For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പണി ശരിക്കും പാളിയെന്ന് പേളി! നീരജ് മാധവിന്റെ ചലഞ്ച് ഏറ്റെടുത്ത് നടി! വൈറല്‍ വീഡിയോ

  |

  നടിയായും അവതാരകയായും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പേളി മാണി. പേളിയുടെതായി വന്ന പരിപാടികള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ബിഗ് ബോസില്‍ എത്തിയ ശേഷമുളള നടിയുടെ പ്രണയവും വിവാഹവുമെല്ലാം നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പേളിയെ പോലെ തന്നെ ശ്രീനിഷ് അരവിന്ദും ഇപ്പോള്‍ മലയാളികളുടെ ഇഷ്ട താരമാണ്.

  ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പലപ്പോഴും തരംഗമാകാറുണ്ട്. അടുത്തിടെ പേളിഷിന്റെതായി വന്ന വെബ് സീരിസും ആരാധകര്‍ ഏറ്റെടുത്തിരുന്നു. മില്യണ്‍ കണക്കിന് ആളുകളാണ് ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടത്.

  ലോക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവായിരുന്ന താരമായിരുന്നു പേളി മാണി. മോട്ടിവേഷണല്‍ വീഡിയോയും, കോമഡി വീഡിയോകളുമൊക്കെയായി നടി എപ്പോഴും എത്താറുണ്ട്. വിവാഹ ശേഷം അടുത്തിടെ മിനിസ്‌ക്രീന്‍ രംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു താരം. ഒരു തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ആദ്യം എത്തിയ താരം പിന്നീട് ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി എന്ന റിയാലിറ്റി ഷോയുമായി മലയാളത്തിലും എത്തി.

  പേളിക്കൊപ്പം തന്നെ ശ്രീനിഷ് അരവിന്ദും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാണ്. സീരിയലുകളിലൂടെയാണ് ശ്രീനി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്താറുളളത്. പേളി മാണിയുടെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടന്‍ നീരജ് മാധവിന്റെ ഡാന്‍സ് ചലഞ്ച് ഏറ്റെടുത്തുകൊണ്ടായിരുന്നു നടി എത്തിയത്.

  Alvin Anthony's reply to Neeraj Madhav's Claims

  നീരജ് മാധവിന്റെതായി പുറത്തിറങ്ങിയ പണി പാളില്ലോ എന്ന പാട്ട് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. "ആയായോ പണി പാളില്ലോ രാരീരാരം പാടിയുറക്കാന്‍ ആരും ഇല്ലല്ലോ" എന്നു തുടങ്ങുന്ന പാട്ടുമായിട്ടാണ് നീരജ് എത്തിയിരുന്നത്. റാപ് സോംഗ് പുറത്തിറങ്ങി നിമിഷ നേരങ്ങള്‍ക്കുളളിലാണ് ഒരു മില്യണിലധികം കാഴ്ചക്കാരെ പാട്ടിന് ലഭിച്ചത്.

  ലൂക്ക ടീമിലെ രണ്ട് പേര്‍ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് വിഷമമായി! വെളിപ്പെടുത്തി അഹാന

  പിന്നാലെയാണ് പണി പാളി ഡാന്‍സ് ചലഞ്ചുമായി നീരജ് സഹതാരങ്ങളെയും ആരാധകരെയുമെല്ലാം വെല്ലുവിളിച്ചത്. നീരജ് മാധവ് തന്നെയാണ് പാട്ടിന്റെ വരികള്‍ എഴുതിയും ആലപിച്ചും എത്തിയിരിക്കുന്നത്. നീരജിന്റെ വെല്ലുവിളി സ്വീകരിച്ചാണ് ഡാന്‍സുമായി പേളി എത്തിയത്. പണി പാളി സോംഗിന്റെ പേളി വേര്‍ഷന്‍ കൂടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

  മൂന്ന് തലമുറകള്‍! അച്ഛന്റെ ചിത്രത്തിനൊപ്പം പൃഥ്വിയും ഇന്ദ്രനും മക്കളും! പങ്കുവെച്ച് സുപ്രിയ

  പേളിയുടെ വീഡിയോയ്ക്ക് പിന്നാലെ അഭിനന്ദിച്ച് നീരജ് മാധവ് എത്തിയിരുന്നു. വീഡിയോ പങ്കുവെച്ച് പേളി മാണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു. പണി ശരിക്കും പാളി നീരജിന്റെ ചലഞ്ച് ഏറ്റെടുക്കുന്നു എന്ന് കുറിച്ച താരം ശ്രീനിഷ്, ദീപ്തി സതി, ജസ്റ്റിന്‍, ബീബര്‍, അനുപമ പരമേശ്വരന്‍ തുടങ്ങിയവരെ ചലഞ്ച് ചെയ്യുകയും ചെയ്തിരുന്നു.

  നയന്‍താര അറിയാത്ത ആ രഹസ്യം! ലേഡീ സൂപ്പര്‍സ്റ്റാറിനെക്കുറിച്ച് ചാര്‍മിളയുടെ വെളിപ്പെടുത്തല്‍

  വീഡിയോ

  Read more about: pearle maaney neeraj madhav
  English summary
  Bigg Boss Fame Pearle Maaney Accepted neeraj madhav's dance challenge
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X