അവിടുന്നങ്ങോട്ട് നല്ല മാറ്റങ്ങളായിരുന്നു, പുതിയ സന്തോഷം പങ്കിട്ട് മഞ്ജു സുനിച്ചന്‍, വീഡിയോ വൈറലാവുന്നു
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മഞ്ജു സുനിച്ചന്‍. റിയാലിറ്റി ഷോയിലൂടെയായിരുന്നു ഈ താരത്തിന്റെ വരവ്. ഹാസ്യ പരമ്പരകളിലും സ്വഭാവിക കഥാപാത്രങ്ങളിലും തിളങ്ങിയ താരം ബിഗ് ബോസിലും മത്സരിച്ചിരുന്നു. ബിഗ് ബോസ് സീസണ്‍ രണ്ടിലെത്തിയപ്പോഴായിരുന്നു മഞ്ജുവിനെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് നടത്തിയ തുറന്നുപറച്ചില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിന്തുണ മാത്രമല്ല താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. വിമര്‍ശനങ്ങള്‍ അതിരുവിട്ടപ്പോഴായിരുന്നു താരം നിയമപരമായി നീങ്ങിയത്. ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് കഴിഞ്ഞ ദിവസവും താരമെത്തിയിരുന്നു. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖം വൈറലായിരുന്നു.
അമൃത ടിവിയുടെ പറയാം നേടാം പരിപാടിയില്‍ പങ്കെടുത്തതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പും വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ്. മഞ്ജുവിന്റെ സുഹൃത്തും അളിയനിലെ സഹതാരവുമായ സൗമ്യയും വീഡിയോയിലൂടെ എത്തിയിരുന്നു. പട്ടിമറ്റം മഞ്ജു പത്രോസാണോ ഇരിക്കുന്നതെന്നായിരുന്നു സൗമ്യ ചോദിച്ചത്. എംജി ശ്രീകുമാര്‍ രസകരമായ ചോദ്യങ്ങളായിരുന്നു മഞ്ജുവിനോട് ചോദിച്ചത്.

4വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു ഡിസംബറിൽ ആണ് അളിയൻ vs അളിയൻ എന്ന പ്രോഗ്രാമിന്റെ ഷൂട്ട് അമൃത ടീവിയിൽ ആരംഭിക്കുന്നത്.. അവിടെ നിന്ന് അങ്ങോട്ട് ജീവിതത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ തുടങ്ങി.. സ്വന്തമായി ഒരു വണ്ടി എന്ന സ്വപ്നം യാഥാർഥ്യമായത് അമൃതയിലൂടെയായിരുന്നു .. അവിടുന്ന് 500 എപ്പിസോഡിനിപ്പുറം അളിയൻ vs അളിയന് fullstop ആയി..
Recommended Video
വല്ലപ്പോഴും അവിടുത്തെ സൗഹൃദങ്ങളിൽ നിന്നുള്ള മെസ്സേജുകളും വിളികളും മാത്രമായ് ആ ബന്ധം തുടർന്നു.. അങ്ങനെ ഉള്ള ഒരു വിളിയായിരുന്നു പറയാം നേടാമിലേക്ക്.. തിരിച്ചു വീട്ടിലേക്ക് വന്ന സന്തോഷമായിരുന്നു ഷൂട്ടിന് വേണ്ടി വീണ്ടും അമൃതയിലേക്ക് തിരിച്ചു വന്നപ്പോൾ... എല്ലാരേം കണ്ടു.. ഒരുപാട് ചിരിച്ചു.. സന്തോഷം.. അമൃത tv യോട് സ്നേഹം.. കൂടാതെ എന്റെ പ്രിയപ്പെട്ട സുഹൃത്ത് ചഞ്ജിത്തിനുമെന്നുമായിരുന്നു മഞ്ജു കുറിച്ചത്.
കൂട്ടുകാരിയുടെ വിവാഹത്തില്‍ തിളങ്ങി കീര്‍ത്തി സുരേഷ്


Click it and Unblock the Notifications