For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ഭിണിയായതോടെ ഞാനും ശ്രീനിയുമെടുത്ത തീരുമാനങ്ങളാണത്; കുഞ്ഞിനുള്ള ഉപദേശത്തെ കുറിച്ച് പേളി

  |

  ആദ്യ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് അവതാരകയും നടിയുമായ പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് ഷോ യിലൂടെ ആരംഭിച്ച ഇരുവരുടെയും പ്രണയം മുതല്‍ ഇപ്പോള്‍ ഗര്‍ഭിണിയായത് മുതലുള്ള ഓരോ കാര്യങ്ങളും പേളി ആരാധകരുമായി പങ്കുവെക്കാറുണ്ട്. മാര്‍ച്ചിലായിരിക്കും കുഞ്ഞുവാവ വരുന്നതെന്ന കാര്യം പേളി വ്യക്തമാക്കിയിരുന്നു.

  ഇപ്പോള്‍ ഗര്‍ഭകാലം ആസ്വദിക്കുകയാണ്. ഇതിനിടെ പേളി അഭിനയിച്ച ആദ്യ ബോളിവുഡ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്ത് വന്നിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് രേഖ മേനോന് നല്‍കിയ അഭിമുഖത്തിലൂടെ ജനിക്കാന്‍ പോവുന്ന കുഞ്ഞിന് നല്‍കുന്ന ഉപദേശത്തെ കുറിച്ചും തന്നിലുണ്ടായ മാറ്റങ്ങളെ കുറിച്ചുമൊക്കെ തുറന്ന് സംസാരിച്ചിരിക്കുകയാണ് പേളി.

  ടെലിവിഷന്‍ എന്‍ട്രിയോ ബിഗ് ബോസിലേക്ക് വന്നതിലോ പുതുമ കൊണ്ട് വരാനൊന്നും എനിക്ക് സാധിച്ചിട്ടില്ല. ജീവിതത്തിലെ ഒഴുക്കിനൊപ്പം പോവുന്നു എന്ന് പറയുന്നില്ലേ? അതാണ് എന്റെ മുഴുവന്‍ ജീവിതത്തിലും നടക്കുന്നത്. എന്റെ കരിയര്‍ എന്താണെന്ന് തിരഞ്ഞെടുത്തിട്ടില്ല. ഞാന്‍ ഉദ്ദേശിച്ച ആ കാര്യത്തിലേക്ക് എനിക്ക് ഇനിയും എത്താന്‍ കഴിഞ്ഞിട്ടില്ല.

  ബോളിവുഡിലെ അഭിനയം വളരെ മികച്ചതായിരുന്നു. അവിടെ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. അതെല്ലാം സിനിമയിലുണ്ടാവില്ലെങ്കിലും ഭാവിയില്‍ മുന്നോട്ടുള്ള സിനിമകളില്‍ അതൊക്കെ പരീക്ഷിക്കാന്‍ സാധിക്കും. സംവിധാനം ചെയ്യണമെന്നുള്ളത് എന്റെയുള്ളിലുള്ള ആഗ്രഹമാണ്. പഠിക്കുന്ന കാലത്തേ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് വര്‍ക്ക് ചെയ്യണമെന്ന് ഞാന്‍ എഴുതി വെച്ചിട്ടുണ്ട്. പ്രോജക്ട്‌സിന് വേണ്ടി കൂടെ പഠിക്കുന്ന ക്ലാസ്‌മേറ്റ്‌സ് എന്റെ മുടി കണ്ട് ഫോട്ടോ എടുക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഞാന്‍ മോഡലിങ്ങിലേക്ക് എത്തുന്നത്. മോഡലിങ്ങെന്ന് പറയാന്‍ പറ്റില്ലെങ്കിലും അവരന്റെ ഫോട്ടോസ് എടുത്തു. ഹരി മേനോനൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റി. അങ്ങനെയാണ് എല്ലാത്തിനും തുടക്കം.

