Just In
- 19 min ago
കലാഭവന്‍ മണിയുടെ വീടിന് മുകളില്‍ അദൃശ്യനായ ഒരാള്‍ നില്ക്കുന്നു; സത്യമെന്താണെന്ന് പറഞ്ഞ് സഹോരന് രംഗത്ത്
- 50 min ago
ബിഗ് ബോസ് 3യിലെ വിജയി അദ്ദേഹമെന്ന് ദയ അശ്വതി, മോഹന്‍ലാലും ചാനലും തീരുമാനിക്കുന്നതോയെന്ന് വിമര്‍ശനം
- 1 hr ago
യോദ്ധയിലെ വേഷം സ്വീകരിക്കാന്‍ കാരണം മോഹന്‍ലാലും ജഗതി ശ്രീകുമാറും, ഉര്‍വശിയുടെ തുറന്നുപറച്ചില്‍ വൈറല്‍
- 13 hrs ago
സിനിമയില്‍ അവസരം കുറഞ്ഞതുകൊണ്ടാണ് ഫോട്ടോഷൂട്ടെന്ന് പറഞ്ഞു, എനിക്ക് അങ്ങനെ ചെയ്യേണ്ട കാര്യമില്ല
Don't Miss!
- Automobiles
എംപിവി ശ്രേണിയില്‍ വിപണി വിഹിതം മെച്ചപ്പെടുത്തി മാരുതി; താങ്ങായി എര്‍ട്ടിഗ, XL6 മോഡലുകള്‍
- News
സംസ്ഥാന ബജറ്റ് 2021: നൈപുണ്യ വികസന പദ്ധതിക്കായി കുടുംബശ്രീക്ക് അഞ്ച് കോടി രൂപ!!
- Finance
സംസ്ഥാന ബജറ്റ്: സര്‍വകലാശാലകളില്‍ 1,000 പുതിയ തസ്തികകള്‍ സൃഷ്ടിക്കും; നവീകരണത്തിന് 2,000 കോടി
- Sports
IND vs AUS: നട്ടുവാണ് താരം, കുറിച്ചത് അപൂര്‍വ്വ റെക്കോര്‍ഡ്- ഇന്ത്യയുടെ ഒരാള്‍ക്കു പോലുമില്ല!
- Lifestyle
മകര മാസത്തില്‍ നേട്ടം മുഴുവന്‍ ഈ നക്ഷത്രക്കാര്‍ക്ക്
- Travel
ആനത്താരയിലൂടെ നടന്ന് കാടുകയറാം... പൊതുജനങ്ങള്‍ക്കായി ട്രക്കിങ് തുടങ്ങി പീച്ചി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കാമുകനെ ഞാനിപ്പോള്‍ സ്തുതിക്കുന്നു; ബിഗ് ബോസില്‍ ഒറ്റപ്പെട്ടതിന് പിന്നാലെ പ്രണയം പറഞ്ഞ് നടി
ബിഗ് ബോസ് ഷോ യിലത്തുന്ന താരങ്ങളെ കുറിച്ച് അതുവരെ അറിയാത്ത പല കഥകളും ഷോ യിലൂടെ പുറത്ത് വരാറുണ്ട്. അടുത്തിടെ ഹിന്ദി ബിഗ് ബോസ് പതിനാലാം സീസണിലെ മത്സരാര്‍ഥി പവിത്ര പുണ്യയെ കുറിച്ചും സമാനമായ ചില വിവരങ്ങള്‍ വന്നിരുന്നു. പവിത്രയുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് മുന്‍ കാമുകന് തന്നെയാണ് ആദ്യം പറയുന്നത്. പിന്നാലെ കൂടുതൽ വിവരങ്ങൾ ഓരോന്നായി വന്നു.
നാഗിന് 13 സീരിയലിലെ നായിക കൂടി ആയി പവിത്രയ്ക്ക് ബിഗ് ബോസിലൂടെ വലിയ ജനപ്രീതിയാണ് ലഭിച്ചത്. എന്നാല്‍ തുടക്കത്തിലുണ്ടായിരുന്ന പിന്തുണ മാറി ഇപ്പോൾ വീടിനുള്ളില്‍ നടി ഒറ്റക്കായി. ആദ്യം മുതല്‍ പവിത്രയുടെ സുഹൃത്തുക്കളായി ഉണ്ടായിരുന്നവര്‍ പതിയെ നടിയുടെ ശത്രുക്കളായി മാറി. കഴിഞ്ഞ എപ്പിസോഡില്‍ ക്യാപ്റ്റനായ കവിതയോട് നടി ഇക്കാര്യം പറഞ്ഞിരുന്നു. അതിനൊപ്പം തന്റെ പ്രണയം എത്ര കാലം ഉണ്ടായിരുന്നു എന്നത് കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്.
2015 ലാണ് താനും കാമുകനും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുന്നത്. 2018 വരെ ഞങ്ങള്‍ ഒന്നിച്ചായിരുന്നു. പ്രണയം വേര്‍പിരിഞ്ഞതോടെ അദ്ദേഹമിനി ജീവിതത്തില്‍ ഞാനല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ചു. ബിഗ് ബോസിലേക്ക് വരുന്നതിന് തൊട്ട് മുന്‍പ് വരെ ഞാന്‍ അദ്ദേഹത്തെ പോയി കണ്ട് കുറ്റസമ്മതം നടത്തിയിരുന്നു. അവനെ ഓര്‍ക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തില്‍ ഇല്ലെന്നും പവിത്ര പറയുന്നു.
ഇത്രയും സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ക്കിടയിലെ പ്രശ്നം എന്തായിരുന്നുവെന്ന് കവിത തിരിച്ച് ചോദിച്ചു. കാമുകന് തന്നെ കുറിച്ച് തെറ്റിദ്ധാരണയും സംശയവും വന്നതാണ് കാരണമെന്നായിരുന്നു അതിനുള്ള ഉത്തരം. ഞാന്‍ അദ്ദേഹത്തെ സ്തുതിക്കുകയാണ്. കാരണം എന്റെ ഭാഗത്ത് നില്‍ക്കുകയും ഒരിക്കല്‍ പോലും മോശമായി പെരുമാറുകയോ ചെയ്യാത്ത ഏകവ്യക്തി അദ്ദേഹമാണ്. ഞാനും അവന് വേണ്ടി അതുപോലെയായിരുന്നു.
സല്മാന് ഖാന് അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ പതിനാലം സീസണാണ് ഇപ്പോള്‍ നടക്കുന്നത്. ഈ സീസണിലെ ശക്തരായ മത്സരാര്ഥികളില് ഒരാള്‍ പവിത്രയാണ്. പവിത്രയുടെ മുന്കാമുകൻ പരസ് ചബ്രയാണ് ആദ്യം ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. താനുമായി പ്രണയത്തിലായിരുന്ന സമയത്ത് പവിത്ര വിവാഹിതയാണെന്ന് പറഞ്ഞിരുന്നില്ല. അവളുടെ ഭര്‍ത്താവ് മെസേജ് അയച്ചപ്പോഴാണ് താന്‍ ഇക്കാര്യം അറിയുന്നതെന്നും പരസ് പറഞ്ഞു.