ഗര്‍ഭിണിയായി അഞ്ചാം മാസം, പേളി മാണിയുടെ എറ്റവും പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

അവതാരകയായി മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് പേളി മാണി. ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് പേളി എല്ലാവരുടെയും ഇഷ്ടതാരമായത്. ബിഗ് ബോസ് ആദ്യ സീസണില്‍ പങ്കെടുത്തതിന് പിന്നാലെയാണ് പേളിയെ എല്ലാവരും കൂടുതല്‍ അറിഞ്ഞത്. ബിഗ് ബോസില്‍ എത്തിയ ശേഷമുളള നടിയുടെ പ്രണയവും വിവാഹവുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പേളിക്കൊപ്പം തന്നെ ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും ഇപ്പോള്‍ എല്ലാവരുടെയും ഇഷ്ടതാരമാണ്. അതേസമയം ലോക്ഡൗണ്‍ കാലത്താണ് ഗര്‍ഭിണിയാണെന്ന സന്തോഷം പേളി പങ്കുവെച്ചത്.

srinish-pearle

ഒന്നാം വിവാഹ വാര്‍ഷികം കഴിഞ്ഞതിന് പിന്നാലെയാണ് ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി എത്തുന്ന സന്തോഷം ഇരുവരും പങ്കുവെച്ചത്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് കുഞ്ഞുവാവ എത്തുകയെന്നും പേളിയും ശ്രീനിഷും ആരാധകരെ അറിയിച്ചിരുന്നു. ഗര്‍ഭിണിയായ ശേഷമുളള വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം പേളി എപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. നടി പങ്കുവെക്കാറുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ നിമിഷനേരങ്ങള്‍ക്കുളളിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്,

അതേസമയം സുഹൃത്തുക്കള്‍ക്കൊപ്പമുളള പേളി മാണിയുടെ പുതിയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഗര്‍ഭിണിയായി അഞ്ച് മാസം ആയപ്പോള്‍ എടുത്ത പേളിയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പേളിക്കൊപ്പം ശ്രീനിഷ് അരവിന്ദുമുണ്ട് പുതിയ ചിത്രത്തില്‍. ക്യൂട്ട് കപ്പിള്‍സ് എന്ന കുറിച്ചുകൊണ്ടായിരുന്നു പേളിയുടെ സുഹൃത്ത് ഈ ചിത്രം പങ്കുവെച്ചത്. ഇത് ശ്രീനിഷ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്തു. ശ്രീനിഷ് തന്നെയാണ് ഈ സെല്‍ഫി ചിത്രം എടുത്തിരിക്കുന്നത്.

അടുത്തിടെ വയറ്റില്‍ കുഞ്ഞ് അനങ്ങി തുടങ്ങിയെന്ന സന്തോഷവും പേളി മാണി പങ്കുവെച്ചിരുന്നു. ഇത് സഹോദരിയെ അറിയിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടും പേളി മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ലോക്ഡൗണ്‍ കാലവും സമൂഹ മാധ്യമങ്ങളില്‍ ആക്ടീവായിരുന്നു താരം. വെബ് സീരിസും മോട്ടിവേഷണല്‍ വീഡിയോകളുമൊക്കെ ചെയ്താണ് പേളിയും ശ്രീനിഷുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ ആക്ടീവായിരുന്നത്.

യൂടൂബ് ചാനലിലൂടെയാണ് മിക്ക വീഡിയോകളും പേളി മാണി പങ്കുവെക്കാറുളളത്. വിവാഹ ശേഷവും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായിരുന്നു താരം. തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ആദ്യം എത്തിയ നടി പിന്നീട് മലയാളത്തിലേക്കും എത്തിയിരുന്നു. സീ കേരളത്തില്‍ ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി എന്ന ഷോ ആയിരുന്നു നടി അവതരിപ്പിച്ചിരുന്നത്‌.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X