31 വർഷത്തെ സന്തോഷം, എന്റെ ചുരുളമ്മയ്ക്ക്, പേളി മാണിക്ക് ഒരു സർപ്രൈസ് പിറന്നാൾ ആശംസ

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. അവതാരക, ഗായിക, അഭിനേത്രി എന്നു വേണ്ട പേളി കൈ വയ്ക്കാത്ത ചുരുക്കം ചില മേഖലകൾ മാത്രമാണുള്ളത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട പേളിയ്ക്ക് ഇന്ന് 31ാം പിറന്നാൾ. താരത്തിന് ആശംസ നേർന്ന് ഭർത്താവും നടനുമായ ശ്രീനീഷ് അരവിന്ദും സുഹൃത്തുക്കളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ പേളി തന്നെ തനിയ്ക്കും പിറന്നാൾ ആശംസ നേർന്നിട്ടുമുണ്ട്.


അവതാരകയായി കരിയർ ആരംഭിച്ച പേളി പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ബിഗ് ബോസ് റിയാലിറ്റി ഷേയിലൂടെയാണ്. മോഹൻലാൽ അവതാരകനായി എത്തിയ ബി ബി സീസൺ 1 ലെ ഫസ്റ്റ് റണ്ണർ അപ്പായിരുന്നു താരം. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഏറ്റവും ശ്രദ്ധേയ മത്സരാർഥി കൂടിയായിരുന്നു പേളി മാണി. ഷോയ്ക്കിടയിലെ പേളി-ശ്രീനീഷ് പ്രണയം ഇവരെ വാർത്തകളിലെ താരമാക്കുകയായിരുന്നു.

 സ്വന്തമായൊരു പിറന്നാൾ ആശംസ

31 വയസ്സായതിന്റെ സന്തോഷം പങ്കുവെച്ച് പേളി രംഗത്തെത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ജീവിതത്തിന്റെ പുതിയ ഘട്ടത്തെ കുറിച്ച് താരം പങ്കുവെച്ചത്. ഭർത്താവ് ശ്രീനീഷിനോടൊപ്പമുള്ള പിറന്നാൾ കേക്കുമായുള്ള ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്. 31 വർഷത്തെ അത്ഭുതകരമായ അനുഭവങ്ങൾ. 31 വർഷത്തെ സ്നേഹം.. ഉയർച്ചയിലൂടേയും താഴ്ച്ചയിലൂടേയും കടന്നു പോയ ആ 31 വർഷം. ദൈവം അനുഗ്രഹിക്കപ്പെട്ട 31 വർഷങ്ങൾ. ഭാഗ്യവും അനുഗ്രഹങ്ങളും ലഭിച്ച 31 വർഷം.1989 മുതൽ ജീവിതം ആസ്വദിക്കുന്നു .100 വർഷങ്ങൾ!. എനിയ്ക്ക് പിറന്നാൾ ആശംസകൾ - പേളി കുറിച്ചു.

എന്റെ  ചുരുളമ്മയ്ക്ക്

പ്രിയതമയ്ക്ക് മനോഹരമായ പിറന്നാൾ ആശംസയും ശ്രീനീഷ് നേർന്നിട്ടുണ്ട്. ഇവരുടെ വിവാഹം കഴിഞ്ഞതിന് ശേഷമുള്ള രണ്ടാമത്തെ പിറന്നാളാണിത്. എന്റെ പ്രിയപ്പെട്ട ഭാര്യയ്ക്കും എറ്റവും അടുത്ത സുഹൃത്തുമായ ചുരുളമ്മയ്ക്ക് പിറന്നാൾ ആശംസകൾ . ഇനിയും കൂടുതൽ ഉയരങ്ങളിലെത്താൻ കഴിയട്ടെ. എന്റെ പൊണ്ടാട്ടിയ്ക്ക് പിറന്നാൾ ആശംസകൾ പേളിയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ട് ശ്രീനി കുറിച്ചു.

 ശ്രീനിയ്ക്ക് പേളിയുടെ മറുപടി

പ്രിയതമന്റെ പിറന്നാൾ ആശംസയ്ക്ക് ഐ ലവ് യൂ... എന്നായിരുന്നു പേളി മറുപടി നൽകിയത്. കൂടെ ഇതൊക്കെ എപ്പോൾ എഴുതിയെന്നും പേളി ചോദിക്കുന്നുണ്ട്. മുഴുവൻ സമയവും തന്നോടൊപ്പം ഉണ്ടായിരുന്നു എന്നും പേളി കമന്റിൽ കുറിയ്ക്കുന്നുണ്ട്. പിറന്നാൾ ആശംസകൾ പൊണ്ടാട്ടി എന്നുള്ള ശ്രീനീഷിന്റെ ആശംസയ്ക്ക് നന്ദി പുരുഷൻ എന്നാണ് പേളി മറുപടി നൽകിയത്....

  ആശംസയുമായി താരങ്ങൾ

പേളി മാണിയ്ക്ക് പിറന്നാൾ ആശംസയുമായി ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. ബിബി സീസൺ 1 മത്സരാർഥിയും നടനും മോഡലുമായ ഷിയാസ് കരീം പിറന്നാൾ ആശംസയുമായി എത്തിയിട്ടുണ്ട്. പേളിയുടേയും ശ്രീനിയുടേയും അടുത്ത സുഹൃത്താണ് ഷിയാസ്,. കൂടാത ബിഗ ബോസ് സീസൺ 2 താരവും ഗായികയുമായ അഭിരാമി സുരേഷും പേളിയിക്ക് പിറന്നാൾ ആശംസ അറിയിച്ചിട്ടുണ്ട്... പിറന്നാൾ ആശംസ നേർന്ന എല്ലാവർക്കും പേളി നന്ദിയും അറിയിച്ചിട്ടുണ്ട്.

പേളി ഇൻസ്റ്റഗ്രാം പോസ്റ്റ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X