ത്രോബാക്ക് ചിത്രവുമായി പവന്‍ ജിനോ! കമന്റുമായി ലാവണ്യയും! ഏറ്റെടുത്ത് ആരാധകര്‍

By Prashant V R

ബിഗ് ബോസ് രണ്ടാം സീസണിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് പവന്‍ ജിനോ തോമസ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയിലേക്ക് എത്തിയ താരം വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബിഗ് ബോസ് വീട്ടിലുണ്ടായത്. ഷോയിലെത്തിയത് മുതല്‍ രജിത്ത് കുമാറിനൊപ്പം നിന്നുകൊണ്ടാണ് പവന്‍ ഗെയിം കളിച്ചത്. ഇത് പവന് പുറത്തുനിന്നുളള പിന്തുണ വര്‍ദ്ധിക്കാന്‍ കാരണമായിരുന്നു. ബിഗ് ബോസ് ഹൗസിലെ കലിപ്പന്‍ എന്ന് അധികപേരും അഭിപ്രായപ്പെട്ട താരം കൂടിയാണ് പവന്‍.

pavanjinothomas

അപ്രതീക്ഷിതമായി വന്ന നടുവേദന കാരണമായിരുന്നു പവന് ബിഗ് ബോസില്‍ നിന്നും പിന്മാറേണ്ടി വന്നത്. ബിഗ് ബോസ് കഴിഞ്ഞ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു പവന്‍. തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടെല്ലാം താരം എത്താറുണ്ട്. പവനെ പോലെ തന്നെ ഭാര്യ ലാവണ്യയും ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതയാണ്.

ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് ലാവണ്യയെക്കുറിച്ചും പവന്‍ മനസുതുറന്നിരുന്നു. ലാവണ്യ നല്‍കുന്ന പിന്തുണയെക്കുറിച്ചായിരുന്നു അന്ന് പവന്‍ പറഞ്ഞത്. ബിഗ് ബോസ് കഴിഞ്ഞ ശേഷം ലാവണ്യക്കൊപ്പമുളള ചിത്രങ്ങളും പവന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. ബിഗ് ബോസിന് പിന്നാലെ തന്റെ ആരാധകരുമായി സംവദിക്കുകയും ചെയ്തിരുന്നു താരം.

പവന്‍ ജിനോയുടെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു, ഇത്തവണ തന്റെ പഴയൊരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരം എത്തിയത്. പിന്നാലെ കമന്റുകളുമായി ആരാധകരും എത്തി. ചിത്രം പഴയതാണെന്ന് തോന്നില്ലെന്നും അന്നും ഇന്നുമെല്ലാം ഒരുപോലെയാണെന്നുളള തരത്തിലാണ് കമന്റുകള്‍ വന്നിരിക്കുന്നത്. ആരാധകര്‍ക്കൊപ്പം ഭാര്യ ലാവണ്യയും പവന്റെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരുന്നു.

ഹൃദയത്തിന്റെ ഇമോജിയുമായിട്ടാണ് ലാവണ്യ എത്തിയത്. മോഡലിംഗ് രംഗത്ത് തിളങ്ങിയ ശേഷമാണ് പവന്‍ ബിഗ് ബോസിലേക്ക് എത്തിയിരുന്നത്. സിനിമയും താല്‍പര്യമുളള മേഖലയാണെന്ന് ബിഗ് ബോസിലുളള സമയത്ത് പവന്‍ തുറന്നുപറഞ്ഞിരുന്നു. രജിത്ത് കുമാര്‍ പുറത്തായ ശേഷം സ്വീകരിക്കാന്‍ പവന്‍ എയര്‍പോര്‍ട്ടിലെത്തിയത് മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X