ചല്‍ നടത്തേണ്ടിയിരുന്നില്ലെന്നും അദ്ദേഹമെന്താണ് പങ്കെടുക്കാത്തതെന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന് വരികയാണ്. ഇതിനോടൊന്നും നടിയിത് വരെ പ്രതികരിച്ചിട്ടില്ല.

More from Filmibeat

Read more about: manju മഞ്ജു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X