For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസില്‍ നിന്നും ഇറങ്ങി ആദ്യം ചെയ്ത കാര്യം ഇതാണ്! ഇനി ഷോ യിലേക്ക് ഇല്ലെന്ന് മഞ്ജു പത്രോസ്

  |

  റിയാലിറ്റി ഷോ യിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ മഞ്ജു പത്രോസ് ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. അളിയന്‍സ് എന്ന പേരിലെത്തുന്ന പരമ്പര വലിയ വിജയമായി തുടരുന്നു. ഇതിനിടെ ബിഗ് ബോസ് മത്സരത്തിലും പങ്കെടുക്കാന്‍ മഞ്ജു പോയിരുന്നു. എലിമിനേഷനിലൂടെ പുറത്ത് പോയെങ്കിലും പുറത്ത് വലിയ തരംഗമുണ്ടാക്കാന്‍ മഞ്ജുവിന് സാധിച്ചിരുന്നു.

  ഇനിയൊരു തവണ കൂടി ബിഗ് ബോസിലേക്ക് വിളിച്ചാല്‍ താന്‍ പോകില്ലെന്ന് പറയുകയാണ് മഞ്ജു പത്രോസിപ്പോള്‍. ആഗ്രഹിച്ചിട്ടൊന്നുമല്ല താന്‍ ബിഗ് ബോസിലേക്ക് പോയതെന്നും അവിടെ എത്തിയപ്പോഴാണ് എനിക്ക് പറ്റുന്ന ഷോ അല്ലെന്ന് മനസിലായതെന്നും കൗമുദി ടിവിയിലെ താര പകിട്ട് എന്ന ഷോയില്‍ പങ്കെടുക്കവേ മഞ്ജു പറയുന്നു.

  ഗോസിപ്പിന് ഒരുപാട് ഇരയായിട്ടുണ്ട്. ആദ്യമൊക്കെ ഭയങ്കര വിഷമമായിരുന്നു. പിന്നെ ചിരിച്ച് കൊണ്ട് നേരിടും. ഒരു നാട്ടിന്‍പുറത്ത് നിന്ന് വന്ന എനിക്ക് ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ പേടിയും വിഷമവും പരിഭ്രമവുമൊക്കെയായിരുന്നു. എന്റെ പപ്പയും അമ്മച്ചിയുമൊക്കെ കേള്‍ക്കുമ്പോള്‍ എന്ത് വിചാരിക്കും എന്നായിരുന്നു ആദ്യമൊക്കെ വിഷമം. ഇപ്പോള്‍ എനിക്ക് മോനെ പറ്റിയായി. പക്ഷേ എന്നെക്കാളും ബോള്‍ഡായി അവനിപ്പോള്‍. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയപ്പോള്‍ അമ്മ ഫോണിലും മറ്റും ഒന്നും നോക്കണ്ടട്ടോ എന്നായിരുന്നു അവന്‍ പറഞ്ഞത്.

  ആദ്യമൊക്കെ സങ്കടമായിരുന്നെങ്കിലും പിന്നെ പിന്നെ ഈ പറയുന്നവര്‍ക്ക് മുഖമില്ലെന്ന് എനിക്ക് മനസിലായി. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം എന്റെ പേഴ്‌സണല്‍ നമ്പര്‍ ഞാന്‍ ഫേസ്ബുക്കിലിട്ടു. വേറെ ആരെങ്കിലും ചെയ്യുമോ എന്ന് അറിയില്ല. പറയാനുള്ളത് നേരിട്ട് പറയുക. എന്തിനാണ് ഒളിച്ചിരുന്ന് സംസാരിക്കുന്നത്. പക്ഷെ ആരും വിളിച്ചതുമില്ല, ആര്‍ക്കും ഒന്നും പറയാനുമില്ലായിരുന്നു. അതെന്തിനാണ് അങ്ങനെ പേടിക്കുന്നതെന്നും മഞ്ജു ചോദിക്കുന്നു.

  രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam

  ഫേസ്ബുക്കില്‍ ആറ് ലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ട്. അവരെ ഒന്നും എനിക്ക് പരിചയമില്ല. എങ്കിലും അവരോട് ഒരു അറ്റാച്ച്‌മെന്റ് ഉണ്ട്. എന്നും മെസേജ് അയക്കുന്നവര്‍ക്ക് ഞാന്‍ തന്നെ കുത്തിയിരുന്ന് റിപ്ലേ കൊടുക്കും. പക്ഷേ കാര്യമൊന്നുമില്ല. അവരെയൊക്കെ എനിക്ക് ഇഷ്ടമാണ്. എന്റെ ചിന്ത എന്നെ സ്‌നേഹിക്കുന്നവരാണോ എന്നെ തെറ്റിദ്ധരിക്കുന്നതെന്ന വിഷമമുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഫോണ്‍ നമ്പര്‍ ഇട്ടത്. ബിഗ് ബോസിനെ കുറിച്ച് എന്ത് ചോദിച്ചാലും പറയാന്‍ എനിക്ക് മറുപടിയുണ്ട്. കുറേ പേര് വിളിക്കുകയും സപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. പിന്നെ ഈ ഗോസിപ്പ് ഉണ്ടാക്കിയവരൊന്നും വിളിച്ചില്ല. അവര് മുന്നില്‍ വരില്ല. ഒളിഞ്ഞിരുന്ന് ആക്രമിക്കാനേ അറിയൂ.

  ബിഗ് ബോസിലേക്ക് ഇനി വിളിച്ചാല്‍ പോകില്ലെന്നാണ് മഞ്ജു പറയുന്നത്. സ്വന്തമായി ഒരു വീട് ഉണ്ടായിരുന്നില്ല വാടകയ്ക്ക് ഒക്കെയായി നല്ലൊരു തുക ആകുമായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് കുഞ്ഞൊരു വീട് വയ്ക്കാനുള്ള തുക ബിഗ് ബോസില്‍ നിന്നും കിട്ടുമെന്ന് അറിഞ്ഞിരുന്നു. അത് കിട്ടുകയും ചെയ്തു. ബാക്കി കടങ്ങള്‍ ഒക്കെ തീര്‍ക്കാന്‍ ഉള്ളത്, ഇവിടെ എന്തെങ്കിലും ജോലിയൊക്കെ എടുത്തു തീര്‍ക്കാന്‍ സാധിക്കും. പിന്നെ രണ്ടാമത്തെ കാര്യം എനിക്ക് പറ്റുന്ന ഒരു ഷോ അല്ല അത്.

  കാരണം എന്റെ ചുറ്റുപാടാണെന്ന് കരുതി ചെന്നതാണെങ്കിലും അവിടുത്തെ സാഹചര്യം മറ്റൊന്നായിരുന്നു. പലപ്പോഴും ഉറങ്ങാറില്ലായിരുന്നു. കുറച്ച് ആളുകളുടെ കൂടെ പോയി താമസിക്കണം എന്ന് മാത്രമേ കരുതിയിരുന്നുള്ളു. പക്ഷെ അതിന്റെ കടമ്പകള്‍ എനിക്ക് പറ്റുന്നതല്ല എന്ന് ഞാന്‍ അതിനുള്ളില്‍ പോയപ്പോഴാണ് തിരിച്ചറിഞ്ഞത്. ഇനിയത് പറ്റില്ല. ആഗ്രഹിച്ചിട്ടൊന്നുമല്ല ബിഗ് ബോസിലേക്ക് പോയത്. മറ്റൊരു കാര്യം എന്റെ പ്രിയപെട്ടവരെ എനിക്ക് ഇനി ഒരിക്കല്‍ കൂടി കാണാതെ ഇരിക്കാന്‍ സാധിക്കില്ല; കാരണങ്ങള്‍ ഒക്കെ കൊണ്ട് ഇനി ബിഗ് ബോസിലേക്ക് താന്‍ പോകില്ലെന്നും മഞ്ജു വ്യക്തമാക്കുന്നു.

  English summary
  Bigg Boss Fame Manju Pathrose Said She Is A Victim Of Gossip
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X