മൂന്ന് സെന്റ് സ്ഥലം, വലിയൊരു തുകയായി; 100 രൂപയിൽ 70 രൂപയും സേവ് ചെയ്യണമെന്നാ​ഗ്രഹിക്കുന്നയാളാണ്: നാദിറ

ട്രാൻസ് വുമൺ കമ്മ്യൂണിറ്റിയിൽ നിന്നും ഏറെ പ്രതിബന്ധങ്ങൾ മറികടന്ന് ജീവിതത്തിൽ ഉയർന്ന് വന്ന വ്യക്തിയാണ് നാ​ദിറ മെഹ്റിൻ. ബി​ഗ് ബോസിൽ മത്സരാർത്ഥിയായെത്തിയ ശേഷമാണ് നാ​ദിറയുടെ ജീവിതം മാറി മറിയുന്നത്. വലിയ ജനപ്രീതി ഈ ഷോയിലൂടെ നാ​​ദിറയ്ക്ക് ലഭിച്ചു. ട്രാൻസ് കമ്മ്യൂണിറ്റിയുടെ അഭിമാനമായി നാദിറ മാറി. ഈയടുത്താണ് നാദിറ സ്വന്തമായൊരു വീട് പണിതത്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് നാദിറയിപ്പോൾ. ഫറ ഷിബ്ലയുമായുള്ള അഭിമുഖത്തിലാണ് മുൻ ബി​ഗ് ബോസ് താരം മനസ് തുറന്നത്.

ജീവിതത്തിലെ ഏറ്റവും വലിയ ആ​ഗ്രഹമായിരുന്നു സ്വന്തമായൊരു വീട്. ട്രിവാൻഡ്രം സിറ്റിയിലാണ് താമസിക്കുന്നതെങ്കിലും കാർ പോകുന്ന വഴിയുള്ള വീടല്ല. സ്വന്തം നാട്ടിൽ ഒരു വീട് എന്നത് എന്റെ വാശിയായിരുന്നു. താമസിക്കുന്ന പരിസരത്ത് തന്നെ കാർ പോകുന്ന വളരെ നല്ല സ്ഥലമാണ് നോക്കിയത്. ലഭ്യമായ സ്ഥലം പ്രെെം ലൊക്കേഷനാണ്. ബെെപ്പാസിന് അടുത്ത്. സെന്റിനാണെങ്കിൽ കത്തി വിലയും.

Nadira Mehrin

വലിയ തുക കൊടുത്ത് ആ സ്ഥലം മേടിക്കേണ്ടി വന്നു. മൂന്ന് സെന്റാണെങ്കിൽ പോലും ഞാനത് വാങ്ങി. വീട് വെച്ച് തുടങ്ങാമെന്ന് കരുതി. പിന്നെ ആ ഒഴുക്കിലങ്ങ് പോയി. അവസാനം നല്ല ഭം​ഗിയുള്ള വീടുണ്ടാക്കാനായി. വലിയൊരു തുക ആയിട്ടുണ്ട്. പക്ഷെ ആ​ഗ്രഹിച്ചത് പോലെ ആരുടെയും വലിയ സഹായമില്ലാതെ സ്വന്തം കാശ് കൊണ്ട് വീട് വെക്കാനായെന്ന് നാ​ദിറ വ്യക്തമാക്കി.

ഓടി നടന്ന് പരിപാടികൾക്കെല്ലാം പോകുന്നത് കൊണ്ടായിരിക്കും വലിയ ബുദ്ധിമുട്ടില്ലാതെ വീട് വെക്കാൻ പറ്റി. നന്നായിട്ട് സേവ് ചെയ്യുന്ന ആളാണ്. 100 രൂപയിൽ 70 രൂപയും സേവ് ചെയ്യണമെന്ന് ആ​ഗ്രഹിക്കുന്ന ആളാണ്. കൊച്ചിയിലെ ലക്ഷ്വറി ലെെഫ് അല്ലാത്തതിനാൽ തനിക്ക് സേവിം​ഗ്സ് ഉണ്ടെന്നും നാദിറ വ്യക്തമാക്കി.

