ബിഗ് ബോസില്‍ നിന്നുള്ള നടിയുടെ പ്രണയം കണ്ട് പ്രതികരണവുമായി ഭര്‍ത്താവ്; പ്രണയകഥ വൈറലാവുന്നു

ഹിന്ദി ബിഗ് ബോസ് താരമായിരുന്ന നടി പവിത്ര പുണ്യയുടെ പ്രണയവും വിവാഹങ്ങളുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. ഇപ്പോള്‍ സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്ന പതിനാലാം സീസണിലെ മത്സരാര്‍ഥിയായിരുന്നു പവിത്ര. 57 ദിവസത്തോളം ഷോ യില്‍ നിന്നതിന് ശേഷമാണ് നടി പുറത്ത് പോകുന്നത്. എന്നാല്‍ പവിത്രിയുടെ വിവാഹബന്ധം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ബിഗ് ബോസ് ഹൗസില്‍ നിന്ന് മറ്റൊരു ബിഗ് ബോസ് താരമായ ഐജ്ജാസ് ഖാനുമായി ഇഷ്ടം പ്രകടിപ്പിച്ചതിന് ശേഷം നടി പിന്മാറിയിരുന്നു. കുറേ കാലത്തിന് ശേഷം എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടുവെന്നും നിന്റെ അച്ഛനെ കണ്ട് വിവാഹക്കാര്യം സംസാരിക്കാണെന്ന് ഐജ്ജാസ് പവിത്രയോട് പറഞ്ഞിരുന്നു. ക്യാമറയ്ക്ക് പുറകില്‍ ഇരുവരും പ്രണയത്തിലായിരിക്കുമെന്ന് ബോൡവുഡ് മാധ്യമങ്ങള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

pavitra-punia

പവിത്രയെ താന്‍ വിവാഹം കഴിച്ചതാണെന്ന് അവകാശപ്പെട്ട് കൊണ്ട് സുമിത് മഹേശ്വരി എന്നൊരു ഹോട്ടല്‍ ബിസിനസുകാരന്‍ രംഗത്ത് വന്നിരിക്കുകയാണ്. പവിത്രയുടെ ബിഗ് ബോസില്‍ നിന്നുള്ള പ്രണയം കണ്ടപ്പോള്‍ തന്റെ കടുംബം ഞെട്ടി പോയി. താന്‍ ഭര്‍ത്താവ് ആയിരിക്കേ പരസ് ചബ്ര, പ്രതിക് സെഹജപാല്‍, വ്യവസായിയായ ഒരാള്‍ അടക്കം നാല് പേരുമായി അവര്‍ക്ക് ബന്ധം ഉണ്ടായിരുന്നതായിട്ടും അദ്ദേഹം ആരോപിക്കുന്നു.

അവളുമായിട്ടുള്ള വിവാഹബന്ധം അവസാനിപ്പിക്കാന്‍ പോവുകയാണ്. അതിന് ശേഷം ഐജാസുമായിട്ടുള്ള ബന്ധം തുടര്‍ന്നോട്ടെ എന്നും സുമിത് പറയുന്നു. നേരത്തെ നടന്‍ പരസ് ചബ്രയും സമാനമായ ആരോപണവുമായി എത്തിയിരുന്നു. താനുമായി പ്രണയത്തിലായിരുന്ന സമയത്ത് പവിത്ര വിവാഹിതയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് പരസ് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X