'പൃഥ്വിരാജ് ആണെന്നാണ് ഞാനോര്‍ത്തത്'! പേളി മാണിയുടെ കമന്റ് വൈറല്‍
നടനായും അവതാരകനായുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് ഗോവിന്ദ് പത്മസൂര്യ. ആഷിക്ക് അബു സംവിധാനം ചെയ്ത ഡാഡി കൂള്‍ എന്ന ചിത്രത്തിലൂടെയാണ് ജിപി മോളിവുഡിലേക്ക് എത്തിയത്. ഡാഡി കൂളിന് പിന്നാലെ ഡിഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കുടുംബ പ്രേക്ഷകരുടെയും പ്രിയങ്കരനായി നടന്‍ മാറിയിരുന്നു. ജൂവല്‍ മേരി, പേളി മാണി തുടങ്ങിയവര്‍ക്കൊപ്പമാണ് ജിപി പരിപാടി അവതരിപ്പിച്ചിരുന്നത്.
ഡിഫോര്‍ ഡാന്‍സിന് പിന്നാലെ കേരളത്തില്‍ നിരവധി ആരാധകരുളള അവതാരകനായും ജിപി മാറിയിരുന്നു. കോളേജ് ഉദ്ഘാടനങ്ങള്‍ക്കും മറ്റുമായി നടന്‍ സ്ഥിരം പോകാറുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലാകാറുണ്ട്.

അടുത്തിടെ അല്ലു അര്‍ജുന്‍ ചിത്രം അല വൈകുന്ദപുരംലോയിലും നടന്‍ പ്രധാന വേഷത്തിലായിരുന്നു. സിനിമയുടെ വിജയം ജിപിയുടെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കി. സിനിമ മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിയിരുന്നു. അങ്ങ് വൈകുണ്ഠപുരത്ത് എന്ന പേരിലാണ് സിനിമ മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിയിരുന്നത്. അല്ലു അര്‍ജുന്‍ ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് താരം എത്തിയത്.

ലോക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുളള താരം കൂടിയാണ് ഗോവിന്ദ് പത്മസൂര്യ. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിലെ പേജുകളിലൂടെ താരം പങ്കുവെക്കാറുണ്ട്. അടുത്തിടെ പേളി മാണി, ആദില്‍ ഇബ്രാഹിം എന്നിവര്‍ക്കൊപ്പം ജിപിയും ഒരു ചാനല്‍ ചര്‍ച്ചയില്‍ എത്തിയത് ശ്രദ്ധേയമായി മാറിയിരുന്നു. അന്ന് രസകരമായ സംഭാഷണമായിരുന്നു ഇവര്‍ നടത്തിയത്.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഗോവിന്ദ് പത്മസൂര്യയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ലോക് ഡൗണ്‍ ഇഫക്ട് എന്നാണ് തന്റെ പുതിയ ലുക്കിനെ ജിപി വിശേഷിപ്പിക്കുന്നത്. 65 ദിവസത്തെ ലോക് ഡൗണിന് ശേഷം താടിയും മുടിയുമെല്ലാം വളര്‍ന്ന് പുതിയൊരു ലുക്കിലാണ് ജിപിയുളളത്.

ജിപിയുടെ പോസ്റ്റിന് പിന്നാലെ കമന്റുമായി അടുത്ത സുഹൃത്തായ പേളിയും എത്തിയിരുന്നു. പൃഥ്വിരാജാണെന്നാണ് ഞാനോര്‍ത്തത് എന്നാണ് ചിത്രത്തിന് പേളി നല്‍കിയിരിക്കുന്ന കമന്റ്. പൃഥ്വിയുടെ ആടുജീവിതം താടി ലുക്കുമായി ഏറെ സാമ്യമുണ്ട് ജിപിയുടെ പുതിയ ചിത്രത്തിന്. പേളി മാണിക്ക് പിന്നാലെ അവതാരക അശ്വതി ശ്രീകാന്തും ജിപിയുടെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരുന്നു. ലുക്ക് കൊണ്ട് എന്തിനാ, മാസ്‌ക്ക് വച്ചാ തീര്‍ന്നില്ലേ എന്നാണ് ഗോവിന്ദ് പത്മസൂര്യയുടെ ചിത്രത്തിന് താഴെ അശ്വതി കമന്റ് ചെയ്തിരിക്കുന്നത്. വന്ന് വന്ന് പൃഥ്വിരാജ് ആരാന്ന് അറിയാത്ത അവസ്ഥ ആയി എന്നാണ് മറ്റൊരു ആരാധകന്‍ ജിപിയുടെ പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്.


Click it and Unblock the Notifications











