ആറേഴ് മാസമായി. മോട്ടിവേഷനെന്ന് പറഞ്ഞ് ഇങ്ങനെ കമന്റിടരുത്, തടി കൂടുന്നതിന് പല കാരണങ്ങളുണ്ടാകും: നോറ
തനിക്ക് നേരെ വരുന്ന ബോഡി ഷെയ്മിംഗ് കമന്റുകളോട് പ്രതികരിച്ച് മുൻ ബിഗ് ബോസ് താരം നോറ. അടുത്ത കാലത്തായി തനിക്ക് തുടരെ ഇത്തരം കമന്റുകൾ നേരിടേണ്ടി വരുന്നെന്ന് നോറ പറയുന്നു. കഴിഞ്ഞ ആറേഴ് മാസമായി എന്തെങ്കിലും പോസ്റ്റ് ചെയ്താൽ തടി കൂടിയിട്ടുണ്ട്, നോറയ്ക്ക് മെലിഞ്ഞ ലുക്കാണ് രസം എന്ന് കമന്റ് വരും. നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലായി. ഇത് ബോഡി ഷെയ്മിംഗ് കമന്റല്ല, എന്നാലും ബോറായിട്ടുണ്ട് എന്ന് ചിലർ കമന്റ് ചെയ്യും.
ഇത് കെയർ ആണോ കൺസേൺ ആണോ എന്ന് ഇത്രയും മാസങ്ങളായി എനിക്കൊരു ഐഡിയ കിട്ടിയിട്ടില്ല. ആര്യ-സിബിൻ കല്യാണത്തിന് പോയ സമയത്ത് എനിക്ക് വന്ന കമന്റ് ഉടുമ്പ് വിഴുങ്ങിയത് പോലെ, തവള പോലെയുണ്ട് എന്നൊക്കെയാണ്. ഇങ്ങനെയുള്ള കമന്റുകളൊന്നും എന്നെ ബാധിക്കാറില്ല. പിന്നെ പല കാര്യങ്ങളിലും പ്രതികരിക്കുന്ന ഞാൻ സ്വന്തമായി ബോഡി ഷെയ്മിംഗ് വന്നിട്ട് എന്താണ് മിണ്ടാതിരിക്കുന്നതെന്ന് ചോദ്യത്തിനുള്ള മറുപടിയാണിത്. എനിക്ക് ജിമ്മിൽ പോകണമെന്നുണ്ടെങ്കിൽ ഞാൻ പോകും. പോകേണ്ടെങ്കിൽ പോകില്ല. അതെന്റെ ചോയ്സാണ്. എനിക്ക് തടി കൂടിയാലും തടി കൂടിയിട്ടില്ലെങ്കിലും എന്നെ ഇഷ്ടമാണ്.

ചിലപ്പോൾ ജിമ്മിന് പോയി തടി കുറയ്ക്കും. ചിലപ്പോൾ കുറയ്ക്കാതിരിക്കും. മെലിയണം എന്ന് വെച്ച് പട്ടിണി കിടക്കാൻ എന്നെ കിട്ടില്ല. എനിക്ക് പറ്റുന്ന അത്രയും ഞാൻ ഫുഡ് കഴിക്കും. കാരണം എനിക്ക് ഭക്ഷണം കഴിക്കുന്നത് വളരെ ഇഷ്ടമാണ്. ഒരാൾ തടി കൂടുന്നതിന് പല കാരണങ്ങളുണ്ടാകും. ഹെൽത്ത് ഇഷ്യൂസ് ആകാം, സ്ട്രസ് ആകാം, പിസിഒഡി ആകാം.
എന്നോട് പറഞ്ഞത് പറഞ്ഞു. നിങ്ങൾക്ക് ഒരാൾ തടി കൂടിയത് ബോറായി തോന്നുന്നുണ്ടെങ്കിൽ വീഡിയോ സ്കിപ് ചെയ്യുക. മോട്ടിവേഷനാണെന്ന് പറഞ്ഞ് ഇങ്ങനെ കമന്റടിക്കുന്നതിന് പകരം സ്കിപ് ചെയ്യുക. ഇത്തരം കാര്യങ്ങൾ ഞാൻ കാര്യമാക്കുന്നില്ലെന്നും നോറ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം. ബിഗ് ബോസ് ആറാം സീസണിൽ മത്സരാർത്ഥിയായിരുന്നു നോറ. ആ സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർത്ഥികളിൽ ഒരാൾ. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നോറ.
ബോഡി ഷെയ്മിംഗ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കെയാണ് നോറയുടെ പ്രതികരണം. കഴിഞ്ഞ ദിവസം നടി ഗൗരി കിഷൻ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. തന്റെ പുതിയ ചിത്രം അദേഴ്സിന്റെ പ്രസ് മീറ്റിനെത്തിയതായിരുന്നു ഗൗരി കിഷൻ. ഒരു മാധ്യമപ്രവർത്തകൻ ഗൗരി കിഷന്റെ ഭാരത്തെക്കുറിച്ച് ചോദിച്ചു. ഇതിനെ ഗൗരി കിഷൻ വിമർശിച്ചു. ഇതോടെ ഈ മാധ്യമപ്രവർത്തകനും ഗൗരിയും തമ്മിൽ വാഗ്വാദമുണ്ടായി. നിരവധി മാധ്യമപ്രവർത്തകരും ഗൗരിക്കെതിരെ തിരിഞ്ഞു. എന്നാൽ ഗൗരി വിട്ടുകൊടുത്തില്ല. സംഭവം വലിയ ചർച്ചയായി. സിനിമാ സംഘടനകൾ ഗൗരി കിഷനെ പിന്തുണച്ച് രംഗത്ത് വന്നു. വിവാദമായതോടെ മാധ്യമപ്രവർത്തകൻ ക്ഷമാപണം നടത്തി. നിരവധി പേരാണ് ഗൗരി കിഷനെ പിന്തുണച്ച് രംഗത്ത് വന്നത്.


Click it and Unblock the Notifications











