പേളിയ്ക്ക് രണ്ട് കുട്ടികളോ? ഒന്ന് ചെറുതും ഒന്ന് വലുതും, രസകരമായ കാര്‍ട്ടൂണ്‍ ചിത്രവുമായി ശ്രീനിഷ്
ബിഗ് ബോസ് താരങ്ങളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. വിവാഹം കഴിഞ്ഞത് മുതല്‍ വിശേഷങ്ങള്‍ ഓരോന്നായി സോഷ്യല്‍ മീഡിയ പേജിലൂടെ ഇരുവരും ചേര്‍ന്ന് പുറത്ത് വിടാറുണ്ട്. കഴിഞ്ഞ മാസമാണ് താനൊരു അമ്മയാവാന്‍ പോവുന്ന കാര്യം പേളി വെളിപ്പെടുത്തിയത്.
പിന്നാലെ ആശംസാപ്രവഹാമായിരുന്നു. ബിഗ് ബോസിലായിരിക്കുമ്പോള്‍ പേളിഷ് ആര്‍മി എന്ന പേരില്‍ പേളിയുടെയും ശ്രീനിഷിന്റെയും ആരാധകര്‍ ചേര്‍ന്നൊരുക്കി ഫാന്‍സ് ഗ്രൂപ്പുകളിലും ഇത് നിറഞ്ഞ് നിന്നിരുന്നു. ഇപ്പോഴിതാ രസകരമായൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് ശ്രീനിഷ്. വളരെ കുറഞ്ഞ സമയം കൊണ്ട് വലിയ ജനപ്രീതിയാണ് പുത്തന്‍ ഫോട്ടോയ്ക്കും ലഭിച്ചത്.

ബിഗ് ബോസ് ഷോ യിലൂടെ പരിചയപ്പെട്ട് അവിടെ നിന്ന് തന്നെ ഇഷ്ടത്തിലായ താരങ്ങളാണ് പേളിയും ശ്രീനിഷും. മത്സരത്തിന് ശേഷം പുറത്ത് വന്നതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ 2019 മേയ് മാസം വിവാഹിതരായ ഇരുവരും ഇക്കഴിഞ്ഞ മേയില്‍ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു. അതിന് പിന്നാലെയാണ് കുടുംബത്തില്‍ പുതിയൊരു തലമുറ കൂടി പിറക്കാന്‍ പോവുകയാണെന്ന സന്തോഷവിവരം പുറംലോകത്തെ അറിയിച്ചത്.

നാല് മാസം ഗര്‍ഭിണിയായ പേളിയ്ക്ക് മാര്‍ച്ചിലാണ് കുഞ്ഞതിഥി പിറക്കുന്നത്. ഗര്‍ഭകാലത്തെ ബുദ്ധിമുട്ടുകള്‍ ഇപ്പോള്‍ ഉണ്ടെങ്കിലും അതെല്ലാം ആസ്വദിക്കുകയാണെന്ന് നടി പറഞ്ഞിരുന്നു. പേളി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതല്‍ ഇവരുടെ വിശേഷങ്ങളറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഓരോ ദിവസവും രസകരമായ ചിത്രങ്ങളാണ് വരാറുള്ളതും. ഇപ്പോഴിതാ ഒരു കാര്‍ട്ടൂണ്‍ ചിത്രവുമായിട്ടാണ് ശ്രീനിഷ് എത്തിയിരിക്കുന്നത്. ചിത്രത്തില്‍ കൊടുത്തിരിക്കുന്ന ചില വാക്കുകളാണ് ശ്രദ്ധേയം.

നിറവയറുമായി നില്‍ക്കുന്ന പേളി കറുത്ത ടീഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. ഇതില്‍ ബേബി എന്നെഴുതിയിരിക്കുന്നു. തൊട്ടടുത്ത് വെള്ള നിറമുള്ള ടീഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ശ്രീനിഷിന്റെ ചിത്രത്തില്‍ ബിഗ് ബേബി എന്നാണ് എഴുതിയിരിക്കുന്നത്. പേളിയുടെ രണ്ട് ബേബിമാരാണെന്നുള്ള സൂചന നല്‍കിയ ചിത്രം ഏതോ ആരാധകര്‍ ഒരുക്കി നല്‍കിയതായിരുന്നു. അവര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ടാണ് ശ്രീനിഷ് പുതിയ ഫോട്ടോ പുറത്ത് വിട്ടത്.
Recommended Video

സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു സീരിയലില്‍ നായകനായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് ശ്രീനിഷിപ്പോള്‍. ഇതേ ചാനലില്‍ ഒരു പരിപാടിയില്‍ അവതാരകയായി പേളി എത്തിയിരുന്നെങ്കിലും ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ അത് തല്‍കാലത്തേക്ക് വേണ്ടെന്ന് വെക്കുകയായിരുന്നു. കൊറോണയും മറ്റ് പ്രശ്‌നങ്ങളുമെല്ലം പുറത്ത് നടക്കുന്നതിനാല്‍ ആരോഗ്യ കാര്യങ്ങളില്‍ മാത്രമാണ് താനിപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും മറ്റ് കാര്യങ്ങള്‍ അതിന് ശേഷമായിരിക്കുമെന്നും പേളി പറഞ്ഞിരുന്നു.


Click it and Unblock the Notifications