കിളി പണ്ടേ പോയിരുന്നോ എന്ന് പേളിയോട് ആരാധകന്‍! വൈറലായി നടിയുടെ മറുപടി
അവതാരകയായും നടിയായുമൊക്കെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് പേളി മാണി. ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് പേളി എല്ലാവരുടെയും ഇഷ്ടതാരമായത്. അവതാരകയ്ക്ക് പുറമെ നല്ലൊരു മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ് താനെന്ന് പേളി തെളിയിച്ചിട്ടുണ്ട്. പേളി മാണിയുടെതായി വരാറുളള മിക്ക സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്.
പേളിയുടെതായി വന്ന പുതിയ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. സഹോദരി റേച്ചല്‍ മാണിക്കൊപ്പമുളള ഒരു പഴയകാല ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി എത്തിയത്. അഭിപ്രായങ്ങള്‍ വായിക്കുമ്പോള്‍ എന്റെ മുഖം. എന്റെ അരികില്‍ ഇരിക്കുന്നയാള്‍ എന്റെ മനസ്സാക്ഷി എന്നാണ് അനിയത്തിക്കൊപ്പമുളള കുട്ടിക്കാല ചിത്രത്തിന് താഴെ പേളി കുറിച്ചിരിക്കുന്നത്.

പിന്നാലെ കമന്റുമായി ശ്രീനിഷും എത്തിയിരുന്നു, കുട്ടാ നിന്റെ ബെര്‍ത്ത്‌ഡേ വല്ലതും ആണോ കൊറേ പേര് നിന്നെ ടാഗ് ചെയ്യുന്നുണ്ടല്ലോ എന്നായിരുന്നു ശ്രീനിഷിന്റെ കമന്റ്. പിന്നാലെ ശ്രീനിഷ് ഫാന്‍പേജിന്റെതായി വന്ന കമന്റും വൈറലായിരുന്നു. കിളി അപ്പോഴെ പോയിരുന്നോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.

ഇതിന് മറുപടിയായി ജനിച്ചത് മുതലേ കിളി അല്‍പ്പം കുറവാണ് എന്നായിരുന്നു പേളിയുടെ കമന്റ്. ശ്രീനിഷിന് പുറമെ പേളിയുടെ ചിത്രത്തിന് താഴെ ഷിയാസ് കരീം, റേച്ചല്‍ മാണി, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും കമന്റുകളുമായി എത്തിയിരുന്നു. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ആക്ടീവായിരുന്ന താരമാണ് പേളി മാണി.

പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ച് പേളി എത്തിയിരുന്നു. പേളിയുടെതായി വരാറുളള മോട്ടിവേഷണല്‍ വീഡിയോകളും മിക്കപ്പോഴും ശ്രദ്ധേയമാകാറുണ്ട്. അടുത്തിടെയാണ് പേളിയും ശ്രീനിഷും ഒന്നിച്ച വെബ് സീരിസും യൂടൂബില്‍ പുറത്തിറങ്ങിയിരുന്നത്. വെബ് സീരിസിനും മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

ഇക്കഴിഞ്ഞ മേയിലായിരുന്നു പേളിയും ശ്രീനിഷും തങ്ങളുടെ വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. വിവാഹ ശേഷം അടുത്തിടെ മിനിസ്‌ക്രീന്‍ രംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു താരം. ഒരു തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ആദ്യം എത്തിയ താരം പിന്നീട് ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി എന്ന റിയാലിറ്റി ഷോയുമായി മലയാളത്തിലും എത്തി.

പേളിക്കൊപ്പം തന്നെ ശ്രീനിഷ് അരവിന്ദും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാണ്. സീരിയലുകളിലൂടെയാണ് ശ്രീനി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്താറുളളത്. ബിഗ് ബോസ് മലയാളം ആദ്യ സീസണിലൂടെ എല്ലാവരുടെയും ഇഷ്ട താരജോഡികളായവരാണ് പേളി മാണിയും ശ്രീനിഷും. ബിഗ് ബോസിലെത്തിയ ശേഷമുളള ഇവരുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ലോക് ഡൗണ്‍ കാലം കൊച്ചിയിലെ വീട്ടിലാണ് ഇരുവരും ചെലവഴിച്ചത്. ലോക് ഡൗണ്‍ കഴിഞ്ഞതിന് പിന്നാലെ ഇരുവരും വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് പോയിരുന്നു.


Click it and Unblock the Notifications