പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍

റിയാലിറ്റി ഷോ യിലൂടെ വെള്ളിത്തിരയിലെത്തി പിന്നീട് ബിഗ് ബോസിലടക്കം മത്സരിച്ച് ശ്രദ്ധേയായി നില്‍ക്കുകയാണ് നടി മഞ്ജു സുനിച്ചന്‍. ബിഗ് ബോസിന്റെ രണ്ടാം സീസണിലാണ് മഞ്ജു പങ്കെടുത്തത്. അതിന് ശേഷം വലിയ വിമര്‍ശനങ്ങളാണ് നടിയെ തേടി എത്തിയത്. ബിഗ് ബോസില്‍ ആയിരിക്കുമ്പോഴും പുറത്ത് വന്നപ്പോഴുമെല്ലാം നിറത്തിന്റെ പേരിലടക്കം മഞ്ജുവിന് നേരെ സൈബര്‍ അക്രമണങ്ങള്‍ വന്നിരുന്നു.

തന്നെ വിമര്‍ശിക്കുന്നവര്‍ക്കെല്ലാം തക്കതായ മറുപടി നല്‍കിയും മഞ്ജു സുനിച്ചന്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഏറ്റവുമൊടുവില്‍ സ്വന്തം ശരീരത്തില്‍ ടാറ്റു പതിപ്പിച്ചതിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ്. യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ ഏറെ നാളത്തെ ആഗ്രഹം സഫലമായതിനെ കുറിച്ച് മഞ്ജു പറയുന്നു.

ടാറ്റു പതിപ്പിച്ച് മഞ്ജു

മഞ്ജുവിന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയും സഹവ്‌ളോഗറുമായ സിമിയ്ക്ക് ടാറ്റു ചെയ്യുന്നതിന് വേണ്ടി എത്തിയതായിരുന്നു നടി. വേദന ഉണ്ടാവുമോ എന്ന ഭയം കാരണം താന്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞ് മാറി നിന്ന മഞ്ജു ഒടുവില്‍ സമ്മതം മൂളുകയായിരുന്നു. തുടക്കത്തില്‍ പേടി കാരണം കരഞ്ഞ് ബഹളം വെക്കുന്ന നടിയെ വീഡിയോയില്‍ കാണാം. അങ്ങനെ മാറിടത്തില്‍ കളര്‍ഫുള്‍ ആയിട്ടുള്ള ടാറ്റു പതിപ്പിക്കുകയും സിമിയ്‌ക്കൊപ്പം അത് പുറംലോകത്തെ കാണിക്കുകയും ചെയ്തു. ആര്‍ക്കെങ്കിലും ഇങ്ങനത്തെ സന്തോഷങ്ങള്‍ വേണമെങ്കില്‍ ഒന്നിനും മടിച്ച് നില്‍ക്കരുത്.

 ടാറ്റു പതിപ്പിച്ച് മഞ്ജു

എങ്ങനെയാണ് നമ്മളൊക്കെ മരിക്കുന്നതെന്ന് പറയാന്‍ പറ്റില്ല. അതുകൊണ്ട് നമ്മുടെ ആഗ്രഹങ്ങള്‍ പരാമവധി തീര്‍ക്കുക. പരസ്പരം സ്‌നേഹിക്കുക എന്നിങ്ങനെയാണ് വീഡിയോയില്‍ മഞ്ജുവും സിമിയും പറയുന്നത്. ഇതിന് താഴെ ഇരുവര്‍ക്കും പിന്തുണ നല്‍കി കൊണ്ടും വിമര്‍ശനങ്ങള്‍ ഉന്നയിച്ചും നിരവധി പേര്‍ എത്തിയിട്ടുണ്ട്. ആഗ്രഹങ്ങള്‍ സഫലമാക്കുന്നത് മറ്റൊരു ലഹരിയാണ്.

 ടാറ്റു പതിപ്പിച്ച് മഞ്ജു

ടാറ്റു ചെയ്യാന്‍ വന്നിട്ട് മഞ്ജു ഓവറായി അഭിനയിക്കുകയായിരുന്നുവെന്നാണ് കൂടുതല്‍ പേരും വീഡിയോയ്ക്ക് താഴെ കമന്റിലൂടെ പറയുന്നത്. ബിഗ് ബോസില്‍ നിന്ന് കണ്ടത് പോലെയുള്ള കരച്ചിലാണ് ഇതിലുള്ളതും. പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? തുടങ്ങി മഞ്ജുവിന് നേരെയാണ് കൂടുതല്‍ പേരും കമന്റുകള്‍ ഇടുന്നത്. സിമിയുടെ അവതരണം മനോഹരമായിട്ടുണ്ടെന്ന കാര്യം കൂടി ഇവര്‍ പറയുന്നു.

 ടാറ്റു പതിപ്പിച്ച് മഞ്ജു

എന്തായാലും തന്റെ ആഗ്രഹം സഫലമാക്കിയതിന്റെ നിര്‍വൃതിയാണ് മഞ്ജു. വിമര്‍ശകരൊക്കെ സ്ഥിരമായി പിന്നാലെ ഉള്ളതിനാല്‍ ഇതൊന്നും തന്നെ ബാധിക്കില്ല എന്ന നിലപാടിലാണ് നടി. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ സമയത്തായിരുന്നു നടിയുടെ കുടുംബത്തിനടക്കം വ്യാപകമായ സൈബര്‍ അക്രമണങ്ങള്‍ നേരിടേണ്ടി വന്നത്.

വീഡിയോ കാണാം

Read more about: manju മഞ്ജു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X