ഞങ്ങളുടെ രണ്ടാം ഹണിമൂൺ, സന്തോഷം പങ്കുവെച്ച് പേളിയും ശ്രീനിയും,ഹാപ്പിയായി ഇരിക്കണമെന്ന് ആരാധകർ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പേളി മാണിയുടേതും ശ്രീനീഷിന്‌റേതും. മലയാളി പ്രേക്ഷകർ ലൈവായി കണ്ട പ്രണയമായിരുന്നു ഇവരുടേത്. ഇന്നും സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലുമൊക്കെ ഇവരുടെ പ്രണയവും പിണക്കവും ഇണക്കവുമൊക്കെ ഇടംപിടിക്കുന്നുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളിയും ശ്രീനിയും ആദ്യമായി കാണുന്നതും പിന്നീട് പ്രണയത്തിലാവുന്നതും. ബി. ബി ആദ്യ സീസണിലായിരുന്നു ഇരുവരും എത്തിയത്. മലയാളത്തിൽ മൂന്ന് സീസണുകൾ കഴിഞ്ഞിട്ടും ഇന്നും പേളിഷ് കോമ്പോയും ഇവരുടെ പ്രണയവും ചർച്ച വിഷയമാണ്.

സഹമത്സരാർത്ഥികൾ പോലും ഇവരുടെ പ്രണയത്തെ അന്ന് സംശയദൃഷ്ടിയോടെയായിരുന്നു കണ്ടിരുന്നത്. മത്സരത്തിൽ നിൽക്കാനുള്ള തന്ത്രമായിട്ടായിരുന്നു കണ്ടിരുന്നത്. എന്നാൽ ഷോ കഴിഞ്ഞതിന് പിന്നാലെ തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇപ്പോൾനില എന്നൊരു മകളും ഇവർക്കുണ്ട്. പേളിയേയും ശ്രീനിയേയും പോലെ നിലയും സോഷ്യൽ മീഡിയയിലെ താരമാണ്. കുഞ്ഞ് നിലയുടെ വിശേഷങ്ങളാണ് ഇവർ അധികവും പങ്കുവെയ്ക്കാറുള്ളത്.

 ദുബായി യാത്ര

സോഷ്യൽ മീഡിയയിൽ സജീവമാണ് പേളിയും ശ്രീനിയും.സ്വന്തമായി ഒരു യുട്യൂബ് ചാനലും ഇവർക്കുണ്ട്. ഇതിലൂടെ രസകരമായ യാത്രാനുഭവങ്ങളും വിശേഷങ്ങളുമെല്ലാം ഇവർ പങ്കുവെയ്ക്കാറുണ്ട്. താരങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. പല വീഡിയോകളും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്താറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പേളിയുടേയും കുടുംബത്തിന്റേയും ദുബായി യാത്രയാണ്. എക്സപോയ്ക്കായി ഇവർ കുടുംബസനമേതം എത്തിയിരുന്നു. ദുബായിലേയ്ക്കുള്ള യാത്ര വിശേഷം ഇവർ നേരത്തെ പങ്കുവെച്ചിരുന്നു.

ഷോപ്പിംഗ്  അനുഭവം

ഇപ്പോഴിത ദുബായ് കാഴ്ചയാണ് താരങ്ങൾ പ്രേക്ഷകർക്കായി പങ്കുവെയ്ക്കുന്നത്. ഷോപ്പിംഗും വെള്ളത്തിലൂടെയുള്ള യാത്രയുമാണ് ഈ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. നില ബേബി ഇല്ലാതെയായിരുന്നു ശ്രീനിയും പേളിയും ചെറിയ ഷോപ്പിംഗിന് ഇറങ്ങിയത്. ആ സ്ഥലത്തെ മനോഹരമായ കാഴ്ചകളും ഷോപ്പുകളുമൊക്കെ താരങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു. കൂടാതെ സഹോദരിക്കും മകൾക്കും ഓരേ ചെയിൻ വീതം അവിടെ നിന്ന് വാങ്ങി. കൂടാതെ ഒരു മലയാളിയു‍ടെ ഷോപ്പിലും ഇവർ കയറിയിരുന്നു,

 രണ്ടാം ഹണിമൂൺ

പിന്നീട് ഇവർ കുടുംബസമേതം ഒരു ബോട്ട് യാത്രയ്ക്കായിരുന്നു പോയത്. പേളിയ്ക്കും ശ്രീനിയ്ക്കൊപ്പം മകൾ നിലയും സഹോദരിയും അച്ഛനം അമ്മയും ഉണ്ടായിരുന്നു. ദുബായിയിൽ പല തവണ വന്നിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ബോട്ട് യാത്രയ്ക്ക് വരുന്നതെന്നാണ് പേളി പറയുന്നത്. വളരെ മനോഹരമായ യാത്രാനുഭവമാണെന്നും എല്ലാവരു ഇത്തരത്തിലുള്ള യാത്ര പോകണമെന്നും പേളി പറയുന്നുണ്ട്. ഇത് തങ്ങളുടെ രണ്ടാം ഹണിമൂണാണെന്നും പേളിയും ശ്രീനീഷും പറയുന്നുണ്ട്. താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട് നല്ല കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

Recommended Video

Pearle maaney shares daughter nila's first theatre experience
കമന്റുകൾ

എന്നും എപ്പോഴും ഇങ്ങനെ സന്തോഷമായി ഇരിക്കണമെന്നാണ് പ്രേക്ഷകർ പറയുന്നത്. രണ്ടു പേരുടേയും സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി എന്നും പ്രേക്ഷകർ പറയുന്നു. നിങ്ങൾ രണ്ടുപേരും പൊളിയാണ്. നിങ്ങളെ പോലെ വേണം. ജീവിതം ഒന്നേ ഉള്ളു. ഇതുപോലെ എൻജോയ്ചെയ്തു.. ജീവിക്കണമെന്നും ഒരു ആരാധിക പറയുന്നുണ്ട്. പേർളി ചേച്ചി & ശ്രീനി ചേട്ടാ നിങ്ങളെ കാണുന്നത് തന്നെ മനസ്സിനൊരു റിലാക്സേഷൻ ആണെന്നാണ് മറ്റൊരാൾ പറയുന്നത്. എത്ര തിരക്കാണേലും സ്കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ ഇതാണ്. നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങ്ങളുടെ മനസ്സും നിറയുന്നു.വെയിറ്റിംഗ് ആയിരുന്നു ചേച്ചി.. ഒരു മോട്ടിവേഷൻ തന്നെ ആണ് ചേച്ചിടെ ഓരോ വീഡിയോസും. എത്ര മൂഡ് ഓഫ് ആണെങ്കിലും ഫുൾ ഒൺ ആവാൻ ചേച്ചിടെ വീഡിയോ കണ്ടാൽ മതി എന്നിങ്ങനെയുള്ള കമന്റുകളാണ് അധികവും ലഭിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X