For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളിയുടെ കുഞ്ഞുവാവ മാര്‍ച്ചിലെത്തും! അച്ഛനാവുന്നതിന്റെ ത്രില്ലിലാണ് ശ്രീനി, തുറന്ന് പറഞ്ഞ് താരം

  |

  സ്വന്തം പ്രണയം സ്‌ക്രീനിന് മുന്നില്‍ നിന്നും ആരംഭിച്ച് പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്ന പുസ്തകം പോലെ ജീവിക്കുകയാണ് താരദമ്പതിമാരായ ശ്രീനിഷ് അരവിന്ദും പേളി മാണിയും. ബിഗ് ബോസ് മലയാളം ഒന്നാം സീസണിലൂടെ ആരംഭിച്ച ഇവരുടെ പ്രണയം വലിയ ചര്‍ച്ചാക്കപ്പെട്ടിരുന്നു. പ്രണയം തുറന്ന് പറഞ്ഞ് രണ്ട് വര്‍ഷം കഴിയുമ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങള്‍.

  പേളി ഗര്‍ഭിണിയാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് താരങ്ങള്‍ തന്നെ പുറംലോകത്തെ അറിയിച്ചത്. പിന്നാലെ കുഞ്ഞതിഥി വരുന്നതിനെ കുറിച്ചുള്ള രസകരമായ ഓരോ വിശേഷങ്ങളും ശ്രീനിയും പേളിയും പങ്കുവെച്ചിരുന്നു. ഗർഭകാലം അത്ര സുഖകരമായ കാര്യമല്ലെന്നും എന്നാൽ താനിപ്പോൾ അത് ആസ്വദിക്കുകയാണെന്നും പറയുകയാണ് പേളി...

  ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു സെല്‍ഫി വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പേളി ആരാധകരോട് പറഞ്ഞത്. 'രണ്ട് വര്‍ഷം മുന്‍പ് ഈ ദിവസമാണ് ഞങ്ങള്‍ പ്രൊപ്പോസ് ചെയ്തത്. ഇന്ന് ദൈവാനുഗ്രഹം നിറഞ്ഞൊരു കാര്യം അവനിലൂടെ എന്റെയുള്ളില്‍ വളരുന്നു. ശ്രീനിഷ് നിന്നെ ഞാന്‍ സ്നേഹിക്കുന്നു' എന്നാണ് പേളി പറഞ്ഞത്. വീഡിയോയില്‍ കുഞ്ഞ് വയറ് വ്യക്തമാക്കുന്ന വിധം കാണിക്കുകയും ചെയ്തു. പിന്നാലെ ആശംസകളുമായി ആരാധകരും എത്തി.

  പേളി മൂന്ന് മാസം ഗര്‍ഭിണിയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്. മിക്കവാറും എല്ലാ ദിവസങ്ങളിലും എറിഞ്ഞ് കളയുകയാണ് ഞാന്‍. ഛര്‍ദ്ദിക്കുന്നതാണ് ഇപ്പോഴത്തെ പുതിയ പരിപാടി. രാവിലെയുണ്ടാവുന്ന രോഗങ്ങളോട് നേരിടാന്‍ താന്‍ വളരെയധികം ബുദ്ധിമുട്ടുകയാണെന്നും ഭക്ഷണം കഴിക്കുമ്പോഴെല്ലാം അത് നീണ്ട് നില്‍ക്കുമെന്നും പേളി പറയുന്നു. ശ്രീനിഷ് അച്ഛനാകുന്നതിന്റെ എല്ലാ സന്തോഷത്തിലുമാണ്. ശ്രീനിഷ് നായകനാവുന്ന സത്യ എന്ന പെണ്‍കുട്ടിയുടെ ചിത്രീകരണത്തില്‍ നിന്നും ഇടവേള ലഭിക്കുമ്പോഴെല്ലാം അദ്ദേഹം ഇവിടെയുണ്ടാവും.

  പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി

  കൊവിഡ് 19 ന്റെ മുന്‍കരുതലിന്റെ ഭാഗമായി ഞാന്‍ ചിത്രീകരണത്തിനൊന്നും പോകുന്നില്ല. എന്നാല്‍ വീട്ടില്‍ നിന്നും ചെറിയ വീഡിയോ കോള്‍ ചെയ്യുകയാണിപ്പോള്‍. ഞങ്ങളുടെ കുഞ്ഞ് മാര്‍ച്ചിലായിരിക്കും എത്തുക എന്ന് കൂടി പേളി വ്യക്തമാക്കിയിരിക്കുകയാണ്. പേളിയും ശ്രീനിഷും ചേര്‍ന്ന് അവസ്ഥ എന്ന പേരില്‍ ഒരു സീരിസ് തുടങ്ങിയിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ അത് അവസാനിപ്പിച്ചു. ചിത്രീകരണം തുടങ്ങിയതിന് ശേഷമാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം അറിഞ്ഞതെന്നാണ് പേളി പറയുന്നത്. കുഞ്ഞിന്റെ ആരോഗ്യത്തിനും നല്ലതല്ലാത്തത് കൊണ്ട് അധികം ആളുകളുമായി ഇടപഴകേണ്ടെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. അതാണ് നല്ലതെന്ന് തോന്നുന്നു. സുരക്ഷിത്വമുള്ള അവസ്ഥയിലെത്തുമ്പോള്‍ ഞങ്ങള്‍ വീണ്ടും ചിത്രീകരണം തുടങ്ങുമെന്ന് കൂടി പേളി വ്യക്തമാക്കി.

  ഗര്‍ഭാവസ്ഥയിലായിരിക്കുന്നതിനാല്‍ നിലവില്‍ ഏറ്റെടുത്ത പ്രോജക്ടുകളെല്ലാം മന്ദഗതിയിലാണെന്ന് കൂടി താരം സൂചിപ്പിച്ചു. ഇപ്പോള്‍ ഞാന്‍ ഇതൊക്കെ ആസ്വദിക്കുന്നതിനാല്‍ മറ്റ് കാര്യങ്ങളെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല. ഇപ്പോഴുള്ള അസ്വസ്ഥകള്‍ മാറി രസകരമായ കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. കുഞ്ഞുമായി ആശയവിനിമയം നടത്തുകയാണ് ഞാനിപ്പോള്‍. മമ്മയെ പോലെ ഇതൊന്നും വലിച്ചെറിയാന്‍ അനുവദിക്കരുതെന്ന് കുഞ്ഞിനോട് പറയുകയാണ്.

  മമ്മിയുടെ നാടന്‍ ഭക്ഷണമാണ് തനിക്കേറ്റവും പ്രിയപ്പെട്ടത്. മത്സ്യം എനിക്ക് ഏറെ ഇഷ്ടമായിരുന്നു. എന്നാലിപ്പോള്‍ അത് എനിക്ക് പിടിക്കുന്നില്ല. ചിക്കന്‍ കഴിക്കുന്നതില്‍ കുഴപ്പമില്ല. അതിനൊപ്പം ഓറഞ്ച്, തക്കാളി, മാമ്പഴം, പച്ചക്കറികള്‍ എല്ലാം ആസ്വദിച്ച് കഴിക്കുന്നുണ്ട്. വീട്ടിലെല്ലാവരും ഇപ്പോള്‍ ആഘോഷത്തിന്റെ മൂഡിലാണ്. എന്റെ ബിഗ് ബോസ് കുടുംബത്തോട് ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല. എല്ലാവരും ചോദിച്ച് കൊണ്ടിരിക്കുന്നതിനാലാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതെന്ന് പേളി പറയുന്നു.

  English summary
  Bigg Boss Fame Pearle Maaney And Srinish Aravind Are Expecting The Baby In March
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X