Nadira Mehrin

ഒറ്റപ്പെ‌ട്ട് പോയ കുറേ അനുഭവങ്ങൾ എനിക്കുണ്ട്. ജീവിതത്തിൽ ഒരു വലിയ കാലഘട്ടം ഞാൻ അത് അനുഭലവിച്ചിട്ടുണ്ട്. 18 വയസിലുള്ള പയ്യൻ. അന്ന് തൊട്ട് 23 വയസ് വരെ ഒറ്റപ്പെടൽ അനുഭവിച്ചിട്ടുള്ളയാളാണ്. അന്ന് ആരെങ്കിലുമൊക്കെ ഒപ്പമുണ്ടെങ്കിലും എനിക്ക് തൃപ്തിയുള്ള ഒപ്പം ചേർക്കൽ അല്ല. നമുക്ക് നമ്മുടെ വീട്ടുകാരെ പോലെ മറ്റൊരാളില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

സ്വന്തം വീട്ടുകാരൊപ്പമില്ലാത്ത കാലഘട്ടം നീണ്ട ഒറ്റപ്പെടലായിരുന്നു. ഒപ്പം ചേർത്ത് പിടിച്ച മനുഷ്യരുണ്ട്. അവരൊക്കെ കുറേ നാളത്തേക്ക് എന്നോടൊപ്പം യാത്രയിലുണ്ടായ മനുഷ്യരല്ല. കുറച്ച് സമയത്തേക്ക് എന്നെ ആശ്വസിപ്പിച്ച മനുഷ്യരൊക്കെയുണ്ട്. അവരോടൊക്കെ ഇപ്പോഴും സ്നേഹ ബഹുമാനമാണ്. പിന്നീട് പിണങ്ങേണ്ടി വന്നെങ്കിലും പണ്ട് എനിക്ക് ഒരു നേരത്തെ ഭക്ഷണം തന്നവരാണെന്ന് ഞാൻ ആലോചിക്കും. ഞാൻ വന്ന വഴി മറക്കാത്ത ആളാണെന്നും നാദിറ പറഞ്ഞു.

ജീവിക്കാനും അത് സ്വപ്നം കാണാനും തുടങ്ങീട്ട് അധികം കാലമായില്ല. ആ ഇടത്തു നിന്നും ഈ സ്വപനത്തിലേക്ക് ഇത്ര വേഗം എത്തിച്ചതിൽ പടച്ച റബ്ബിനോട് നന്ദി പറയുന്നു. പിന്ന എല്ലാത്തിനും കരുത്തു തന്ന കുടുംബത്തിനോടും. വളരെ പെട്ടന്ന് തീരുമാനിച്ച ഈ പാലുകാച്ചാൽ പരുപാടിയിൽ എത്തിയ ഒത്തിരി പ്രിയപ്പെട്ടവരുണ്ട്. നന്ദി പറഞ്ഞാൽ അത് നിങ്ങൾക്കും എനിക്കും ബുദ്ധിമുട്ടാകും. അത് കൊണ്ട് അത് ഒഴിവാക്കുന്നു. സൈബർ അക്രമണങ്ങൾ ഇനിയും ഉണ്ടാകട്ടെ. നിങ്ങൾ എന്നെ പറ്റി വൃത്തികേടുകൾ ഇനിയും പറയു. ഞാൻ നിങ്ങക്ക് മുകളിൽ ഉയർന്നു പറന്ന് അത് കണ്ടു ആസ്വദിക്കാം. മഴവില്ല് ആകാശത്തു തന്നെ എന്ന് നേരത്തെ നാദിറ വീടിന്റെ പാല് കാച്ചൽ ച‌ടങ്ങിന് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

More from Filmibeat

Read more about: Nadira Mehrin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X