ഭാര്യ രശ്മിയുമായി മൂന്ന് മാസത്തെ പ്രണയം, 24-ാം വയസിലായിരുന്നു വിവാഹം! പ്രണയത്തെ കുറിച്ച് പാഷാണം ഷാജി

ബിഗ് ബോസ് താരമാവുന്നതിന് എത്രയോ മുന്‍പ് തന്നെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളായി മാറിയ നടനാണ് പാഷാണം ഷാജി. സാജു നവോദയ എന്ന പേരില്‍ നിന്നും പാഷാണം ഷാജി ആയതിനെ കുറിച്ച് പല അഭിമുഖത്തിലും താരം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ യഥാര്‍ഥ പേര് പോലും മറന്ന് പോയ കഥ പറഞ്ഞെത്തിയ ഷാജി ഇപ്പോള്‍ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെയാണ് പറയുന്നത്.

ഭാര്യ രശ്മിയുമായിട്ടുള്ള സ്‌നേഹബന്ധത്തെ കുറിച്ച് ബിഗ് ബോസില്‍ നിന്നും വാതോരാതെ സംസാരിച്ചിരുന്നു. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ 24-ാം വയസിലെ തന്റെ വിവാഹത്തെ കുറിച്ചും ഭാര്യ രശ്മിയുമായി പ്രണയം ആരംഭിച്ചത് എങ്ങനെയാണെന്നുമൊക്കെ പറഞ്ഞിരിക്കുന്നത്. അതുപോലെ പാചകത്തിലുള്ള നൈപുണ്യം വീട്ടില്‍ നിന്ന് കിട്ടിയതാണെന്നും ഷാജി പറയുന്നു.

പ്രണയത്തെ കുറിച്ച് പാഷാണം ഷാജി

ഞങ്ങള്‍ രണ്ട് പേരും സ്വന്തമായിട്ടെടുത്ത തീരുമാനമാണ് വിവാഹം. അതില്‍ യാതൊരു കുഴപ്പവുമില്ല. ഞങ്ങള്‍ ഹാപ്പിയാണ്. ആദ്യമൊക്കെ പെട്ടെന്ന് ദേഷ്യം പിടിക്കുന്ന ആളായിരുന്നു ഞാന്‍. 24-ാം വയസില്‍ വിവാഹം കഴിച്ചു. പക്വതയില്ലാത്ത കാലത്ത് വിവാഹം കഴിച്ചതിനാല്‍ പെട്ടെന്നായിരിക്കും തീരുമാനങ്ങളെടുക്കുന്നത്. പിന്നീടാണ് അത് തെറ്റാണെന്ന് ബോധ്യമാവുന്നത്. കല്യാണത്തിന് വേണ്ടി താന്‍ കട്ടിയുള്ള മീശയൊക്കെ വളര്‍ത്തിയിരുന്നു. അന്ന് മീശയൊന്നും ഇല്ലായിരുന്നു എങ്കിലും കുറച്ച് കഷ്ടപ്പെട്ട് വളര്‍ത്തി.

Recommended Video

bigg boss fame rajit and team's reunion | FilmiBeat Malayalam
പ്രണയത്തെ കുറിച്ച് പാഷാണം ഷാജി

കളിച്ച് നടക്കേണ്ട പ്രായത്തില്‍ ഞാന്‍ കുടുംബനാഥനായി. എങ്കിലും ഞാനിങ്ങനെ കളിച്ച് നടക്കുകയായിരുന്നു. പിന്നെ ദേഷ്യമായിരുന്നു കൂടുതലും ഉണ്ടായിരുന്നത്. അതൊക്കെ മാറി. ഇതുവരെ ഭാര്യ രശ്മി ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. പത്തൊന്‍പത് വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. പ്രേമിച്ച് നടക്കുന്ന കാലത്തെങ്കിലും എല്ലാ പെണ്‍കുട്ടികളും ഇഷ്ടമാണെന്ന് പറയില്ലേ. എന്നാല്‍ രശ്മി അങ്ങനെ പറഞ്ഞിട്ടില്ല. ഇപ്പോള്‍ ഞാന്‍ അങ്ങോട്ട് പറയുമെങ്കിലും അദ്ദേഹം പറയാറില്ലെന്ന് തമാശയായി രശ്മിയും പറയുന്നു. എല്ലാം മാറി മറിഞ്ഞു. ഭയങ്കര പ്രണയമൊന്നും ആയിരുന്നില്ല.

പ്രണയത്തെ കുറിച്ച് പാഷാണം ഷാജി

ആകെ മൂന്ന് മാസമേ പ്രണയിച്ചിട്ടുള്ളു. ഈ മൂന്ന് മാസത്തില്‍ എത്ര ശനിയും ഞായറും ഉണ്ടോ, അത്രയും ദിവസമാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്. പിന്നെ ആര്‍മിയില്‍ രശ്മി അഡ്മിഷന് പോവുന്ന സമയത്ത് ഞാനും കൂടെ പോയി. പിറ്റേ ദിവസം ഇവള് പറയുന്നു, നമ്മള് ഇന്നലെ പോയത് ചേച്ചിയമ്മയുടെ മകന്‍ അറിഞ്ഞു. അതൊരു വിഷയമാവുമെന്ന്. വിഷയമായെങ്കില്‍ അപ്പോള്‍ ഞാന്‍ കെട്ടിക്കോളാമെന്ന് ചുമ്മ പറഞ്ഞു. അത് കേട്ടിട്ടും രശ്മിയുടെ ഭാഗത്ത് നിന്നും കൂടുതല്‍ പ്രതികരണം ഒന്നും വന്നില്ല. വെറുതേ എറിഞ്ഞ് നോക്കിയതാണ്. അതങ്ങ് ഏറ്റൂ. പിന്നെ സീരിയസായി പറഞ്ഞു.

 പ്രണയത്തെ കുറിച്ച് പാഷാണം ഷാജി

ചെറിയ പ്രായം മുതല്‍ പാചകം ചെയ്ത് പരിചയമുണ്ടെന്നുള്ള കാര്യം പാഷാണം ഷാജി പറയുന്നു. വീട്ടില്‍ എന്തെങ്കിലും സ്‌പെഷ്യലായി ഉണ്ടാക്കുന്നത് താനാണ്. എന്റെ വീട്ടില്‍ ഒരു സദ്യ ഉണ്ടാക്കുന്നത് പോലെയാണ് ഭക്ഷണം ഉണ്ടാക്കുക. പത്ത, പന്ത്രണ്ട് പേരുണ്ട്. അവര്‍ക്കെല്ലാം ഉണ്ടാക്കുന്നതിന് ഒരു കണക്കുണ്ട്. ഇപ്പോള്‍ എവിടെ ചെന്നാലും ഞാന്‍ ഉണ്ടാക്കുമെന്ന് പറഞ്ഞ് ഏറ്റെടുക്കും. ആദ്യമായി രശ്മി വീട്ടിലെത്തിയപ്പോള്‍ ഞങ്ങളുടെ ചോറും കലം കണ്ട് പേടിച്ച് പോയി. നാല് പേരുള്ള വീട്ടില്‍ നിന്നാണ് താന്‍ അവിടെ എത്തിയതെന്ന് രശ്മി പറയുന്നു.

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X