  ഗര്‍ഭിണിയായതിന് ശേഷവും ഒരു മുന്നൊരുക്കങ്ങളും ഞാന്‍ നടത്തിയിട്ടില്ല. അതും ഒഴുക്കിനൊപ്പം പോവുകയാണ്. ശാരീരികമായിട്ടുള്ള ഒരുക്കങ്ങള്‍ ശരീരം തന്നെ ചെയ്യുന്നുണ്ട്. എല്ലാം മാറുകയാണ്. ഞാന്‍ എന്നെ തന്നെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. എല്ലാ അമ്മമാരും അങ്ങനെ ആയിരിക്കും. ആദ്യത്തെ അനുഭവമായതിനാല്‍ എന്നെ ഞാന്‍ തന്നെ കൂടൂതല്‍ ശ്രദ്ധിക്കുകയാണ്. എനിക്ക് ഒരുപാട് മെസേജുകള്‍ വരാറുണ്ട്. ഗര്‍ഭിണിയായിട്ടും ഒരുപാട് അഭിമുഖങ്ങളൊക്കെ കൊടുത്ത് രണ്ടും ഒരുപോലെ ബാലന്‍സ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. പത്ത് മണി മുതല്‍ അഞ്ച് മണി വരെ എനിക്ക് ലൂഡോ യുടെ പ്രൊമോഷന്‍ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും അതില്‍ ഞാന്‍ സന്തോഷവതിയാണ്.

  യൂട്യൂബില്‍ തരംഗമായതിനെ കുറിച്ചും പേളി പറഞ്ഞിരുന്നു. ആ സമയത്ത് എനിക്ക് യാതൊരു ജോലിയും ഇല്ലായിരുന്നു. ഡി ഫോര്‍ ഡാന്‍സിന് പുതുമുഖം വേണമെന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ ഞാനും ആദിലുമൊക്കെ ഡാ.. നമ്മള്‍ പുറത്തായല്ലേ എന്നൊക്കെ പറയുമായിരുന്നു. ഞങ്ങള്‍ കുറച്ച് കൂടി ഫ്രഷ് ആയിട്ട് വരാമെന്ന് അവരോട് വിളിച്ച് പറയുന്നുണ്ട്. പക്ഷേ മാനേജ്‌മെന്റ് പുതിയ അവതാരകര്‍ തന്നെ വേണമെന്നാണ് പറയുന്നതെന്ന് സൂചിപ്പിച്ചു. ഭയങ്കര ഇഷ്ടമുള്ള ഷോ ആയതിനാല്‍ അന്നൊക്കെ ഞാന്‍ ഡിപ്രഷന്‍ അടിച്ച് ഇരിക്കുമായിരുന്നു.

  ആ സമയത്ത് മറ്റൊരാളെയോ ഒരു ചാനലിനെയോ ആശ്രയിക്കേണ്ട അവസ്ഥയാണെന്ന് എനിക്ക് മനസിലായി. അവരുണ്ടെങ്കിലേ ഞാനുള്ളു. അങ്ങനെ ഉണ്ടെങ്കില്‍ മാത്രമേ എന്റെ പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യാന്‍ പറ്റുകയുള്ളു. അതെനിക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് സ്വന്തമായൊരു യൂട്യൂബ് ചാനല്‍ തുടങ്ങാമെന്ന് തീരുമാനിക്കുന്നത്. എന്ത് ചെയ്യുന്നുണ്ടെങ്കിലും എനിക്ക് അതില്‍ പറയാമല്ലോ.

  Pearly Maaney's latest photoshoot has gone viral across social media

  നമ്മള്‍ നന്നാവണമെന്നുള്ളതാണ് ആദ്യത്തെ ടാസ്‌ക്. നമ്മള്‍ നന്നായാല്‍ ഓട്ടോമാറ്റിക് ആയി കൊച്ചുങ്ങളും കണ്ട് പഠിച്ചോളും. ടെക്‌സ്റ്റ് ബുക്ക് നോക്കി തിയറി പഠിക്കുന്നതിനെക്കാളും പ്രാക്ടിക്കലായി ചെയ്യുന്നതാണ് വേഗം പഠിക്കുന്നത്. ഇപ്പോള്‍ ഞാന്‍ നന്നായി കൊണ്ടിരിക്കുകയാണ്. എന്റെ അനാവശ്യമായ ചില സ്വഭാവങ്ങള്‍ മാറ്റുന്നുണ്ട്. കൊച്ചിന് ബോധം വന്ന് തുടങ്ങുന്ന പ്രായത്തിന് മുന്‍പ് അത് മാറണം. ഈ സ്വഭാവം കണ്ട് പഠിച്ചാല്‍ നമുക്ക് തന്നെ പാരയാവുമെന്ന് ഞാന്‍ ശ്രീനിയോടും ശ്രീനി എന്നോടും പറയും.

  English summary
  Bigg Boss Fame Pearle Maaney Latest Interview About Her Advice To Baby
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X