അവന്‍ പലപ്പോഴും എനിക്ക് ചേട്ടനാകാറുണ്ട്, മകന്‌റെ ജന്മദിനത്തില്‍ ബിഗ് ബോസ് താരം മഞ്ജു പത്രോസ്
സിനിമാ-സീരിയല്‍ താരമായി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയിലൂടെ വന്ന താരം മറിമായം എന്ന പരമ്പരയിലൂടെയാണ് ശ്രദ്ധേയായത്. തുടര്‍ന്ന് സിനിമകളിലും സജീവമായ താരം മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തതിന് പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ്. ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരം അമ്പതാം ദിവസമാണ് പുറത്തായത്.

അതേസമയം ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെച്ച് മഞ്ജു എത്താറുണ്ട്. മകന് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുളള നടിയുടെ പുതിയ കുറിപ്പും ശ്രദ്ധേയമായി മാറിയിരുന്നു. ബെര്‍ണാച്ചന്‍ എന്ന ബെര്‍ണാഡിന്റെ 14ാം ജന്മദിനത്തിലായിരുന്നു മഞ്ജു പത്രോസിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.
ഇപ്പോള്‍ കുറെ നാളുകളായി അവന്‍ പലപ്പോഴും എനിക്ക് ചേട്ടനാകാറുണ്ടെന്ന് നടി പറയുന്നു. റോഡ് ക്രോസ് ചെയ്യുമ്പോള്‍ എന്റെ കൈ പിടിക്കും. പരിചയമില്ലാത്ത ആളുകളുടെ ഇടയില്‍ എന്നെ ചേര്‍ത്തു പിടിച്ചു മുന്നില്‍ നില്കും. എനിക്ക് മനസിലാകാത്ത, അറിയില്ലാത്ത കാര്യങ്ങള്‍ മനോഹരമായി എനിക്ക് പറഞ്ഞു തരും മഞ്ജു പത്രോസ് കുറിച്ചു. മഞ്ജുവിന്റെ വാക്കുകളിലേക്ക്: ഹാപ്പി ബെര്‍ത്ത്‌ഡേ മൈ സൂപ്പര്‍മാന്‍, നമ്മുടെ കയ്യില്‍ തൂങ്ങി വലിയ ലോകത്തെ കണ്ട നമ്മുടെ മക്കള്‍ നമ്മെ കൈ പിടിച്ചു നടത്തി തുടങ്ങുന്നിടത് ലോകം നമ്മളെ അസൂയയോടെ നോക്കുന്നതായി തോന്നും.
Recommended Video
ഇപ്പോള്‍ കുറെ നാളുകളായി അവന്‍ പലപ്പോഴും എനിക്ക് ചേട്ടനാകാറുണ്ട്. റോഡ് ക്രോസ് ചെയ്യുമ്പോള്‍ എന്റെ കൈ പിടിക്കും. പരിചയമില്ലാത്ത ആളുകളുടെ ഇടയില്‍ എന്നെ ചേര്‍ത്തു പിടിച്ചു മുന്നില്‍ നില്കും. എനിക്ക് മനസിലാകാത്ത അറിയില്ലാത്ത കാര്യങ്ങള്‍ മനോഹരമായി എനിക്ക് പറഞ്ഞു തരും. ഞങ്ങളുടെ കുഞ്ഞിന് ഇന്ന് 14 വയസ് തികയുകയാണ്. അവന്‍ ഡോക്ടര്‍ ആവണ്ട എഞ്ചിനീയര്‍ ആകണ്ട.. പക്ഷെ നല്ല മനുഷ്യനായി സ്‌നേഹിക്കാന്‍ അറിയുന്നവനായി വളര്‍ന്നു വരുവാന്‍ എല്ലാവരുടെയും പ്രാര്‍ഥന ഞങ്ങളുടെ കുഞ്ഞിന് വേണം. ഹാപ്പി ബെര്‍ത്ത്‌ഡേ ബെര്‍ണാച്ചാ. മഞ്ജു പത്രോസ് കുറിച്ചു.


Click it and Unblock the Notifications